29 March Friday

മാര്‍ക്കറ്റിങ് സൂപ്പര്‍വൈസര്‍ സാധ്യതാപട്ടിക

വെബ് ഡെസ്‌ക്‌Updated: Wednesday Sep 7, 2022

വ്യവസായ വാണിജ്യ വകുപ്പിൽ കാറ്റഗറി നമ്പർ 134/2019 ഫോർമാൻ (ഇലക്ട്രിക്കൽ) , കോളേജ് വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 142/2019 ലൈബ്രേറിയൻ ഗ്രേഡ് 4 (കന്നഡ അറിയാവുന്നവർ), കേരള സ്റ്റേറ്റ് പൗൾട്രി ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിൽ കാറ്റഗറി നമ്പർ 222/2021 മാർക്കറ്റിങ് സൂപ്പർവൈസർ സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും.

ഭൂജല വകുപ്പിൽ കാറ്റഗറി നമ്പർ 387/2021 അസിസ്റ്റന്റ് എൻജിനിയർ (ഹൈഡ്രോളജി), സാമ്പത്തികസ്ഥിതി വിവരക്കണക്ക് വകുപ്പിൽ കാറ്റഗറി നമ്പർ 138/2020 റിസർച്ച് ഓഫീസർ എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 541/2019 പാർട്ട്ടൈം ഹൈസ്കൂൾ ടീച്ചർ (അറബിക്), എറണാകുളം, കണ്ണൂർ, പാലക്കാട് ജില്ലകളിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 402/2020 പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യുപിഎസ്, വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 520/2019, 387/2020, 85/2021 ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ് , കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 292/2020 എച്ച്എസ്എസ്ടി (ജൂനിയർ) ബോട്ടണി (പട്ടികജാതി/പട്ടികവർഗം), കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 281/2020 എച്ച്എസ്എസ്ടി സുവോളജി (പട്ടികജാതി/പട്ടികവർഗം), കേരള വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 267/2021 നോൺ വൊക്കേഷണൽ ടീച്ചർ (ഫിസിക്സ്) സീനിയർ (പട്ടികജാതി/പട്ടികവർഗം), കേരള വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 271/2021 നോൺ വൊക്കേഷണൽ ടീച്ചർ (ഫിസിക്സ്) ജൂനിയർ (പട്ടികജാതി/പട്ടികവർഗം), കേരള കോ ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ കാറ്റഗറി നമ്പർ 216/2021 ഡെപ്യൂട്ടി എൻജിനിയർ (സിവിൽ) ജനറൽ കാറ്റഗറി ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു. പൊലീസ് (ഐആർബി റെഗുലർ വിങ്) വകുപ്പിൽ കാറ്റഗറി നമ്പർ 30/2021 പൊലീസ് കോൺസ്റ്റബിൾ ഒന്നാം എൻസിഎ മുസ്ലിം, കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിങ്‌ കമ്പനി ലിമിറ്റഡിൽ കാറ്റഗറി നമ്പർ 362/2021 സെക്യൂരിറ്റി ഗാർഡ് അർഹതാപട്ടിക പ്രസിദ്ധീകരിക്കും.

വിജ്ഞാപനം പ്രസിദ്ധീകരിക്കും

ഭൂജല വകുപ്പിൽ കാറ്റഗറി നമ്പർ 184/2022 മോട്ടോർ മെക്കാനിക്/സ്റ്റോർ അസിസ്റ്റന്റ് ഒഎംആർ/ഓൺലൈൻ പരീക്ഷ നടത്തും. ജനറൽ സംസ്ഥാനതല ഒഴിവുകളായ പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലക്ചറർ (മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, അറബിക്, സംസ്കൃതം, ഉറുദു, കന്നഡ, അസസ്‌മെന്റ് ആൻഡ് ഇവാല്യുവേഷൻ, എഡ്യുക്കേഷണൽ ടെക്നോളജി ആൻഡ് മെറ്റീരിയൽ ഡവലപ്മെന്റ്, ലൈഫ് സയൻസസ്, വൊക്കേഷണൽ എഡ്യുക്കേഷൻ, ഡിസ്ട്രിക്ട്‌ റിസോഴ്സ് സെന്റർ, സോഷ്യൽ സയൻസ്, ജ്യോഗ്രഫി, പ്ലാനിങ്മാനേജ്മെന്റ് ആൻഡ് ഫീൽഡ് ഇന്ററാക്ഷൻ, മാത്തമാറ്റിക്സ്, കെമിസ്ട്രി, കൊമേഴ്സ്, ഫിസിക്കൽ എഡ്യുക്കേഷൻ, ഫിസ്ക്സ്, ഫൗണ്ടേഷൻസ് ഓഫ് എഡ്യു ക്കേഷൻ ആൻഡ് ആക്ഷൻ റിസർച്ച്, സർവേയ്സ്ആൻഡ് അനാലിസിസ്)  നേരിട്ടും തസ്തികമാറ്റം മുഖേനയും. സ്പെഷ്യൽ റിക്രൂട്ട്മെന്റ്  സംസ്ഥാനതലം ഡയറ്റ് ലക്ചറർ (മലയാളം,സോഷ്യൽ സയൻസ്) (പട്ടികവർഗം), ഡയറ്റ് ലക്ചറർ (ഫിസിക്സ്) (പട്ടികജാതി/പട്ടികവർഗം) വിജ്ഞാപനം പ്രസിദ്ധീകരിക്കും . കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 86/2022 ഹൈസ്കൂൾ ടീച്ചർ (അറബിക്) എട്ടാം എൻസിഎ എൽസി, പാലക്കാട്, ഇടുക്കി ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 685/2021 ഡ്രോയിങ് ടീച്ചർ (എച്ച്എസ്) ഒന്നാം എൻസിഎ മുസ്ലിം , കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ കാറ്റഗറി നമ്പർ 297/2021 മേറ്റ് (മൈൻസ്) അഭിമുഖം നടത്തും. കേരള കോ–-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ്‌ ഫെഡറേഷന്‍ ലിമിറ്റഡില്‍ കാറ്റഗറി നമ്പര്‍ 40/2020 അക്കൗണ്ട്സ് ഓഫീസര്‍ ജനറല്‍  ഒന്നാം എന്‍സിഎ ഈഴവ/തിയ്യ/ബില്ലവ   സെപ്തംബര്‍ 14 ന് പകൽ 12ന്‌ പിഎസ്‌സി ആസ്ഥാന ഓഫീസില്‍ അഭിമുഖം നടത്തും. ഭാരതീയ ചികിത്സാ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 22/2021 മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദ) പട്ടികജാതി/പട്ടികവര്‍ഗം  സെപ്തംബര്‍ 14, 15 തീയതികളില്‍ പിഎസ്‌സി ആസ്ഥാന ഓഫീസില്‍ രാവിലെ 8.30 നും 10.30 നും പ്രമാണപരിശോധനയും അഭിമുഖവും നടത്തും.

