19 April Friday

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാണ്‍പൂരില്‍ അസിസ്റ്റന്റ് പ്രൊഫസര്‍

വെബ് ഡെസ്‌ക്‌Updated: Monday Aug 7, 2017

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാണ്‍പൂരില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒബിസി, എസ്സി, എസ്ടി, ഭിന്നശേഷി വിഭാഗങ്ങള്‍ക്കായി സ്പെഷ്യല്‍ റിക്രൂട്ട്മെന്റാണിത്.
ശമ്പളം- അസിസ്റ്റന്റ് പ്രൊഫസര്‍: 15,600-39,100 രൂപ. ഗ്രേഡ് പേ- 8,000. അസിസ്റ്റന്റ് പ്രൊഫസര്‍ (കരാര്‍ നിയമനം): 15,600-39,100 രൂപ. ഗ്രേഡ് പേ- 7,000. ഒഴിവുകളുടെ എണ്ണം, അപേക്ഷാഫോറവും യോഗ്യത അടക്കമുള്ള വിശദവിവരങ്ങളും  അപേക്ഷിക്കേണ്ട രീതിയും www.iitk.ac.in. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി: ആഗസ്ത് 22.
എം ജി സര്‍വകലാശാല സ്കൂള്‍ ഓഫ് മാനേജ്മെന്റ് ആന്‍ഡ് ബിസിനസ് സ്റ്റഡീസില്‍ ഫിനാന്‍സ് വിഷയത്തില്‍ താല്‍ക്കാലിക അധ്യാപക ഒഴിവ്. യുജിസി നിഷ്കര്‍ഷിക്കുന്ന യോഗ്യത ഉണ്ടായിരിക്കണം. താല്‍പര്യമുള്ളവര്‍ ആഗസ്ത് 11നകം സ്കൂള്‍ ഓഫ് മാനേജ്മെന്റ് ആന്‍ഡ് ബിസിനസ് സ്റ്റഡീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0481-2732288.
കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴില്‍ ധര്‍മശാലയില്‍ പ്രവര്‍ത്തിക്കുന്ന ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററില്‍ മാത്തമാറ്റിക്സ്, സോഷ്യല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, സംസ്കൃതം വിഷയങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ നിയമിക്കും. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. 55 ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തരബിരുദം. 55 ശതമാനം മാര്‍ക്കോടെ എംഎഡ്/നെറ്റ്/പിഎച്ച്ഡി. പിഎച്ച്ഡി/നെറ്റ് ഉള്ളവര്‍ക്ക് 25,000 രൂപയും മറ്റുള്ളവര്‍ക്ക് 21,000 രൂപയുമാണ് ശമ്പളം. അപേക്ഷയും വിശദവിവരങ്ങളും www.kannuruniversity.ac.in  ആഗസ്ത് ഒമ്പതിനാണ് ഇന്റര്‍വ്യൂ.
റൂര്‍ക്കലെ നാഷണല്‍ ഇല്‍ന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫാക്കല്‍റ്റികളെ തേടുന്നു. (റിക്രൂട്ട്മെന്റ് അഡ്വൈര്‍ട്ടൈസിങ് നമ്പര്‍ E-S-/-04/-2017 അസിസ്റ്റന്റ് പ്രൊഫസര്‍, പ്രൊഫസര്‍ തസ്തികകളിലേക്കാണ് അപേ ക്ഷ ക്ഷണിച്ചത്. അര്‍ഹതയുള്ളവര്‍ക്ക് നിയമാനുസൃത വയസിളവ്. അവസാന തീയതി ആഗസ്ത് 10. അപേക്ഷാ ഫോറത്തിനും വിശദാംശങ്ങള്‍ക്കും career@NITR, http://www.nitrkl


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top