18 April Thursday

കേരള വാട്ടർ അതോറിറ്റിയിൽ മാനേജർ,

വെബ് ഡെസ്‌ക്‌Updated: Monday Dec 6, 2021

 കേരള വാട്ടർ അതോറിറ്റിയിൽ ക്വാളിറ്റി മാനേജർ, ടെക്‌നിക്കൽ മാനേജർ തസ്‌തികകളിൽ ഒഴിവുണ്ട്‌. വിവിധ ക്വാളിറ്റി കൺട്രോൾ സബ്‌ ഡിസ്‌ട്രിക്ട്‌ ലാബുകളിലാണ്‌ ഒഴിവ്‌. ഒരുവർഷത്തേക്ക്‌ കരാർ നിയമനമാണ്‌. പാലക്കാട്‌ ക്വാളിറ്റി മാനേജർ 4, ടെക്‌നിക്കൽ മാനേജർ 4, അഭിമുഖം  എട്ടിന്‌ പകൽ 11നും രണ്ടിനിമിടെ   കൽമണ്ഡപം ക്വാളിറ്റി കൺട്രോൾ ഡിസ്‌ട്രിക്ട്‌ ലാബ്‌, ഫോൺ: 0491 2545550.   ഇടുക്കി ക്വാളിറ്റി മാനേജർ 1, ടെക്‌നിക്കൽ മാനേജർ 1, അഭിമുഖം എട്ടിന്‌ പകൽ 11നും രണ്ടിനുമിടെ ചെറുതോണി ക്വാളിറ്റി കൺട്രോൾ ഡിസ്‌ട്രിക്ട്‌ ലാബ്‌ ഫോൺ: 0486 2294353. 

തൃശൂർ ക്വാളിറ്റി മാനേജർ 4, ടെക്‌നിക്കൽ മാനേജർ 5, എറണാകുളം  ക്വാളിറ്റി മാനേജർ 2,  ടെക്‌നിക്കൽ മാനേജർ 1. അഭിമുഖം ആറിന്‌ പകൽ 11നും രണ്ടിനുമിടെ കിഴക്കുംപറ്റുകര ക്വാളിറ്റി കൺട്രോൾ സബ്‌ഡിവിഷൻ ഫോൺ: 0487 2338380. എറണാകുളം ക്വാളിറ്റിമാനേജർ 2, ടെക്‌നിക്കൽ മാനേജർ 1. അഭിമുഖം  ആറിന്‌ പകൽ 11നും രണ്ടിനുമിടെ ക്വാളിറ്റി കൺട്രോൾ ഡിസ്‌ട്രിക്ട്‌ ലാബ്‌, വാട്ടർ ട്രീറ്റ്‌മെന്റ്‌  പ്ലാന്റ്‌ കെഡബ്ല്യുഎ ആലുവ, ഫോൺ: 0484 2623576.
കണ്ണൂർ ക്വാളിറ്റി മാനേജർ 5, ടെക്‌നിക്കൽ മാനേജർ 2.  അഭിമുഖം 10ന്‌ പകൽ 11ന്‌ ക്വാളിറ്റി കൺട്രോൾ സബ്‌ ഡിവിഷൻ, വാട്ടർ അതോറിറ്റി,  താണ, പകൽ 11. ഫോൺ: 8547638574. കോഴിക്കോട്‌ ക്വാളിറ്റി മാനേജർ 4, ടെക്‌നിക്കൽ മാനേജർ 1. അഭിമുഖം 13ന്‌ പകൽ 11 ന്‌ ക്വാളിറ്റി കൺട്രോൾ ഡിവിഷൻ വാട്ടർ അതോറിറ്റി മലാപ്പറമ്പ്‌, ഫോൺ: 0495 2374570. യോഗ്യത: ബിഎസ്‌സി കെമിസ്‌ട്രി, മൂന്ന്‌ വർഷത്തെ പരിചയം/ എംഎസ്‌സി കെമിസ്‌ട്രി വാട്ടർ ക്വാളിറ്റി അനാലിസിസിൽ  രണ്ട്‌ വർഷത്തെ പരിചയം. ഉയർന്ന പ്രായം 40.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top