26 April Friday

ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സിൽ 
328 അപ്രന്റിസ്‌

വെബ് ഡെസ്‌ക്‌Updated: Sunday May 7, 2023

ഹൈദരാബാദിലെ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ്‌ ലിമിറ്റഡിൽ  അപ്രന്റിസിന്റെ 328 ഒഴിവുണ്ട്‌. ഐടിഐ ട്രേഡ്‌ അപ്രന്റിസിന്റെ 178ഉം  ഗ്രാജ്വേറ്റ്‌സ്‌, ടെക്‌നീഷ്യൻ അപ്രന്റിസിന്റെ 150 ഉം ഒഴിവാണുള്ളത്‌.   ഇലക്‌ട്രോണിക്‌സ്‌, മെക്കാനിക്‌, ഫിറ്റർ, ഇലക്‌ട്രീഷ്യൻ, മെഷീനിസ്‌റ്റ്‌, ടർണർ, വെൽഡർ, റഫ്രിജറേഷൻ  ആൻഡ്‌ എസി, കോപ, പ്ലംബർ, വെയ്‌റ്റർ, ഡീസൽ മെക്കാനിക്‌, മോട്ടോർ വെഹിക്കിൾ മെക്കാനിക്‌, ഡ്രോട്ട്‌സ്‌മാൻ സിവിൽ, മെക്കാനിക്കൽ എന്നിവയാണ്‌ ഐടിഐ അപ്രന്റിസ്‌ ട്രേഡുകൾ. ഐടിഐ വിജയിച്ചവർക്ക്‌ അപേക്ഷിക്കാം. അപേക്ഷകർ  www.apprenticeshipindia.gov.in ൽ രജിസ്‌റ്റർ ചെയ്‌തിരിക്കണം. വാക്ക്‌ ഇൻ മെയ്‌  17,18,19 തീയതികളിൽ ഹൈദരാബാദിലെ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സിൽ.  എൻജിനിയറിങ്‌ ഗ്രാജ്വേറ്റ്‌സ്‌–- 74, ടെക്‌നീഷ്യൻ അപ്രന്റിസ്‌–- 52, ജനറൽ സ്‌ട്രീം ഗ്രാജ്വേറ്റ്‌സ്‌ അപ്രന്റിസ്‌ –-24 എന്നിങ്ങനെയാണ്‌ ഗ്രാജ്വേറ്റ്‌സ്‌, ടെക്‌നീഷ്യൻ അപ്രന്റിസ്‌ ഒഴിവുകൾ. വാക്ക്‌ ഇൻ മെയ്‌ 23, 24, 25 തീയതികളിൽ.  വിശദവിവരങ്ങൾക്ക്‌ www.hal–-india.co.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top