20 April Saturday

അപ്രന്റിസ്

വെബ് ഡെസ്‌ക്‌Updated: Monday Nov 6, 2017

വെസ്റ്റേണ്‍ റെയില്‍വേയുടെ വിവിധ ഡിവിഷനുകളില്‍ ട്രേഡ് അപ്രന്റിസ് ഒഴിവുണ്ട്. 15-24 വയസ്സിനിടയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരുവര്‍ഷത്തേക്കാണ് നിയമനം. എന്‍ജിനിയറിങ് ബിരുദധാരികളും ഡിപോമക്കാരും അപേക്ഷിക്കാന്‍ പാടില്ല. മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. അപേക്ഷാ ഫോറം വെബ്സൈറ്റില്‍നിന്നും ഡൌണ്‍ലോഡ് ചെയ്യാം.
ഫിറ്റര്‍, മെഷീനിസ്റ്റ്, വെല്‍ഡര്‍(ജി ആന്‍ഡ് ഇ), ഇലക്ട്രീഷ്യന്‍, മെഷീന്‍ മോട്ടോര്‍ വെഹിക്കിള്‍, മെക്കാനിക് ഡീസല്‍, ലബോറട്ടറി അസിസ്റ്റന്റ് (കെമിക്കല്‍ പ്ളാന്റ്), ഇലക്ട്രോണിക് മെക്കാനിക്, പെയിന്റര്‍ (ജനറല്‍), പ്രോഗ്രാമിങ് ആന്‍ഡ് സിസ്റ്റം അഡ്മിനിസ്ട്രേഷന്‍ അസിസ്റ്റന്റ്, കാര്‍പന്റര്‍, പൈപ്പ് ഫിറ്റര്‍, ടര്‍ണര്‍, മോട്ടോര്‍ വെഹിക്കിള്‍ ബോഡി ബില്‍ഡര്‍, പവര്‍ ഇലക്ട്രോണിക്സ് , വയര്‍മാന്‍, ഇന്‍സ്ട്രുമെന്റ് മെക്കാനിക്, ഡ്രാഫ്റ്റ്സ്മാന്‍, വൈന്‍ഡര്‍ ആര്‍മേച്ചര്‍, റെഫ്രിജറേറ്റര്‍ ആന്‍ഡ് എസി മെക്കാനിക്, ബോയിലര്‍ (അറ്റന്‍ഡ്) തുടങ്ങിയ ട്രേഡുകളിലാണ് തെരഞ്ഞെടുപ്പ്. അഹമ്മദാബാദ് ഡിവിഷനില്‍ 388 ഒഴിവുണ്ട്. ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐയാണ് യോഗ്യത. പത്താം ക്ളാസ്സ് പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക്വേണം. അപേക്ഷിക്കാനുള്ള അവസാനതിയതി നവംബര്‍ 12 വൈകിട്ട് അഞ്ച്. മുംബൈ ഡിവിഷനില്‍ 592 ഒഴിവുണ്ട്. അപേഷിക്കാനുള്ള അവസാനതിയതി നവംബര്‍ ഒമ്പത് വൈകിട്ട് അഞ്ച്. രാജ്കോട്ട് ഡിവിഷനില്‍ 54 ഒഴിവുണ്ട്. അവസാനതിയതി നവംബര്‍ 17. വഡോദര ഡിവിഷനില്‍ 229 ഒഴിവുണ്ട്. അവസാനതിയതി നവംബര്‍ 23. പ്രതാപ് നഗര്‍ വര്‍ക്ക്ഷോപ്പില്‍ 43 ഒഴിവുണ്ട്. അവസാന തിയതി നവംബര്‍ 29. യോഗ്യത, പ്രായം, തെരഞ്ഞെടുപ്പ്, അപേക്ഷിക്കേണ്ട വിധം തുടങ്ങി വിശദവിവരം www.wr.indianrailways.gov.in ല്‍ ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top