ബാങ്ക് ഓഫ് ബറോഡയിൽ വിവിധ തസ്‌തികകളിലായി 391 ഒഴിവുണ്ട്. വെൽത്ത് മാനേജ്‌മെന്റ് സർവീസ് ഡിപാർട്‌മെന്റിൽ സീനിയർ റിലേഷൻ ഷിപ്പ് മാനേജർ 326, ഇ വെൽത്ത് റിലേഷൻഷിപ്പ് മാനേജർ 50 എന്നിങ്ങനെയാണ് ഒഴിവ്. കരാർ നിയമനമാണ്. യോഗ്യത ബിരുദം, മാനേജ്‌മെന്റിൽ ദ്വവത്സര ഫുൾടൈം പിജി ഡിപ്ലോമ. എൻഐഎസ്‌എം/ഐആഡിഎ റെഗുലേറ്ററി സർടിഫിക്കേഷൻ. സീനിയർ റിലേഷൻ ഷിപ്പ് മാനേജർ രണ്ട് വർഷത്തേയും(പ്രായം 24–-35) ഇ വെൽത്ത് റിലേഷൻഷിപ്പ് മാനേജർ(23–-35) ഒന്നരവർഷത്തേയും പ്രവൃത്തിപരിചയം വേണം. ഐടി സ്‌പെഷ്യലിസ്‌റ്റ് ഓഫീസർ 15 ഒഴിവുണ്ട്. ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി ഡിസംബർ ആറ്. വിശദവിവരത്തിന് www.bankofbaroda.co.in
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..