20 April Saturday

കേരളം പൊതുവിജ്ഞാനം

അജി നെല്ലനാട്Updated: Monday Nov 6, 2017

1. കേരളത്തില്‍ പ്രതിശീര്‍ഷവരുമാനം കൂടുതലുള്ള ജില്ല?
2. കേരള ഗാന്ധി എന്നറിയപ്പെടുന്നതാര്?
3. കേരള കലാമണ്ഡലം സ്ഥാപിച്ചത് ആര്?
4. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം?
5. കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി?
6. കേരളത്തിന്റെ സംസ്ഥാന മത്സ്യം?
7. കേരളത്തിലെ ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം?
8. കേരളത്തില്‍ കളിമണ്ണിന്റെ നിക്ഷേപം ഏറ്റവും കൂടുതലുള്ള സ്ഥലം?
9. കേരളത്തിലെ ഏക വന്‍കിട തുറമുഖം ഏത്?
10. കേരളത്തിലെ പഞ്ചായത്തുകളുടെ എണ്ണം?
11. മലയാള സര്‍വകലാശാലയുടെ ആസ്ഥാനം എവിടെ?
12. കേരളത്തില്‍ കിഴക്കോട്ട് ഒഴുകുന്ന നദികള്‍ എത്ര?
13. കയര്‍ എന്ന നോവലില്‍ പ്രതിപാദിക്കുന്ന കേരളത്തിലെ പ്രദേശം?
14. കേരള സിംഹം എന്ന് വിശേഷിപ്പിക്കുന്നത് ആരെ?
15. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം?
16. കേരളത്തില്‍ സ്വകാര്യമേഖലയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി?
17. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൃഷിചെയ്യുന്ന ധാന്യവിള?
18. കേരളത്തിലെ കുരുമുളക് ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ?
19. കേരളത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടി?
20. കേരളത്തിന്റെ തെക്കേ അറ്റത്തെ വന്യജീവി സങ്കേതം ഏത്?
21. കേരളത്തിലെ ആദ്യത്തെ റെയില്‍വേ ലൈന്‍?
22.കേരളത്തില്‍ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ നടന്ന ആദ്യ സംഘടിത പ്രക്ഷോഭം ഏത്?
23. തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയന്‍ ആര്?
24. കേരളത്തിലെ ആദ്യത്തെ വനിതാ പോസ്റ്റോഫീസ് ആരംഭിച്ചതെവിടെ?
25. കേരളത്തില്‍ ചന്ദനക്കാടിന്റെ നാട് എന്നറിയപ്പെടുന്ന സ്ഥലം?


ഉത്തരങ്ങള്‍

1. എറണാകുളം
2. കെ കേളപ്പന്‍
3. വള്ളത്തോള്‍ നാരായണമേനോന്‍
4. തൃശൂര്‍
5. കെ എം മാണി
6. കരിമീന്‍
7. 20
8. കുണ്ടറ
9. കൊച്ചി
10. 941
11. തിരൂര്‍
12. 3 (കബനി, ഭവാനി, പാമ്പാര്‍)
13. കുട്ടനാട്
14. പഴശ്ശിരാജ
15. ശാസ്താംകോട്ടകായല്‍
16. കുത്തുങ്കല്‍
17. നെല്ല്
18. പന്നിയൂര്‍
19. ആനമുടി
20. നെയ്യാര്‍
21. തിരൂര്‍ - ബേപ്പൂര്‍ (1861)
22. ആറ്റിങ്ങല്‍ കലാപം (1721)
23. ശ്രീനാരായണ ഗുരു
24. തിരുവനന്തപുരം
25. മറയൂര്‍

ഒക്ടോബര്‍ 30 ലക്കത്തില്‍ 27-ാമത്തെ  '"Cloud seeding അല്ലെങ്കില്‍ മേഘബീജനത്തിന് ഉപയോഗിക്കുന്ന രാസവസ്തു ഏത്' എന്ന ചോദ്യത്തിന്റെ ഉത്തരം സില്‍വര്‍ അയൊഡൈഡ് (Silver Iodide) എന്നാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top