25 April Thursday

ഡല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് വിളിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Monday Nov 6, 2017

ഡല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് (DSSSB) വിവിധ വകുപ്പുകളില്‍ ഗ്രൂപ്പ് ബി, സി തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. ഗ്രേഡ്- രണ്ട് ഡിഎഎസ്എസ്-221, ഫാര്‍മസിസ്റ്റ്(ഹോമിയോപ്പതി)-40, ലീഗല്‍ അസിസ്റ്റന്റ്-13, അസിസ്റ്റന്റ് സൂപ്രണ്ടന്റ്-96, മാട്രണ്‍(സ്ത്രീകള്‍ക്ക് മാത്രം)-64, വാര്‍ഡന്‍(പുരുഷന്മാര്‍ക്ക്)-401 എന്നിങ്ങനെയാണ് ഒഴിവ്.  നവംബര്‍ ഒന്നുമുതല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടങ്ങി. അപേക്ഷ സ്വീകരിക്കുന്ന അവസാനതിയതി 21 വൈകിട്ട് അഞ്ച്.
ഗ്രേഡ്- രണ്ട് ഡിഎഎസ്എസ് യോഗ്യത ബിരുദമാണ്. പ്രായം: 20-32.  ഫാര്‍മസിസ്റ്റ്(ഹോമിയോപ്പതി) പ്ളസ്ടുവും ഡിപ്ളോമ ഇന്‍ ഹോമിയോപ്പതി ഫാര്‍മസി. ഉയര്‍ന്ന പ്രായം 27. ലീഗല്‍ അസിസ്റ്റന്റ് ബിരുദവും നിയമബിരുദവും അല്ലെങ്കില്‍ അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് നിയമബിരുദം. ഉയര്‍ന്ന പ്രായം 30. അസിസ്റ്റന്റ് സൂപ്രണ്ടന്റ് യോഗ്യത ബിരുദം. പ്രായം: 18-27. മാട്രണ്‍, വാര്‍ഡന്‍ തസ്തികകളില്‍  പ്ളസ്ടുവാണ് യോഗ്യത. പ്രായം:18-27. നിയമാനുസൃതവയസ്സിളവ് ലഭിക്കും. നൂറുരൂപയാണ് അപേക്ഷാഫീസ്. സ്ത്രീകള്‍, എസ്സി, എസ്ടി, വിമുക്തഭടന്‍, അംഗപരിമിതര്‍ക്ക് ഫീസില്ല. രണ്ട് തലത്തിലുള്ള പരീക്ഷയുടെയും പ്രായോഗിക പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. കായികക്ഷമത, യോഗ്യത, പ്രായം, പരീക്ഷ സംബന്ധിച്ച് വിശദവിവരം http://dsssbonline.nic.in, dsssb.delhigovt.nic.in dsssb.delhigovt.nic.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top