19 April Friday

പൊതുമേഖലാ ബാങ്കുകളില്‍ സ്പെഷ്യലിസ്റ്റ് ഓഫീസര്‍

വെബ് ഡെസ്‌ക്‌Updated: Monday Nov 6, 2017

പൊതുമേഖലാ ബാങ്കുകളിലെ സ്പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണല്‍ സെലക്ഷന്‍ അപേക്ഷ ക്ഷണിച്ചു. ഐടി ഓഫീസര്‍(സ്കെയില്‍-ഒന്ന്)-120, അഗ്രികള്‍ച്ചര്‍ ഫീല്‍ഡ് ഓഫീസര്‍-875, രാജ്ഭാഷാ അധികാരി-30, ലോ ഓഫീസര്‍-60, എച്ച്ആര്‍/ പേഴ്സണല്‍ ഓഫീസര്‍-35, മാര്‍ക്കറ്റിങ് ഓഫീസര്‍-195 എന്നിങ്ങനെ 1315 ഒഴിവാണുള്ളത്. അലഹബാദ് ബാങ്ക്, ആന്ധ്ര ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, കോര്‍പറേഷന്‍ ബാങ്ക്, ദേന ബാങ്ക്, ഐഡിബിഐ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, പഞ്ചാബ് നാഷണല്‍ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, സിന്‍ഡിക്കറ്റ് ബാങ്ക്, യുസിഒ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, യുനൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, വിജയ ബാങ്ക് എന്നീ 20 ബാങ്കുകളിലാണ് ഒഴിവ്.  നവംബര്‍ ഏഴുമുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാനതിയതി 27. ഓണ്‍ലൈനായാണ് ഫീസ് അടയ്ക്കേണ്ടതും. ഓണ്‍ലൈനായി അപേക്ഷിച്ചശേഷം പ്രിന്റെടുത്ത് സൂക്ഷിക്കണം.
ഐടി ഓഫീസര്‍(സ്കെയില്‍-ഒന്ന്) യോഗ്യത: കംപ്യൂട്ടര്‍ സയന്‍സ്/ കംപ്യൂട്ടര്‍ ആപ്ളിക്കേഷന്‍/ഇന്‍ഫര്‍മേഷന്‍ ടെക്നോളജി/ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍സ്/ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ വിഷയങ്ങളില്‍ എന്‍ജിനിയറിങ് അല്ലെങ്കില്‍ ടെക്നോളജി നാലുവര്‍ഷ ബിരുദം. അല്ലെങ്കില്‍ ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തരബിരുദം/ ബിരുദവും  DOEACC “B’ Level .അഗ്രികള്‍ചര്‍ ഫീല്‍ഡ് ഓഫീസര്‍ തസ്തികയില്‍ യോഗ്യത: അഗ്രികള്‍ചര്‍/ ഹോര്‍ട്ടികള്‍ചര്‍/ ആനിമല്‍ ഹസ്ബന്‍ഡറി/ വെറ്ററിനറി സയന്‍സ്/ ഡെയ്റി സയന്‍സ്/ ഫിഷറീസ് സയന്‍സ്/പിസികള്‍ചര്‍/ അഗ്രിമാര്‍ക്കറ്റിങ് ആന്‍ഡ് കോ-ഓപറേഷന്‍/ കോ-ഓപറേഷന്‍ ആന്‍ഡ് ബാങ്കിങ്/ അഗ്രോ ഫോറസ്ട്രി/ഫോറസ്ട്രി/ അഗ്രികള്‍ചറല്‍ ബയോടെക്നോളജി/ ഫുഡ് സയന്‍സ്/ അഗ്രികള്‍ചറല്‍ ബിസിനസ് മാനേജ്മെന്റ്/ ഫുഡ്ടെക്നോളജി/ ഡെയ്റി ടെക്നോളജി/ അഗ്രികള്‍ചറല്‍ എന്‍ജിനിയറിങ് എന്നിവയിലേതെങ്കിലുമൊന്നില്‍ നാലുവര്‍ഷ ബിരുദം. രാജ്ഭാഷാ അധികാരി യോഗ്യത: ഹിന്ദിയില്‍ ബിരുദാനന്തരബിരുദം (ഇംഗ്ളീഷ് ബിരുദതലത്തില്‍ പഠിക്കണം)/സംസ്കൃതത്തില്‍ ബിരുദാനന്തരബിരുദം(ഇംഗ്ളീഷും ഹിന്ദിയും ബിരുദതലത്തില്‍ പഠിക്കണം). ലോ ഓഫീസര്‍ യോഗ്യത നിയമബിരുദം(എല്‍എല്‍ബി), അഡ്വക്കറ്റായി ബാര്‍ കൌണ്‍സിലില്‍ എന്‍റോള്‍ ചെയ്യണം. എച്ച്ആര്‍/ പേഴ്സണല്‍ ഓഫീസര്‍ തസ്തികയില്‍ യോഗ്യത ബിരുദവും ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തരബിരുദമോ/ ഡിപ്ളോമയോ. മാര്‍ക്കറ്റിങ് ഓഫീസര്‍ക്ക് യോഗ്യത ബിരുദവും മാര്‍ക്കറ്റിങ്ങില്‍ എംഎംഎസ്/എംബിഎ/പിജിഡിബിഎ/പിജിഡിബിഎം/പിജിപിഎം/പിജിഡിഎം. എല്ലാ തസ്തികയിലും പ്രായം 20-30. നിയമാനുസൃത വയസ്സിളവ് ലഭിക്കും.
ഓണ്‍ലൈന്‍ പ്രാഥമിക പരീക്ഷയുടെയും പ്രധാന പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഷോര്‍ട്ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ഥികളെ ബാങ്കുകളിലെ തസ്തികയിലേക്ക് അനുവദിച്ചുകൊടുക്കും. പ്രാഥമിക പരീക്ഷ ഡിസംബര്‍ 30നും 31നുമാണ്. പ്രധാന പരീക്ഷ 2018 ജനുവരി 28നും. 2018 ഫെബ്രുവരിയില്‍ ഇന്റര്‍വ്യൂവും ഏപ്രിലില്‍ അലോട്ട്മെന്റും.
കേരളത്തില്‍(കോഡ്-28) കണ്ണൂര്‍, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം,  മലപ്പുറം, പാലക്കാട്, ആലപ്പുഴ എന്നീ പത്ത് കേന്ദ്രങ്ങളിലാണ് പ്രാഥമികപരീക്ഷാ(Preliminary) കേന്ദ്രം. പ്രധാന പരീക്ഷക്ക് (ങമശി) കൊച്ചിയിലും തിരുവനന്തപുരത്തുമാണ് കേന്ദ്രം. ലക്ഷദ്വീപുകാര്‍ക്ക് കവറത്തിയില്‍ പരീക്ഷാകേന്ദ്രമുണ്ട്.  അപേക്ഷാഫീസ് 600 രൂപ. പട്ടികവിഭാഗത്തിനും അംഗപരിമിതര്‍ക്കും നൂറുരൂപ. യോഗ്യത, അപേക്ഷിക്കേണ്ടവിധം, പരീക്ഷ എന്നിവയെക്കുറിച്ചുള്ള വിശദവിവരത്തിനും ഓണ്‍ലൈനായി അപേക്ഷിക്കാനും http://www.ibps.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top