26 April Friday

കേരള കാർഷിക സർവകലാശാലയിൽ അസി. പ്രൊഫസർ

വെബ് ഡെസ്‌ക്‌Updated: Saturday Mar 7, 2020

കേരള അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയിൽ വിവിധ പഠനവകുപ്പുകളിൽ അസി. പ്രൊഫസർ  ഒഴിവുണ്ട്‌. അഗ്രികൾച്ചറൽ വിഭാഗത്തിൽ കോളേജ്‌ ഓഫ്‌  കോ–- ഓപറേഷൻ, ബാങ്കിങ്‌ ആൻഡ്‌ മാനേജ്‌മെന്റിൽ കോ ഓപറേറ്റീവ്‌ മാനേജ്‌മെന്റ്‌ 2, റൂറൽ മാർക്കറ്റിങ്‌ മാനേജ്‌മെന്റ്‌ 2, ബാങ്കിങ്‌ ആൻഡ്‌ ഫിനാൻഷ്യൽ മാനേജ്‌മെന്റ്‌ 2, ഡവലപ്‌മെന്റ്‌ ഇക്കണോമിക്‌സ്‌ 2, അഗ്രികൾച്ചറൽ എൻജിനിയറിങ്‌ വിഭാഗത്തിൽ ഫാം മെഷിനറി ആൻഡ്‌ പവർ എൻജിനിയറിങ്‌ 2, സോയിൽ ആൻഡ്‌ വാട്ടർ കൺസർവേഷൻ എൻജിനിയറിങ്‌ , ഇറിഗേഷൻ ആൻഡ്‌  ഡ്രൈയിനേജ്‌ എൻജിനിയറിങ്‌, പ്രോസസിങ്‌ ആൻഡ്‌ ഫുഡ്‌ എൻജിനിയറിങ്‌, മെക്കാനിക്കൽ എൻജിനിയറിങ്‌, ഇലക്ട്രിക്കൽ    എൻജിനിയറിങ്‌ ഓരോന്നുവീതവും ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗത്തിൽ രണ്ട്‌ ഒഴിവുമാണുള്ളത്‌.   യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ കേരള കാർഷിക സർവകലാശാല  അംഗീകരിച്ച ബിരുദം/കേരള കാർഷിക സർവകലാശാല  അംഗീകരിച്ച  അഗ്രികൾച്ചറൽ എൻജിനിയറിങിലുള്ള ബിരുദം, കേരള കാർഷിക സർവകലാശാല  അംഗീകരിച്ച 55 ശതമാനം മാർക്കോടെയുള്ള ബിരുദാനന്തര ബിരുദം, NET/SLET/SET. പിഎച്ച്‌ഡിയുള്ളവർക്ക്‌ നെറ്റ്‌, എസ്‌എൽഇടി, സെറ്റ്‌ യോഗ്യതകൾ ബാധകമല്ല. മലയാളം എഴുതാനും വായിക്കാനും അറിയണം. ഉയർന്ന പ്രായം 40. 2020 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌.അപേക്ഷാഫോറവും വിശദവിവരവും  www.kau.in എന്ന വെബ്‌സൈറ്റിൽ  ലഭിക്കും. അപേക്ഷാഫീസ്‌  2000 രൂപ. അപേക്ഷിക്കേണ്ട വിലാസം ‘The Registrar, Kerala Agricultural University, Vellanikkara, KAU P.O., Thrissur - 680 656. അപേക്ഷ അയക്കുന്ന കവറിനുമുകളിൽ തസ്‌തികയുടെ പേര്‌ എഴുതണം. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി മാർച്ച്‌ 31 വൈകിട്ട്‌ നാല്‌.  സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റായി അഗ്രോണമി 2, മൈക്രോബയോളജി,  പ്ലാന്റ്‌ ബ്രീഡിങ്‌ ആൻഡ്‌ ജനിറ്റിക്‌സ്‌, സോയിൽ സയൻസ്‌ ആൻഡ്‌ അഗ്രികൾച്ചറൽ കെമിസ്‌ട്രി  ഓരൊന്നുവീതമാണ്‌ ഒഴിവ്‌.  ഉയർന്ന പ്രായപരിധി 45. അഗ്രികൾച്ചർ വിഭാഗത്തിൽ അഗ്രികൾച്ചർ എന്റോമോളജിയിൽ ഒരൊഴിവ്‌. എസ്‌ഐയുസി–-(നാടാർ) വിഭാഗക്കാരാണ്‌ അപേക്ഷിക്കേണ്ടത്‌. ഉയർന്ന പ്രായം 43. വിശദവിവരം website ൽ.

