25 April Thursday

പൌള്‍ട്രി വികസന കോര്‍പറേഷന്‍ 12 തസ്തികയില്‍ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Monday Nov 6, 2017

കേരള സംസ്ഥാന പൌള്‍ട്രി വികസന കോര്‍പറേഷന്റെ (കെപ്കോ) വിവിധ യൂണിറ്റുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വിവിധ തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓഫീസ് അഡ്മിനിസ്ട്രേഷനില്‍ ഓഫീസ് അസിസ്റ്റന്റിന്റെയും കംപ്യൂട്ടര്‍ ഓപറേറ്ററുടെയും ഒഴിവുണ്ട്. ഇരുതസ്തികയിലും യോഗ്യത ബിരുദവും കംപ്യൂട്ടര്‍ ആപ്ളിക്കേഷനില്‍ ഡിപ്ളോമയും.
കെപ്കോ സ്കീമുകളില്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ യോഗ്യത ബിരുദം, അക്കൌണ്ട്സില്‍ അക്കൌണ്ട്സ് അസിസ്റ്റന്റ്-കം-കാഷ്യര്‍ക്ക് യോഗ്യത ബികോം, ടാലിയില്‍ അംഗീകൃത സര്‍ടിഫിക്കറ്റ്. കമ്പനിസക്രട്ടറി (ട്രെയിനി) യോഗ്യത കമ്പനി സെക്രട്ടറിഷിപ്പ് കോഴ്സിന്റെ ഇന്റര്‍ പാസാകണം. ഫീഡ്മില്‍ സൂപ്പര്‍വൈസര്‍ യോഗ്യത പ്ളസ്ടു/ വിഎച്ച്എസ്ഇ.  ഫാര്‍മസിസ്റ്റ് യോഗ്യത ഡിഫാം, കേരള സ്റ്റേറ്റ് ഫാര്‍മസി കൌണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യണം.  സിവില്‍ എന്‍ജിനിയര്‍ യോഗ്യത ബിടെക് (സിവില്‍).  ഫാം സൂപ്പര്‍വൈസര്‍/പൌള്‍ട്രി അസിസ്റ്റന്റ്  വിഎച്ച്എസ്്ഇ(പൌള്‍ട്രി ഹസ്ബന്‍ഡറി) യാണ് യോഗ്യത. മാര്‍ക്കറ്റിങ് വിഭാഗത്തില്‍ സൂപ്പര്‍വൈസര്‍ യോഗ്യത ബിബിഎ/എംബിഎ.  വെറ്ററിനറി സര്‍ജന്‍ ബിവിഎസ്സിആന്‍ഡ്എഎച്ച്, ഓഫീസ് പ്യൂണ്‍ യോഗ്യത ഏഴാം ക്ളാസ്സ്, ടൂവീലര്‍ അറിയണം. എല്ലാ തൊഴിലുകളിലും നിശ്ചിത പ്രവൃത്തി പരിചയം വേണം. എല്ലാ തസ്തികകളിലും പ്രായം 36നുതാഴെ. അപേക്ഷ വിശദമായ ബയോഡാറ്റ സഹിതം മാനേജിങ് ഡയറക്ടര്‍, കേരള സംസ്ഥാന പൌള്‍ട്രി വികസന കോര്‍പറേഷന്‍ ലിമിറ്റഡ്, ടിസി-30/697, പേട്ട, തിരുവനന്തപുരം-695024 എന്ന വിലാസത്തില്‍ നവംബര്‍ 21 നകം ലഭിക്കണം. വിശദവിവരങ്ങള്‍ക്ക് www.kepco.co.in / www.kepconews.blogspot.in.ഫോണ്‍: 04712468585.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top