28 March Thursday

കാര്‍ഷിക പ്രവേശനപരീക്ഷകള്‍ക്ക് ഒരുങ്ങാം

ഡോ. ടി പി സേതുമാധവന്‍Updated: Thursday Jan 7, 2016

ദേശീയതലത്തില്‍ കാര്‍ഷിക കോഴ്സുകള്‍ക്കായി ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൌണ്‍സില്‍ (ഐസിഎആര്‍) എല്ലാ വര്‍ഷവും നടത്തുന്ന പ്രവേശനപരീക്ഷ ഏപ്രില്‍ നടത്തും. വിജ്ഞാപനം ഉടന്‍ വരും. അഖിലേന്ത്യാ അഗ്രികള്‍ചര്‍ പ്രവേശന പരീക്ഷയില്‍ രാജ്യത്തെ കാര്‍ഷിക ഡെയ്റി സയന്‍സ് കേളേജുകളിലെ 15% സീറ്റിലേക്ക്  ബിഎസ്സി അഗ്രിക്കള്‍ചര്‍, ഹോര്‍ട്ടികള്‍ചര്‍, സോയില്‍ സയന്‍സ്, ബിടെക് അഗ്രികള്‍ചര്‍ എന്‍ജിനിയറിങ്,  ബിടെക് ഡെയ്റി ടെക്നോളജി തുടങ്ങിയ കോഴ്സുകള്‍ക്ക് പ്രവേശനം നേടാം. കേരളത്തില്‍ കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഡെയ്റി എന്‍ജിനിയറിങ്  കോഴ്സുകള്‍ക്ക്  പ്ളസ്ടു വിദ്യാര്‍ഥികള്‍ കണക്ക് പഠിച്ചിരിക്കണം. വിവരങ്ങള്‍ക്ക് www.icarexam.net സന്ദര്‍ശിക്കുക.

രാജ്യത്തെ സര്‍ക്കാര്‍ വെറ്ററിനറി കോളേജുകളില്‍ ബിവിഎസ്സി ആന്‍ഡ് എഎച്ച് കോഴ്സില്‍ 15 ശതമാനം അഖിലേന്ത്യാ മെറിറ്റ് ക്വോട്ടയിലേക്കുള്ള അഖിലേന്ത്യാ പ്രവേശന പരീക്ഷ– ഓള്‍ ഇന്ത്യ പ്രി വെറ്ററിനറി ടെസ്റ്റ് 2016 മെയ് 14നു നടത്തും. വെറ്ററിനറി കൌണ്‍സില്‍ ഓഫ് ഇന്ത്യയാണ് പ്രവേശനപരീക്ഷ നടത്തുക. അപേക്ഷിക്കുന്നതിനുള്ള വിജ്ഞാപനം ഉടന്‍ വരും. അതിനുശേഷം അപേക്ഷിക്കാം.

ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ളീഷ് വിഷയങ്ങള്‍ പഠിച്ച് പ്ളസ്ടു പാസാകുകയും ഫിസിക്സിനും കെമിസ്ട്രിക്കും ബയോളജിക്കും ഇംഗ്ളീഷിനും ചേര്‍ന്ന് മൊത്തം 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കു നേടി പാസാകുകയും  ചെയ്തവര്‍ക്ക് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം. എസ്സി/എസ്ടി/ഒബിസിക്ക്് 40 ശതമാനം മാര്‍ക്ക് മതി. 2016ല്‍ അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. 2016 ഡിസംബര്‍ 31ന് 17 വയസ്സ് പൂര്‍ത്തിയാകണം.

വിജ്ഞാപനം വന്നശേഷം www.aipvt.vci.nic.in വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി  അപേക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top