02 May Thursday

വാട്ടര്‍ അതോറിറ്റിയില്‍ 
ഡ്രാഫ്റ്റ്സ്മാൻ സാധ്യതാ പട്ടിക

വെബ് ഡെസ്‌ക്‌Updated: Monday Dec 6, 2021

 കെഎൽഡിസി  ലിമിറ്റഡിൽ കാറ്റഗറി നമ്പർ 347/2020 ഓവർസിയർ ഗ്രേഡ് 2/ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 2(എൻസിഎ എൽസി/എഐ), കേരള വാട്ടർ അതോറിറ്റിയിൽ കാറ്റഗറി നമ്പർ

485/2020 ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 2 സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു.  കെഎസ്എഫ്ഡിസി ലിമിറ്റഡിൽ കാറ്റഗറി നമ്പർ 328/2020 സൗണ്ട് എൻജിനിയർ, ഗവ. ആയുർവേദ മെഡിക്കൽ കോളേജുകളിൽ കാറ്റഗറി നമ്പർ 265/2021 അസിസ്റ്റന്റ് പ്രൊഫസർ (രസശാസ്ത്ര ആൻഡ്‌ ഭൈഷജ്യകൽപന, പട്ടികവർഗം) അഭിമുഖം നടത്തും.
 
അഭിമുഖം
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 2/2021 അസിസ്റ്റന്റ് പ്രൊഫസര്‍ (മെഡിക്കല്‍ ഓങ്കോളജി) , കാറ്റഗറി നമ്പര്‍ 212/2021 അസിസ്റ്റന്റ് പ്രൊഫസര്‍ (നിയോനാറ്റോളജി) , കാറ്റഗറി നമ്പര്‍ 3/2021 അസിസ്റ്റന്റ് പ്രൊഫസര്‍ (സര്‍ജിക്കല്‍ ഓങ്കോളജി) തസ്തികകളിലേക്ക്  ഡിസംബര്‍ 1, 8, 15 തീയതികളില്‍ രാവിലെ 9.30ന്‌ പിഎസ്‌സി ആസ്ഥാന ഓഫീസില്‍ അഭിമുഖം നടത്തും. 
തിരുവനന്തപുരം ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 69/2020 എച്ച്എസ്എ (മാത്‌സ്‌, മലയാളം മീഡിയം, തസ്തികമാറ്റം) ഡിസംബര്‍ ഒമ്പതിന്‌  രാവിലെ 30 ന്  ആസ്ഥാന ഓഫീസില്‍  അഭിമുഖം.
 
പ്രായോഗിക പരീക്ഷ
സംസ്ഥാന ജലഗതാഗത വകുപ്പില്‍ കാറ്റഗറി നമ്പര്‍ 365/19 പെയിന്റര്‍  (എന്‍സിഎ പട്ടികജാതി) നാലിന്‌  ഗവ. ഐടിഐ ചാത്തന്നൂര്‍, കൊല്ലം വച്ച് പ്രായോഗിക പരീക്ഷ നടത്തും. ഫോൺ:  0471 2546440.
 
ഒഎംആര്‍ പരീക്ഷ
കേരള ലൈവ്സ്റ്റോക്ക് ഡവലപ്മെന്റ് ബോര്‍ഡ് ലിമിറ്റഡില്‍ കാറ്റഗറി നമ്പര്‍ 149/2019 അസിസ്റ്റന്റ് കമ്പയിലര്‍ തസ്തികയിലേക്ക് ഡിസംബര്‍ എട്ടിന്‌ പകൽ  2.30 മുതല്‍ 4.15 വരെ ഒഎംആര്‍ (മുഖ്യപരീക്ഷ) നടത്തും. 
എസ്എസ്എല്‍സി അടിസ്ഥാന യോഗ്യതയുള്ള തസ്തികകളിലേക്കുള്ള  കാറ്റഗറി നമ്പര്‍ 89/2019, 337/2019, 383/2019, 4/2020, 148/2020, 238/2020, 239/2020, 240/2020, 258/2020, 259/2020  ഒഎംആര്‍ മുഖ്യപരീക്ഷ 11 ന് പകൽ 1.30 മുതല്‍ 3.15 വരെ നടത്തും.
കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ കാറ്റഗറി നമ്പര്‍ 105/2020 അസിസ്റ്റന്റ് സെയില്‍സ്മാന്‍  12 ന് പകൽ 1.30 മുതല്‍ 3.15 വരെ ഒഎംആര്‍ പരീക്ഷ നടത്തും.
ഭാരതീയ ചികിത്സാ വകുപ്പ്/ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ്/ആയുര്‍വേദ കോളേജുകള്‍ എന്നിവിടങ്ങളില്‍ കാറ്റഗറി നമ്പര്‍ 15/2021 ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (ആയുര്‍വേദം, എന്‍സിഎ മുസ്ലീം കൊല്ലം, കാറ്റഗറി നമ്പര്‍42/2021) 14 ന്പകൽ 2.30 മുതല്‍ 4.15 വരെ ഒഎംആര്‍  പരീക്ഷ നടത്തും.
പ്ലസ്ടുതല മുഖ്യപരീക്ഷകള്‍ 
ഫെബ്രുവരിയില്‍
പ്ലസ്ടുതലം വരെ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ള തസ്തികകളുടെ മുഖ്യപരീക്ഷകള്‍ ഫെബ്രുവരിയില്‍ നടത്താന്‍ പിഎസ്‌സി തീരുമാനിച്ചു. 2021 ഏപ്രില്‍ 10, 18 തീയതികളിലായി നടന്ന പ്രാഥമിക പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ക്കുള്ള മുഖ്യപരീക്ഷയാണ് ഫെബ്രുവരിയില്‍ നടക്കുന്നത്. പരീക്ഷയുടെ
ടൈംടേബിളും തസ്തിക തിരിച്ചുള്ള വിശദമായ സിലബസും പിഎസ്സി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
പ്രാഥമിക പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള യോഗ്യതാ പട്ടികകള്‍ ഡിസംബര്‍ ആദ്യവാരത്തോടെ പ്രസിദ്ധീകരിക്കും. പിഎസ്‌സി പരീക്ഷയുടെ ചോദ്യരീതിയിലുണ്ടായ മാറ്റത്തിനനുസരിച്ച് പരീക്ഷ എഴുതുവാനുള്ള സമയത്തിലും മാറ്റം വരുത്താന്‍ കമീഷന്‍ തീരുമാനിച്ചു. ഫെബ്രുവരി ഒന്നുമുതൽ നടക്കുന്ന പ്രാഥമിക പരീക്ഷ ഒഴികെയുള്ള എല്ലാ ഒഎംആര്‍/ഓണ്‍ലൈന്‍ പരീക്ഷകള്‍ക്കും 90 മിനിറ്റായിരിക്കും. എന്നാല്‍ പ്രാഥമിക പരീക്ഷകള്‍ക്ക്‌  75 മിനിറ്റ്‌ തുടരും. പിഎസ്‌സി പരീക്ഷയുടെ നിലവാരം കൂടുതല്‍ മെച്ചപ്പെടുത്താൻ പുതിയ ചോദ്യശൈലി ഏറെ ഗുണകരമാണെന്നാണ് വിലയിരുത്തിയിട്ടുള്ളത്.
 
