27 April Saturday

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഏഴ് തസ്തികകളില്‍ 221 ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Monday Nov 6, 2017

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഏഴ് തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. ആകെ 221 ഒഴിവാണുള്ളത്. ബോയിലര്‍ ഓപറേഷന്‍സ് എന്‍ജിനിയര്‍(ഗ്രേഡ്എ)-33, ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍(ഗ്രേഡ്എ)-44, ഫയര്‍ ആന്‍ഡ് സേഫ്റ്റി ഓഫീസര്‍(ഗ്രേഡ് എ)-50 മെഡിക്കല്‍ ഓഫീസര്‍(ഗ്രേഡ് എ)-19, ഹ്യൂമണ്‍ റിസോഴ്സ് ഓഫീസര്‍(ഗ്രേഡ്എ)-50, അസിസ്റ്റന്റ് ഹിന്ദി ഓഫീസര്‍-19, മാനേജര്‍(അഡ്വാന്‍സ്ഡ് പ്രോസസ് കണ്‍ട്രോള്‍ ആന്‍ഡ് ഒപ്റ്റിമൈസേഷന്‍(ഗ്രേഡ് സി)-06 എന്നിങ്ങനെയാണ് ഒഴിവ്.
ബോയിലര്‍ ഓപറേഷന്‍സ് എന്‍ജിനിയര്‍ യോഗ്യത മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ വിഷയങ്ങളിലേതെങ്കിലുമൊന്നില്‍ ബിഇ/ബിടെക്/ ബിഎസ്സി എന്‍ജിനിയറിങ്ങില്‍ 60 ശതമാനം മാര്‍ക്കോടെയുള്ള ബിരുദം.സ്റ്റേറ്റ് ബോയിലര്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ ബോയിലര്‍ എന്‍ജിനിയേഴ്സ് സര്‍ടിഫിക്കറ്റ്. ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ക്ക് യോഗ്യത കെമിസ്ട്രിയില്‍ പിഎച്ച്ഡി. കെമിസ്ട്രിയില്‍ 60 ശതമാനം മാര്‍ക്കോടെ  ബിരുദാനന്തരബിരുദം നേടണം. ഫയര്‍ ആന്‍ഡ് സേഫ്റ്റി ഓഫീസര്‍ തസ്തികയില്‍ 60 ശതമാനം മാര്‍ക്കോടെ ബിഇ(ഫയര്‍)/ ബിടെക്( സേഫ്റ്റി ആന്‍ഡ് ഫയര്‍ എന്‍ജിനിയറിങ്)/ ബിടെക്(ഫയര്‍ടെക്നോളജി ആന്‍ഡ് സേഫ്റ്റി എന്‍ജിനിയറിങ്). അംഗീകൃത ഹെവി വെഹിക്കിള്‍ ലൈസന്‍സ്. മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ എംബിബിഎസും ബന്ധപ്പെട്ട വിഷയത്തില്‍ പിജി ബിരുദം/ ഡിപ്ളോമ. നാല് തസ്തികയിലും ഉയര്‍ന്ന പ്രായം 32. ഹ്യൂമണ്‍ റിസോഴ്സ് ഓഫീസര്‍ യോഗ്യത എംബിഎ/ബിരുദാനന്തരബിരുദം അല്ലെങ്കില്‍ തത്തുല്യമായ ബിരുദാനന്തര ഡിപ്ളോമ. പ്രായം 28. അസിസ്റ്റന്റ് ഹിന്ദി ഓഫീസര്‍ക്ക് യോഗ്യത എംഎ ഹിന്ദി (ബിരുദതലത്തില്‍ ഇംഗ്ളീഷ് പഠിക്കണം)/എംഎ ഇംഗ്ളീഷ്(ബിരുദതലത്തില്‍ 60 ശതമാനം മാര്‍ക്കോടെ ഹയര്‍ ഹിന്ദി). പ്രായം 30. മാനേജര്‍ തസ്തികയില്‍ യോഗ്യത ബിഇ/ ബിടെക് അല്ലെങ്കില്‍ കെമിക്കല്‍ എന്‍ജിനിയറിങ്ങില്‍ തത്തുല്യ ബിരുദം. പ്രായം 36.
യോഗ്യത, തൊഴില്‍ പരിചയം, അപേക്ഷിക്കേണ്ട വിധം, തെരഞ്ഞെടുപ്പ് എന്നിവ സംബന്ധിച്ച് വിശദവിവരം www.iocl.com ല്‍ ലഭിക്കും. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതി നവംബര്‍ 18. ഓണ്‍ലൈനായി അപേക്ഷിച്ചതിന്റെ പ്രിന്റ് ഔട്ട്  അനുബന്ധരേഖകള്‍, പാസ്പോര്‍ട് സൈസ് ഫോട്ടോ സഹിതം The Advertiser, Post Box No.3098, Lodhi Road, Head Post office, New Delhi 110 003 എന്ന വിലാസത്തില്‍ നവംബര്‍ 25നകം ലഭിക്കണം. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top