21 March Tuesday

ആദായ നികുതി വകുപ്പിന്റെ കോണ്‍സല്‍മാര്‍

വെബ് ഡെസ്‌ക്‌Updated: Monday Aug 7, 2017

കേരള ഹൈക്കോടതിയില്‍ ആദായ നികുതി വകുപ്പിന്റെ സീനിയര്‍/ജൂനിയര്‍ സ്റ്റാന്‍ഡിങ് കോണ്‍സല്‍മാരുടെ പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയും മറ്റ് വ്യവസ്ഥകളും 7.9. 2016ലെ നിര്‍ദേശം 7/ 2016 അനുസരിച്ചായിരിക്കും.  ഇത് www.inc ometaxindia.gov.in ല്‍നിന്ന് ഡൌണ്‍ലോഡ് ചെയ്തെടുക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ പ്രിന്‍സിപ്പല്‍ ചീഫ് കമീഷണര്‍, ഇന്‍കം ടാക്സ്, കേരള, 2ിറ  ഫ്ളോര്‍, സ്വെന്റ അവന്യു ബില്‍ഡിങ്, ഐഎസ് പ്രസ്റോഡ്, കൊച്ചി, 682018 എന്ന വിലാസത്തില്‍ ആഗസ്ത് 18 നു മുമ്പ് ലഭിക്കണം. ജൂനിയര്‍, സീനിയര്‍ പാനലിലേക്ക് അപേക്ഷ അയക്കുന്നവര്‍ പ്രത്യേകം രേഖപ്പെടുത്തണം. കൂടുതല്‍ വിവിരങ്ങള്‍ക്ക് 8547000086  ഫോണ്‍ നമ്പറില്‍ പിആര്‍ഒ യെ ബന്ധപ്പെടുക.

 കാര്‍ മെക്കാനിക്
കേരള ഹൈക്കോടതി മോട്ടോര്‍ കാര്‍ മെക്കാനിക് ഗ്രേഡ്-2 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്എസ്എല്‍സി, ഓട്ടോമൊബൈല്‍ എന്‍ജിനിയറിങ്ങില്‍ ഡിപ്ളോമ. അല്ലെങ്കില്‍ ഐടിഐ സര്‍ടിഫിക്കറ്റ്, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സ്, അംഗീകൃത ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പില്‍നിന്ന് വാഹനങ്ങളുടെ റിപ്പയര്‍, മെയിന്റനന്‍സ് ജോലികളില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി 36. അര്‍ഹതയുള്ള വിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും. ശമ്പളം: 22,200-48000.  വിശദമായ വിജ്ഞാപനം ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോര്‍ടലില്‍. രണ്ടു ഘട്ടമായാണ് അപേക്ഷിക്കേണ്ടത്. ഒന്നാം ഘട്ടം ആഗസ്ത് 28നും രണ്ടാം ഘട്ടം സെപ്തംബര്‍ 13നും അവസാനിക്കും. ഫീസ് അടക്കേണ്ട അവസാന തിയതി: ആഗസ്ത് 31. വിശദവിവരങ്ങള്‍ക്ക് website-: www.hckrecruitment.nic.in.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top