ഡിക്റ്റേഷന്‍ ആന്‍ഡ് 
ട്രാന്‍സ്ക്രിപ്ഷന്‍ പരീക്ഷ
കേരള പബ്ലിക് സര്‍വീസ് കമീഷനില്‍ കാറ്റഗറി നമ്പര്‍ 549/2019 സെലക്ഷന്‍ ഗ്രേഡ് കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് (പട്ടികജാതി/പട്ടികവര്‍ഗം)  13 ന് പകൽ 2.30 മുതല്‍ 4.05 വരെ ഡിക്റ്റേഷന്‍ ആന്‍ഡ് ട്രാന്‍സ്ക്രിപ്ഷന്‍ പരീക്ഷ നടത്തും.
 
പ്രമാണപരിശോധന
കെഎല്‍ഡിബി ലിമിറ്റഡില്‍ കാറ്റഗറി നമ്പര്‍ 106/2021 അസിസ്റ്റന്റ് കമ്പയിലര്‍ (ഒന്നാം എന്‍സിഎ ഈഴവ/തിയ്യ/ബില്ലവ) നാലിനും കെഎസ്എഫ്ഡിസി  ലിമിറ്റഡില്‍ കാറ്റഗറി നമ്പര്‍ 200/2020 പ്രൊഡക്ഷന്‍ അസിസ്റ്റന്റ്
 ആറിനും രാവിലെ 10ന്‌ പിഎസ്‌സി ആസ്ഥാന ഓഫീസില്‍  പ്രമാണപരിശോധന നടത്തും.
കേരള സ്റ്റേറ്റ് കോ–-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡില്‍ കാറ്റഗറി നമ്പര്‍ 577/2017, 578/2017ലോ ഓഫീസര്‍ (ജനറല്‍ കാറ്റഗറി, സൊസൈറ്റി കാറ്റഗറി) പ്രമാണപരിശോധന ആറിന്‌ പിഎസ്‌സി ആസ്ഥാന ഓഫീസില്‍.
കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡില്‍ കാറ്റഗറി നമ്പര്‍ 411/2019 ഡ്രൈവര്‍ (സൊസൈറ്റി കാറ്റഗറി)  ഏഴിന്‌ പിഎസ്‌സി ആസ്ഥാന ഓഫീസില്‍.
കേരള നിയമസഭ സെക്രട്ടറിയറ്റില്‍ റിപ്പോര്‍ട്ടര്‍ ഗ്രേഡ് 2 (മലയാളം) എന്‍സിഎ എല്‍സി/എഐ, വിശ്വകര്‍മ, ഈഴവ/തിയ്യ/ബില്ലവ, പട്ടികവര്‍ഗം (കാറ്റഗറി നമ്പര്‍ 331/18, 332/18, 333/18, 334/18) എട്ടിന്‌  പ്രമാണപരിശോധന . തിരുവനന്തപുരം ജില്ല ഒഴികെ മറ്റു ജില്ലകളിലുള്ളവർ അവരവരുടെ അടുത്തുള്ള ജില്ലാ പിഎസ്സി ഓഫീസുകളില്‍ പ്രമാണപരിശോധനക്ക്‌ ഹാജരാകണം. തിരുവനന്തപുരം ജില്ലയിലുള്ളവര്‍  ആസ്ഥാന ഓഫീസിലെ ജിആര്‍ 2 സി വിഭാഗത്തില്‍  ഹാജരാകണം.  ഫോൺ:  0471 2546294.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top