20 April Saturday

പറന്നുയരാം അഭിമാനത്തിന്റെ ആകാശങ്ങളിലേക്ക്

വെബ് ഡെസ്‌ക്‌Updated: Monday Aug 7, 2017

രാജ്യസേവനവും സാഹസികതയും അതിരുകളില്ലാതെ പറന്നുയരാനും താല്‍പര്യമുള്ളവര്‍ക്ക് ഇന്ത്യന്‍ വ്യോമസേനയില്‍ അവസരം. സൌകര്യങ്ങളുടെ പാത തേടാതെ വെല്ലുവിളികളെ അതിജീവിക്കാന്‍ വ്യോമസേന കരുത്ത് നല്‍കുന്നു. ഇച്ഛാശക്തിയും ധൈര്യവും ഉള്ളവര്‍ക്ക് ഇപ്പോള്‍ ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ ഫ്ളയിങ്്, മെറ്ററോളജി ബ്രാഞ്ചുകളില്‍ പെര്‍മനന്റ്/ഷോര്‍ട് കമീഷന് ഇപ്പോള്‍ അപേക്ഷിക്കാം. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഫ്ളയിങ് ബ്രാഞ്ചിലേക്ക് എന്‍സിസി എയര്‍വിങ് സീനിയര്‍ ഡിവിഷന്‍ സി സര്‍ടിഫിക്കറ്റ് നേടിയവര്‍ക്കേ അപേക്ഷിക്കാന്‍ കഴിയൂ.

യോഗ്യത: ഫ്ളയിങ് ബ്രാഞ്ച്- ഏതെങ്കിലും ഒരു വിഷയത്തില്‍ 60 ശതമാനത്തില്‍ കുറയാത്ത ബിരുദം. പ്ളസ്ടു തലത്തില്‍ മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവ പഠിച്ചിരിക്കണം. അല്ലെങ്കില്‍ 60 ശതമാനത്തില്‍ കുറയാത്ത ബിഇ/ബിടെക്. എന്‍സിസി എയര്‍വിങ് സീനിയര്‍ ഡിവിഷന്‍ സി സര്‍ടിഫിക്കറ്റ് യോഗ്യത നേടിയിരിക്കണം.

ശാരീരിക യോഗ്യത: കുറഞ്ഞ ഉയരം- 162.5 സെന്റിമീറ്റര്‍. കാലിന്റെ നീളം: കുറഞ്ഞത് 99 സെന്റിമീറ്റര്‍. കൂടിയത് 120 സെന്റിമീറ്റര്‍. തുടയുടെ നീളം: കുറഞ്ഞത് 64 സെന്റിമീറ്റര്‍. ഇരിക്കുമ്പോള്‍ നീളം: കുറഞ്ഞത് 81.5 സെന്റിമീറ്റര്‍. കൂടിയത് 96 സെന്റിമീറ്റര്‍. കാഴ്ച: 6/6, 6/9.

 പ്രായം: 20-24. 1994 ജൂലൈ രണ്ടിനും 1998 ജൂലൈ ഒന്നിനും ഇടയില്‍ ജനിച്ചവരാകണം. 2018 ജൂലൈ 1 അനുസരിച്ചാണ് പ്രായം കണക്കാക്കുക.

യോഗ്യത: മെറ്ററോളജി ബ്രാഞ്ച്- സയന്‍സ്/മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്/കംപ്യൂട്ടര്‍ ആപ്ളിക്കേഷന്‍/ജ്യോഗ്രഫി/അപ്ളൈഡ് ഫിസിക്സ്/എന്‍വയണ്‍മെന്റല്‍ സയന്‍സ്/ഓഷ്യനോഗ്രഫി/മെറ്ററോളജി/അഗ്രികള്‍ചറല്‍ മെറ്ററോളജി/ജിയോ ഫിസിക്സ്/ഇക്കോളജി ആന്‍ഡ് എന്‍വയണ്‍മെന്റ്/എന്‍വയണ്‍മെന്റല്‍ ബയോളജി വിഷയങ്ങളില്‍ ഏതിലെങ്കിലും 50 ശതമാനം മാര്‍ക്കോടെ ബിരുദാനന്തരബിരുദം. ബിരുദതലത്തില്‍ ഫിസിക്സും മാത്തമാറ്റിക്സും പഠിച്ച് 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയിരിക്കണം. ഇതുവരെയുള്ള സെമസ്റ്ററുകളില്‍ ബാക്ക്ലോഗ് ഇല്ലാതെ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയ അവസാന സെമസ്റ്റര്‍ പിജി വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ഇവര്‍ 2018 ജൂണ്‍ 15ന് മുമ്പ് പിജി അസ്സല്‍/പ്രൊവിഷണല്‍ സര്‍ടിഫിക്കറ്റ് ഹാജരാക്കണം.

