26 April Friday

വ്യോമസേനയില്‍ 
ഓഫീസർ

വെബ് ഡെസ്‌ക്‌Updated: Monday Dec 6, 2021
ഇന്ത്യന്‍ വ്യോമസേനയില്‍ ഫ്‌ളയിങ്, ടെക്‌നിക്കല്‍, ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചുകളിലെ നിയമനത്തിന്‌ എയര്‍ഫോഴ്‌സ് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന് (എഎഫ്സിഎടി) അപേക്ഷിക്കാം. 317 ഒഴിവാണുള്ളത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വ്യത്യസ്ത കോഴ്‌സുകളുണ്ട്. ഫ്‌ളയിങ് ബ്രാഞ്ചില്‍ എന്‍സിസിക്കാര്‍ക്ക് ഒഴിവുകള്‍ മാറ്റിവച്ചിട്ടുണ്ട്.
ഫ്‌ളയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്‌നിക്കല്‍) ബ്രാഞ്ചിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 74 ആഴ്ചയും ഗ്രൗണ്ട് ഡ്യൂട്ടി (നോണ്‍ ടെക്‌നിക്കല്‍) ബ്രാഞ്ചിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 52 ആഴ്ചയും നീളുന്ന പരിശീലനകോഴ്‌സുണ്ട്. 2023 ജനുവരിയില്‍ ആരംഭിക്കുന്ന കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓഫീസര്‍ തസ്തികയില്‍ പെര്‍മനന്റ്/ഷോര്‍ട്ട് സര്‍വീസ് കമിഷന്‍ ലഭിക്കും.
ഫ്‌ളയിങ് ബ്രാഞ്ച് പ്രായം: 20–--24 വ. 2023 ജനുവരി ഒന്ന് അനുസരിച്ചാണ് പ്രായം കണക്കാക്കുന്നത്.
ഗ്രൗണ്ട് ഡ്യൂട്ടി (ടെക്‌നിക്കല്‍), എയ്റോനോട്ടിക്കല്‍ എന്‍ജിനിയര്‍ (ഇലക്ട്രോണിക്‌സ്, മെക്കാനിക്കല്‍), ഗ്രൗണ്ട് ഡ്യൂട്ടി (നോണ്‍ ടെക്‌നിക്കല്‍), അഡ്മിനിസ്‌ട്രേഷന്‍, ലോജിസ്റ്റിക്‌സ്, അക്കൗണ്ട്‌സ് എന്നീ വിഭാഗങ്ങളിലാണ് പ്രവേശനം. പ്രായം: 20–--26.  അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും www.careerairforce.nic.in , www.afcat.cdac.in. ഇ മെയിൽ afcatcell@cdac.in. അവസാന തീയതി ഡിസംബര്‍- 30.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top