18 April Thursday

ഐഎസ്‌ആർഒ– 65 സയന്റിസ്‌റ്റ്‌/എൻജിനിയർ, 206 അസിസ്റ്റന്റ്, ടെക്നീഷ്യൻ

വെബ് ഡെസ്‌ക്‌Updated: Sunday May 7, 2023

ഇന്ത്യൻ സ്‌പേസ്‌ റിസർച്ച്‌ ഓർഗനൈസേഷനിൽ (ഐഎസ്‌ആർഒ) സയന്റിസ്‌റ്റ്‌/എൻജിനിയർ ‘എസ്‌സി’ തസ്‌തികയിൽ 65 ഒഴിവുണ്ട്‌. സയന്റിസ്‌റ്റ്‌/എൻജിനിയർ ‘എസ്‌സി’  സിവിൽ, ഇലക്‌ട്രിക്കൽ, റഫ്രിജറേഷൻ ആൻഡ്‌ എയർകണ്ടീഷനിങ്‌, ആർകിടെക്‌ചർ വിഭാഗങ്ങളിലാണ്‌ അവസരം. ബിടെക്‌/ ബിഇ 65 ശതമാനത്തിന്‌ മുകളിൽ മാർക്കുള്ളവർക്ക്‌  അപേക്ഷിക്കാം. ഉദ്യോഗാർഥികൾ national career service portal ൽ രജിസ്‌റ്റർ ചെയ്‌തിരിക്കണം.   അവസാന തീയതി മെയ്‌ 24. വിശദവിവരങ്ങൾക്ക്‌ www.isro.gov.in കാണുക.

ഇന്ത്യൻ സ്‌പേസ്‌ റിസർച്ച്‌ ഓർഗനൈസേഷന്റെ (ഐഎസ്‌ആർഒ) വിവിധ കേന്ദ്രങ്ങളിൽ  206 ഒഴിവുണ്ട്‌. തിരുവനന്തപുരം വിക്രം സാരാഭായ്‌ സ്‌പേസ്‌ സെന്ററിൽ 112 ഉം ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാൻ സ്‌പസ്‌ സെന്ററിൽ 94 ഉം ഒഴിവുണ്ട്‌.  ടെക്‌നിക്കൽ അസിസ്‌റ്റന്റ്‌, സയന്റിഫിക്‌ അസിസ്‌റ്റന്റ്‌, ലൈബ്രറി അസിസ്‌റ്റന്റ്‌, ടെക്‌നീഷ്യൻ –- ബി, ഡ്രോട്ട്‌സ്‌മാൻ –- ബി, റേഡിയോഗ്രാഫർ  തസ്‌തികകളിലാണ്‌ അവസരം.  പ്രായം: 18 – -35, അപേക്ഷ ഓൺലൈനായി മെയ്‌ 16 നകം നൽകണം. വിശദവിവരങ്ങൾക്ക്‌ www.vssc.gov.in, www.app.sshar.gov.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top