ശാരീരികയോഗ്യത: ഉയരം പുരുഷന്മാര്‍ക്ക് 157.5 സെന്റിമീറ്റര്‍. സ്ത്രീകള്‍ക്ക് 152 സെന്‍ിമീറ്റര്‍. ഉയരത്തിന് ആനുപാതികമായ തൂക്കം ഉണ്ടായിരിക്കണം.

പ്രായം: 2018 ജൂലൈ ഒന്നിന് 20നും 26നും മധ്യേ. 1992 ജൂലൈ രണ്ടിനും 1998 ജൂലൈ ഒന്നിനും ഇടയില്‍ ജനിച്ചവര്‍ അപേക്ഷിച്ചാല്‍ മതി.
ഫ്ളയിങ് ബ്രാഞ്ചിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 74 ആഴ്ചയും മെറ്ററോളജി ബ്രാഞ്ചിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 52 ആഴ്ചയും നീളുന്ന പരിശീലനകോഴ്സുണ്ട്. 2018 ജൂലൈയിലാണ് പരിശീലനകോഴ്സ് ആരംഭിക്കുക. ഇത് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് വ്യോമസേനയില്‍ ഓഫീസര്‍ തസ്തികയില്‍ പെര്‍മനന്റ്/ഷോര്‍ട് കമീഷന്‍ ലഭിക്കും.
ഡെറാഡൂണ്‍, മൈസൂരു, ഗാന്ധിനഗര്‍, വാരാണസി എന്നിവിടങ്ങളിലെ എയര്‍ഫോഴ്സ് സെലക്ഷന്‍ ബോര്‍ഡില്‍ നടക്കുന്ന മനഃശാസ്ത്ര പരീക്ഷ, ഗ്രൂപ്പ് ടെസ്റ്റ്, അഭിമുഖം, വൈദ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. 25 വയസില്‍ താഴെയുള്ളവര്‍ അവിവാഹിതരായിരിക്കണം. പരിശീലന കാലയളവില്‍ വിവാഹിതരാകാന്‍ അനുവദിക്കില്ല. 25 വയസിന് മുകളിലുള്ള വിവാഹിതര്‍ക്ക് അപേക്ഷിക്കാമെങ്കിലും പരിശീലനകാലത്ത് കുടുംബത്തോടൊപ്പം താമസിക്കാന്‍ അനുവാദമുണ്ടാകില്ല.
അപേക്ഷിക്കേണ്ട വിധം: ംംം.രമൃലലൃമശൃളീൃരല.ിശര.ശി എന്ന ംലയശെലേ ല്‍ പ്രസിദ്ധീകരിച്ച വിജ്ഞാപനം ശ്രദ്ധാപൂര്‍വം വായിച്ചു മനസിലാക്കണം. ഇതിനുശേഷം ഇതേ വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഓണ്‍ലൈന്‍ അപേക്ഷയില്‍ അപ്ലോഡ് ചെയ്യാന്‍ പാസ്പോര്‍ട് സൈസ് ഫോട്ടോ സ്കാന്‍ ചെയ്ത് കംപ്യൂട്ടറില്‍ സൂക്ഷിക്കണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എയര്‍ഫോഴ്സ് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് സെന്ററുകളിലായിരിക്കും യോഗ്യതാപരീക്ഷ.
ഓണ്‍ലൈന്‍ അപേക്ഷ അയക്കുന്നതും മറ്റും സംബന്ധിച്ച സംശയങ്ങള്‍ക്ക് 1800-11-2448, 011-23010231, എക്സ്റ്റന്‍ഷന്‍ 7610, 7645, 7646 എന്നീ ഫോണ്‍നനമ്പറുകളിലും രമൃലലൃശമള@യീഹ.ില.ശി എന്ന ഇ-മെയില്‍ വിലാസത്തിലും ബന്ധപ്പെടാം.
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: ആഗസ്ത് 31.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top