27 April Saturday

സഹകരണ 
സർവീസ്‌ ബോർഡ്‌ 
അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Dec 6, 2021

 സഹകരണ സംഘം/ബാങ്കുകളിൽ വിവിധ തസ്‌തികകളിലെ ഒഴിവുകളിലേക്ക്‌ സഹകരണ സർവീസ്‌ പരീക്ഷാബോർഡ്‌ അപേക്ഷ ക്ഷണിച്ചു.  ജൂനിയർ ക്ലർക്ക്‌, കാഷ്യർ തസ്‌തികകളിൽ 300 ഒഴിവ്‌. തിരുവനന്തപുരം 10, കൊല്ലം 24, പത്തനം തിട്ട 3, ആലപ്പുഴ 6, കോട്ടയം 17, ഇടുക്കി 7,  എറണാകുളം 31, തൃശൂർ 49, പാലക്കാട്‌ 52,  മലപ്പുറം 28, കോഴിക്കോട്‌ 32, വയനാട്‌ 2, കണ്ണൂർ 29,  കാസർകോട്‌ 11 എന്നിങ്ങനെ യാണ്‌ ഒഴിവുകൾ. യോഗ്യത എസ്‌എസ്‌എൽസി, ജെഡിസി. കാസർകോട്‌ ജില്ലയിൽനിന്നുള്ളവർക്ക്‌ കർണാടക സഹകരണ ഫെഡറേഷന്റെ ഡിപ്ലോമയും അടിസ്ഥാനയോഗ്യതയായി പരിഗണിക്കും. ബികോം(കോ–-ഓപറേഷൻ) , ബിരുദവും എച്ച്‌ഡിസി, ജെഡിസി, ബിഎസ്‌സി(സഹകരണം, ബാങ്കിങ്‌) യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.  പ്രായം 18–-40. സഹകരണ ബോർഡിന്റെ പരീക്ഷയുടെയും സ്ഥാപനം നടത്തുന്ന ഇന്റർവ്യുവിന്റെയും അടിസ്ഥാനത്തിലാണ്‌ റാങ്ക്‌ ലിസ്‌റ്റ്‌ തയ്യാറാക്കുക. 

 അസിസ്‌റ്റന്റ്‌ സെക്രട്ടറി/ചീഫ്‌ അക്കൗണ്ടന്റ്‌ 6, സിസ്‌റ്റം അഡ്‌മിനിസ്‌ട്രേറ്റർ 3, സിസ്‌റ്റം സൂപ്പർവൈസർ 1, ഡാറ്റ എൻട്രി ഓപറേറ്റർ 7 ടൈപ്പിസ്‌റ്റ്‌ 2 ഒഴിവുകളുണ്ട്‌. ഒന്നിൽക്കൂടുതൽ സംഘങ്ങളിലേക്ക്‌ അപേക്ഷിക്കാം. അവസാന തീയതി ഡിസംബർ 29 വൈകിട്ട്‌ അഞ്ച്‌.  വിശദവിവരവും അപേക്ഷയുടെ മാതൃകക്കും  https://www.csebkerala.org/

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top