25 April Thursday

പഞ്ചാബ് നാഷണൽ ബാങ്കിൽ ഓഫീസർ, മാനേജർ

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022

ഓഫീസർ, മാനേജർ തസ്തികകളിലേക്ക്   പഞ്ചാബ് നാഷണൽ ബാങ്ക് അപേക്ഷ ക്ഷണിച്ചു. ഓഫീസർ(ഫയർ സേഫ്‌റ്റി) 23, മാനേജർ(സെക്യൂരിറ്റി) 80 എന്നിങ്ങനെ ആകെ 103 ഒഴിവാണുള്ളത്‌.  യോഗ്യത നാഷണൽ ഫയർ സർവീസ്‌ കോളേജിൽനിന്ന്‌ ബിഇ(ഫയർ) അല്ലെങ്കിൽ ഫയർടെക്‌നോളജി/ഫയർ എൻജിനിയറിങ്‌/സേഫ്‌റ്റിആൻഡ്‌ ഫയർ എൻജിനിയറിങിൽ ബിഇ/ബിടെക്‌ അല്ലെങ്കിൽ തത്തുല്യം.     മാനേജർ യോഗ്യത ബിരുദം. പ്രായം: 21–-35.  www. pnbindia.in ൽ അപേക്ഷാഫോറത്തിന്റെ മാതൃക ലഭിക്കും. അപേക്ഷ പൂരിപ്പിച്ച്‌ സ്‌പീഡ്‌/രജിസ്‌ട്രേഡ്‌ പോസ്‌റ്റായി  CHIEF MANAGER (RECRUITMENT SECTION), HRD DIVISION, PUNJAB NATIONALBANK,CORPORATE OFFICE, PLOT NO 4, SECTOR 10, DWARKA, NEW DELHI -110075 എന്ന വിലാസത്തിൽ അയയ്‌ക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ആഗസ്‌ത്‌ 30 . വിശദവിവരം വെബ്‌സൈറ്റിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top