23 April Tuesday

32 തസ്തികകളിലേക്ക് UPSC വിജ്ഞാപനം

വെബ് ഡെസ്‌ക്‌Updated: Monday Aug 7, 2017

യൂണിയന്‍ പബ്ളിക് സര്‍വീസ് കമീഷന്‍ വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അഗ്രികള്‍ചര്‍ ആന്‍ഡ് ഫാര്‍മേഴ്സ് വെല്‍ഫെയര്‍, ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍, വാട്ടര്‍ റിസോഴ്സസ് റിവര്‍ ഡെവലപ്മെന്റ് തുടങ്ങിയ മന്ത്രാലയങ്ങള്‍ക്ക് കീഴിലാണ് ഒഴിവുകള്‍. വിവിധ മന്ത്രാലയങ്ങളിലായി മാര്‍ക്കറ്റിങ് ഓഫീസര്‍, അസിസ്റ്റന്റ് കെമിസ്റ്റ്, സ്പെഷ്യലിസ്റ്റ് ഗ്രേഡ് എന്നിങ്ങനെ 32 ഒഴിവുണ്ട്. ഓണ്‍ലൈനായി വേണം അപേക്ഷിക്കേണ്ടത്. തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രായപരിധി, ശമ്പളം എന്നിവ ചുവടെ.
വേക്കന്‍സി നമ്പര്‍: 17071401522. മാര്‍ക്കറ്റിങ് ഓഫീസര്‍- 28 ഒഴിവ്. (ജനറല്‍- 18, ഒബിസി- 4, എസ്സി- 3, എസ്ടി- 3. ഇതില്‍ രണ്ടൊഴിവ് ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്). യോഗ്യത: അഗ്രികള്‍ചര്‍/ബോട്ടണി/അഗ്രികള്‍ചര്‍ ഇക്കണോമിക്സ്/അഗ്രികള്‍ചറല്‍ മാര്‍ക്കറ്റിങ്/ഇക്കണോമിക്സ്/കോമേഴ്സ് വിത്ത് ഇക്കണോമിക്സ് എന്നിവയിലൊന്നില്‍ ബിരുദാനന്തരബിരുദം. അഗ്രികള്‍ചറല്‍ മാര്‍ക്കറ്റിങ്ങില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജിയില്‍നിന്നോ തത്തുല്യ സ്ഥാപനങ്ങളില്‍നിന്നോ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ ഡിപ്ളോമ. പ്രായപരിധി: 30. എസ്സി, എസ്ടി വിഭാഗങ്ങള്‍ക്ക് അഞ്ചും ഒബിസിക്ക് മൂന്നും വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും. ശമ്പളം: 44,900-1,42,400 രൂപ.
വേക്കന്‍സി നമ്പര്‍: 17071402122. സ്പെഷ്യലിസ്റ്റ് ഗ്രേഡ് കകക (ബയോകെമിസ്ട്രി)- മൂന്നൊഴിവ്. (ജനറല്‍- 1, ഒബിസി- 1, എസ്സി- 1). ഈ തസ്തികയില്‍ ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കാണ് അവസരം. യോഗ്യത: എംബിബിഎസും ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തരബിരുദവും. ബിരുദാനന്തരബിരുദത്തിനുശേഷം മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 40. എസ്സി വിഭാഗത്തിന് അഞ്ചും ഒബിസിക്ക് മൂന്നും വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും. ശമ്പളം: 15,600-39.100 രൂപ. ഗ്രേഡ് പേ- 6,600.
വേക്കന്‍സി നമ്പര്‍: 17071403222. അസിസ്റ്റന്റ് കെമിസ്റ്റ്- ഒരൊഴിവ്. യോഗ്യത: കെമിസ്ട്രി/അഗ്രികള്‍ചര്‍ കെമിസ്ട്രി/സോയില്‍ സയന്‍സ് എന്നിവയിലൊന്നില്‍ ബിരുദാനന്തര ബിരുദം. ഭൂജല വിശകലനത്തിലും പരിശോധനയിലും രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി: 30. ശമ്പളം: 9,300-34,800 രൂപ. ഗ്രേഡ് പേ- 4,800.
ഓണ്‍ലൈനായി വേണം അപേക്ഷിക്കാന്‍. അപേക്ഷാഫീസ് 25 രൂപ. വനിതകള്‍ക്കും എസ്സി, എസ്ടി, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ഫീസില്ല. അപേക്ഷ അയക്കേണ്ട വിധവും മറ്റു വിശദവിവരങ്ങളും www.upsconline.nic.in എന്ന website ല്‍. അവസാന തിയതി: ആഗസ്ത് 10.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top