മാറ്റിവച്ച ഓണ്‍ലൈന്‍ പരീക്ഷകള്‍ 
സെപ്തംബര്‍ 15 ന്

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പ് എന്നിവിടങ്ങളില്‍ കാറ്റഗറി നമ്പര്‍ 11/2021, 132/2021 ആര്‍ട്ടിസ്റ്റ് തസ്തികയിലേക്ക് സെപ്തംബര്‍ ഒന്നിനും മെഡിക്കല്‍ എഡ്യുക്കേഷന്‍ സര്‍വീസില്‍ കാറ്റഗറി നമ്പര്‍ 395/2019 ചെയര്‍ സൈഡ് അസിസ്റ്റന്റ്  പൊലീസ് (മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വിങ്)ല്‍ കാറ്റഗറി നമ്പര്‍ 482/2019 മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് ഇന്‍സ്‌പക്ടര്‍ (ടെക്നിക്കല്‍)സെപ്തംബര്‍ രണ്ടിനും നടത്തേണ്ട ഓണ്‍ലൈന്‍ പരീക്ഷകള്‍ സെപ്തംബര്‍ 15 ലേക്ക് മാറ്റി .  വനം വന്യജീവി വകുപ്പില്‍ കാറ്റഗറി നമ്പര്‍ 92/2022, 93/2022 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (ആദിവാസി വിഭഗങ്ങളില്‍ നിന്നുള്ള പട്ടികവര്‍ഗക്കാര്‍, പട്ടികവര്‍ഗം)  പാര്‍ട്ട് 1, 2 തസ്തികയിലേക്ക് സെപ്തംബര്‍ മൂന്നിന്‌ പകൽ 1.30 മുതല്‍  3.30 വരെ നടത്തുവാന്‍ തീരുമാനിച്ചിട്ടുള്ള ഒഎംആര്‍ പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റുകള്‍ പിഎസ്‌സി  വെബ്സൈറ്റിൽ  ലഭ്യമാക്കിയിരുന്നു. അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തിട്ടില്ലാത്തവര്‍ സ്വന്തം പ്രൊഫൈലില്‍നിന്നും യൂസര്‍ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് പരീക്ഷയ്ക്ക് ഹാജരാകണം. 

വകുപ്പുതല പരീക്ഷ

കേരള ക്രിമിനല്‍ ജുഡീഷ്യല്‍ ടെസ്റ്റ് (സ്പെഷ്യല്‍ ടെസ്റ്റ് മേയ് 2022) ന്റെ സിലബസ് പിഎസ്‌സി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

വകുപ്പുതല വാചാപരീക്ഷ

2022 ജൂലൈ വകുപ്പുതല പരീക്ഷയുമായി ബന്ധപ്പെട്ട് കാഴ്ചവൈകല്യമുള്ള ഉദ്യോഗസ്ഥര്‍ക്കായി നടത്തുന്ന വാചാപരീക്ഷകള്‍ക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം  വൈബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.  വിജ്ഞാപനത്തോടൊപ്പം ചേര്‍ത്തിട്ടുള്ള മാതൃകയില്‍ അച്ചടിച്ചതോ ടൈപ്പ് ചെയ്തതോ കമീഷന്റെ വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തതോ ആയ അപേക്ഷാഫോറത്തിലാണ് അപേക്ഷിക്കേണ്ടത്.  ഒക്ടോബര്‍ ആറിന്‌ വൈകിട്ട്‌  അഞ്ചുവരെ അപേക്ഷ സ്വീകരിക്കും. വിലാസം: ജോയിന്റ് സെക്രട്ടറി, ഡിപ്പാര്‍ട്ട്മെന്റ് ടെസ്റ്റ് വിഭാഗം, കേരള പബ്ലിക്‌ സര്‍വീസ് കമീഷന്‍, പട്ടം, തിരുവനന്തപുരം, പിന്‍ 695004. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top