26 April Friday

ചരിത്ര മ്യൂസിയത്തില്‍ അവസരം

വെബ് ഡെസ്‌ക്‌Updated: Monday Aug 7, 2017

തിരുവനന്തപുരത്തെ കേരള ചരിത്ര പൈതൃക മ്യൂസിയത്തില്‍ വിവിധ പ്രോജക്ടുകളില്‍ താല്‍ക്കാലിക ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
1. പ്രോജക്ട് സൂപ്പര്‍വൈസര്‍ (സിവില്‍) യോഗ്യത: സിവില്‍ എന്‍ജിനിയറിങ് ബിരുദം, രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം  അല്ലെങ്കില്‍ സിവില്‍ എന്‍ജിനിയറിങ് ഡിപ്ളോമ, മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയം.
2. പ്രോജക്ട് സൂപ്പര്‍വൈസര്‍ (ഇലക്ട്രിക്കല്‍) യോഗ്യത: ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് ബിരുദം, രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് ഡിപ്ളോമ, മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം.
3. ഗൈഡ് കോപറര്‍ യോഗ്യത: മ്യൂസിയോളജി, ചരിത്രം, ആര്‍ക്കിയോളജി ഇവയില്‍ രണ്ടാംക്ളാസ് ബിരുദം, ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം.
4. ക്ളര്‍ക്ക്1 യോഗ്യത: എസ്എസ്എല്‍സി/കംപ്യൂട്ടര്‍ പരിജ്ഞാനം. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം.
5. കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് യോഗ്യത: പ്ളസ്ടു, ടൈപ്പ് റൈറ്റിങ്, കെജിടിഇ ഇംഗ്ളീഷ്, മലയാളം ലോവര്‍, ഷോര്‍ട്ട്ഹാന്‍ഡ്, കെജിടിഇ ഇംഗ്ളീഷ്, മലയാളം ലോവര്‍, കംപ്യൂട്ടര്‍ പരിജ്ഞാനം.
6. അക്കൌണ്ടന്റ് യോഗ്യത: ബികോം അക്കൌണ്ടന്‍സി, ടാലി അക്കൌണ്ട് പരിചയം, ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം.
കേരളം മ്യൂസിയം ഗവേണിങ് ബോര്‍ഡ് നിശ്ചയിക്കുന്ന ശമ്പളം. പ്രായപരിധി നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവ് പ്രകാരം. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ആഗസ്ത് 16ന് മുമ്പ് കേരള ചരിത്രമ്യൂസിയം, പാര്‍ക്ക് വ്യൂ, തിരുവനന്തപുരം-33 എന്ന വിലാസത്തില്‍ ലഭിക്കണം. www.museumkeralam.org . ഫോണ്‍: 04712320231.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top