ഉർദു സർവകലാശാലയിൽ
ഹൈദരാബാദിലെ മൗലാന ആസാദ്‌ നാഷണൽ ഉർദു സർവകലാശാലയിൽ വിവിധ തസ്‌തികകളിലായി 52 ഒഴിവുണ്ട്‌. അധ്യാപക, അനധ്യാപക തസ്‌തികകളിലാണ്‌ ഒഴിവ്‌.
അധ്യാപക തസ്‌തികയിൽ പ്രൊഫസർ എഡ്യുക്കേഷൻ 6, വുമൺ എഡ്യുക്കേഷൻ, 1, പൊളിറ്റിക്കൽ സയൻസ്‌ 1, ഇസ്ലാമിക്‌സ്‌റ്റഡീസ്‌ 1, കംപ്യൂട്ടർ സയൻസ്‌ ആൻഡ്‌ ഇൻഫർമേഷൻ ടെക്‌നോളജി 1 അസോസിയറ്റ്‌ പ്രൊഫസർ എഡ്യുക്കേഷൻ 4, മാസ്‌കമ്യൂണിക്കേഷൻ ആൻഡ്‌ ജേർണലിസം 1, സോഷ്യൽ വർക്‌ 1, കെമിസ്‌ട്രി 1, ഇക്കണോമിക്‌സ്‌ 2, സോഷ്യോളജി 1, ഇംഗ്ലീഷ്‌ 1, ഹിസ്‌റ്ററി 2, അസി. പ്രൊഫസർ എഡ്യുക്കേഷൻ 9, കശ്‌മീരി 1, പോളിടെക്‌നിക്‌ എച്ച്‌ഒഡി: ഇലക്ട്രിക്കൽ ആൻഡ്‌  ഇലക്ട്രോണിക്‌സ്‌ എൻജിനിയറിങ്‌ 1, ഓട്ടോമൊബൈൽ എൻജിനിയറിങ്‌ 1 എന്നിങ്ങനെയാണ്‌ ഒഴിവ്‌. അനധ്യാപക തസ്‌തികയിൽ സെക്‌ഷൻ ഓഫീസർ 1, അസിസ്‌റ്റന്റ്‌ 3, എൽഡി ക്ലർക്‌ 4, ഇൻസ്‌ട്രക്ടേഴ്‌സ്‌(പോളിടെക്‌നിക്‌) 4, ലൈബ്രറി അസി. 1, ലൈബ്രറി അറ്റൻഡന്റ്‌ 1 എന്നിങ്ങനെയാണ്‌ ഒഴിവ്‌. വിശദവിവരത്തിനും അപേക്ഷിക്കാനും www.manuu.ac.in കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാനതിയതി മാർച്ച്‌ 27.


കേരള ഫിഷറീസ്‌ സമുദ്രപഠന സർവകലാശാലയിൽ
കേരള ഫിഷറീസ്‌ സമുദ്രപഠന സർവകലാശാലയിൽ അധ്യാപകരുടെ മൂന്നൊഴിവുണ്ട്‌. ഫിഷ്‌ പാത്തോളജി 1, അക്വാകൾച്ചൾ 1, ഫാർമക്കോളജി 1 എന്നിങ്ങനെയാണ്‌ ഒഴിവ്‌. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാന്തരബിരുദവും നെറ്റ്‌/പിഎച്ച്‌ഡി. ഉയർ ന്നപ്രായം 40. ഒരുവർഷത്തേക്ക്‌ കരാർ നിയമനമാണ്‌. അപേക്ഷ  The Registrar, Kerala University of Fisheries  and Ocean Studies, Panangad P.O, Madavana, Kochi- 682506 എന്നവിലാസത്തിൽ അയയ്‌ക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാ തിയതി മാർച്ച്‌ 23.

ഏഷ്യൻ സ്‌കൂൾ ഓഫ്‌ ബിസിനസിൽ ഫാക്കൽറ്റി
തിരുവനന്തപുരം ഏഷ്യൻ സ്‌കൂൾ ഓഫ്‌ ബിസിനസിൽ പ്രൊഫസർ, അസോസിയറ്റ്‌ പ്രൊഫസർ, അസിസ്‌റ്റന്റ്‌ പ്രൊഫസർ തസ്‌തികകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. മാർക്കറ്റിങ്‌, ഓപറേഷൻസ്‌, അക്കൗണ്ടിങ്‌, ഫിനാൻസ്‌ ആൻഡ്‌ ഇക്കണോമിക്‌സ്‌ വിഭാഗത്തിലാണ്‌ ഒഴിവ്‌. ബിരുദാനന്തര ബിരുദവും അധ്യാപന പരിചയവുമാണ്‌ യോഗ്യത. പിഎച്ച്‌ഡിയുള്ളവർക്ക്‌ മുൻഗണന.  ബയോഡാറ്റ office.asb@gmail.comഎന്ന വിലാസത്തിൽ മാർച്ച്‌  15നകം അയക്കണം.  ഫോൺ: 9961439966.


നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫാർമസ്യൂട്ടിക്കൽസിൽ
നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫാർമസ്യൂട്ടിക്കൽ എഡ്യുക്കേഷൻ ആൻഡ്‌ റിസർച്ചിൽ അധ്യാപക, അനധ്യാപക തസ്‌തികകളിൽ ഒഴിവുണ്ട്‌. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച്‌ 27. അപേക്ഷിച്ചതിന്റെ പ്രിന്റ്‌ അനുബന്ധരേഖകൾ സഹിതം ലഭിക്കാനുള്ള അവസാന തിയതി ഏപ്രിൽ 6. വിശദവിവരം www.niperguwahati.ac.in

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top