29 March Friday

എയ്‌റോസ്‌പേസ്‌ ലാബിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jun 7, 2020

ബംഗളൂരുവിലെ സിഎസ്‌ഐആർ–-നാഷണൽ എയ്‌റോസ്‌പേസ്‌ ലബോറട്ടറീസിൽ സയന്റിസ്‌റ്റ്‌ 13 ഒഴിവുണ്ട്‌. സയന്റിസ്‌റ്റ്‌ മൂന്നൊഴിവ്‌ യോഗ്യത ഒന്നാം ക്ലാസ്സോടെ ഇലക്ട്രോണിക്‌സ്‌ ആൻഡ്‌ ടെലികമ്യൂണിക്കേഷൻ/കംപ്യൂട്ടർ സയൻസ്‌/ഇലക്ട്രിക്കൽ ആൻഡ്‌ ഇലക്ട്രോണിക്സ്‌ എൻജിനിയറിങ്‌  എംഇ/എം ടെക്‌ . അല്ലെങ്കിൽ സോഫ്‌റ്റ്‌വേർ ഡിസൈൻ ആൻഡ്‌ എൻജിനിയറിങിൽ എംഎസ്‌ അല്ലെങ്കിൽ ഈ വിഷയങ്ങളിൽ പിഎച്ച്‌ഡി, പ്രവൃത്തിപരിചയം. ഉയർന്ന പ്രായം 32.  സീനിയർ സയന്റിസ്‌റ്റ്‌ 10 ഒഴിവ്‌. യോഗ്യത എംഇ/എംടെക്,‌ മൂന്ന്‌ വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ പിഎച്ച്‌ഡി. ഉയർന്ന പ്രായം 37. വിശദവിവരവും അപേക്ഷാഫോറവും www.nal.res.in ൽ ലഭിക്കും. അപേക്ഷാഫോറം പൂരിപ്പിച്ച്‌‌ അനുബന്ധരേഖകൾ സഹിതം The Controller Of administration, CSIR-_National Aerospace Laboratories, Post Bag No 1779, HAL AIrport Road, Kodihalli, Bengalauru -560017  എന്ന വിലാസത്തിൽ അയക്കണം. അപേക്ഷസ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 6.  
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top