26 April Friday

തൊഴിലുറപ്പ് പദ്ധതിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Dec 6, 2021

 മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ഓഡിറ്റ് യൂണിറ്റ് കേരളയിൽ 915 ഒഴിവുണ്ട്‌.  കേരളത്തിലെ 107 ബ്ലോക്കുകളിലും 808 വില്ലേജുകളിലുമായാണ് നിയമനം. വില്ലേജ് റിസോഴ്‌സ് പേഴ്‌സൺ -808 ഒഴിവ്‌. യോഗ്യത: പ്ലസ്ടു/തത്തുല്യം. കംപ്യൂട്ടർ/ഇന്റർനെറ്റ് പരിജ്ഞാനം. ബിരുദം, തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട അറിവും പ്രായോഗികപരിചയവും.

കുടുംബശ്രീ സിഡിഎസ്/എഡിഎസ് സംഘടനാസംവിധാനവുമായി ബന്ധപ്പെട്ട ചുമതലവഹിച്ച പരിചയം, നെഹ്രു യുവകേന്ദ്ര, യുവജനക്ഷേമ ബോർഡ്, സാക്ഷരതാമിഷൻ, പട്ടികജാതി/പട്ടികവർഗ പ്രമോട്ടർ, ലൈബ്രറികൾ എന്നീ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പരിചയം, വിവിധ വികസനപരിപാടികളുമായി ബന്ധപ്പെട്ട പ്രവർത്തനപരിചയം എന്നിവ അഭിലഷണീയം. ഉയർന്ന പ്രായം 35 . 2022 ജനുവരി ഒന്ന് അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌.
ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സണ്‍ -107 ഒഴിവ്‌. യോഗ്യത: ബിരുദം. സര്‍ക്കാര്‍ അംഗീകൃത കംപ്യൂട്ടര്‍ കോഴ്‌സ് ജയിക്കണം. ഏതെങ്കിലും വിഷയത്തിലെ ബിരുദാനന്തരബിരുദം, കുടുംബശ്രീ ഉള്‍പ്പെടെയുള്ള സാമൂഹികാധിഷ്ഠിത സന്നദ്ധസംഘടനകളിലെ മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം, തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ചുള്ള അറിവും പ്രായോഗികപരിചയവും വികസനപരിപാടികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനപരിചയം. ഉയർന്ന പ്രായം 40 .
ഓരോതസ്തികയ്ക്കും പ്രത്യേകമായി അപേക്ഷിക്കണം. അപേക്ഷ ഡയരക്ടര്‍, സിഡബ്ല്യുസി ബില്‍ഡിങ്‌സ്, രണ്ടാംനില, എല്‍എംഎസ് കോമ്പൗണ്ട്, പാളയം, വികാസ്ഭവന്‍ പിഒ, തിരുവനന്തപുരം- 695033 എന്ന വിലാസത്തില്‍ അയയ്‌ക്കണം. ഫോണ്‍: 0471-2724696. അവസാന തീയതി: ഡിസംബര്‍-10. അപേക്ഷാഫോറത്തിനും വിശദവിവരങ്ങള്‍ക്കും www.socialaudit.kerala.gov.in  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top