26 April Friday

15 തസ്‌തികകളിൽ 
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022

15 തസ്‌തികകളിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 265/2020 ക്ലിനിക്കൽ സൈക്കോളജിസ്റ്റ്  ഒന്നാം എൻസിഎ മുസ്ലിം, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 191/2020 ഇൻസ്ട്രക്ടർ ഗ്രേഡ് ഒന്ന്‌ (സിവിൽ) (എൻജിനിയറിങ്‌ കോളേജുകൾ), വിവിധ ജില്ലകളിൽ കാറ്റഗറി നമ്പർ 749/2021 സൈനികക്ഷേമ വകുപ്പിൽ വെൽഫയർ ഓർഗനൈസർ (വിമുക്തഭടൻമാർ മാത്രം), എറണാകുളം ജില്ലയിൽ കാറ്റഗറി നമ്പർ 97/2019 സൈനികക്ഷേമ വകുപ്പിൽ വെൽഫയർ ഓർഗനൈസർ (വിമുക്തഭടൻമാർ മാത്രം), പത്തനംതിട്ട, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ പഞ്ചായത്ത് വകുപ്പിൽ കാറ്റഗറി നമ്പർ 86/2021 ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ്‌ രണ്ട്‌, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 365/2018, 366/2018 പാർട്ട് ടൈം ഹൈസ്കൂൾ അസിസ്റ്റന്റ് (സംസ്കൃതം) ഒന്നാം എൻസിഎ മുസ്ലിം, പട്ടികജാതി. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 417/2019 ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്‌ തമിഴ് മാധ്യമം),  പാലക്കാട്, മലപ്പുറം ജില്ലകളിൽ എക്സൈസ് വകുപ്പിൽ കാറ്റഗറി നമ്പർ 45/2020 സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി)  ഒന്നാം എൻസിഎ, എസ്‌സിസിസി , മലപ്പുറം, എറണാകുളം ജില്ലകളിൽ കാറ്റഗറി നമ്പർ 120/2019, 121/2019 എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ ഒന്നാം എൻസിഎ ഒബിസി, ഹിന്ദുനാടാർ, വിവിധ ജില്ലകളിൽ എക്സൈസ് വകുപ്പിൽ കാറ്റഗറി നമ്പർ 465/2019, 466/2019, 270/2019, 271/2019, 272/2019, 273/2019, 274/2019 വുമൺ സിവിൽ എക്സൈസ് ഓഫീസർ എൻസിഎ  മുസ്ലിം, പട്ടികജാതി, ഈഴവ/തിയ്യ/ബില്ലവ, പട്ടികവർഗം, എസ്ഐയുസി നാടാർ വിവിധ വകുപ്പുകളിൽ കാറ്റഗറി നമ്പർ 253/2020 കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് രണ്ട്‌ (പട്ടികവർഗം),  വ്യാവസായിക പരിശീലന വകുപ്പിൽ കാറ്റഗറി നമ്പർ 332/2019 ജൂനിയർ ഇൻസ്ട്രക്ടർ (ഫാഷൻ ഡിസൈൻ ടെക്നോളജി) (പട്ടികജാതി/പട്ടികവർഗം, പട്ടികവർഗം),  കേരളത്തിലെ സഹകരണമേഖലയിലെ അപ്പെക്സ് സൊസൈറ്റികളിൽ കാറ്റഗറി നമ്പർ 208/2020, 209/2020 അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ  ജനറൽ, മത്സ്യതൊഴിലാളികൾ/മത്സ്യതൊഴിലാളികളുടെ ആശ്രിതർ,  മത്സ്യഫെഡിൽ കാറ്റഗറി നമ്പർ 220/2020, 221/2020 പ്രോജക്ട് ഓഫീസർ ജനറൽ, മത്സ്യതൊഴിലാളികൾ/ മത്സ്യതൊഴിലാളികളുടെ ആശ്രിതർ , ഫയർ ആൻഡ് റെസ്ക്യൂ സർവീസിൽ കാറ്റഗറി നമ്പർ245/2020 ഫയർ വുമൺ (ട്രെയിനി) തസ്‌തികകളിലാണ്‌ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുക. കേരള ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 665/2021 എച്ച്എസ്എസ്ടി ഹിന്ദി (പട്ടികവർഗം) അഭിമുഖം നടത്തും. 6 തസ്‌തികകളിൽ സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും വിവിധ ജില്ലകളിൽ കാറ്റഗറി നമ്പർ 546/2019 ആരോഗ്യവകുപ്പിൽ ഫീൽഡ് വർക്കർ, വിവിധ ജില്ലകളിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 756/2021, 757/2021 ട്രേഡ്സ്മാൻ (വിവിധ ട്രേഡുകൾ), കാസർകോട്‌ ജില്ലയിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 604/2019 ട്രേഡ്സ്മാൻ (കാർപ്പന്ററി) എൻസിഎ  പട്ടികജാതി , വിവിധ ജില്ലകളിൽ കേരള സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ കാറ്റഗറി നമ്പർ 105/2020 അസിസ്റ്റന്റ് സെയിൽസ്മാൻ,  തൃശൂർ ജില്ലയിൽ കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ കാറ്റഗറി നമ്പർ 407/2021 ഇലക്ട്രീഷ്യൻ, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിൽ കാറ്റഗറി നമ്പർ 601/2021 ജൂനിയർ അസിസ്റ്റന്റ് സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും.  പത്തനംതിട്ട ജില്ലയിൽ ആരോഗ്യ വകുപ്പിൽ കാറ്റഗറി നമ്പർ 480/2021 ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് രണ്ട്‌ (പട്ടികവർഗം) ഓൺലൈൻ പരീക്ഷ നടത്തും. ഫോറസ്റ്റ് ഇൻഡസ്ട്രീസ് (ട്രാവൻകൂർ) ലിമിറ്റഡിൽ കാറ്റഗറി നമ്പർ 333/2020 സെക്യൂരിറ്റി ഓഫീസർ ശാരീരിക അളവെടുപ്പും അഭിമുഖവും നടത്തും കേരള നാഷണൽ സേവിങ്സ് സർവീസിൽ കാറ്റഗറി നമ്പർ 133/2020, 134/2020, 135/2020 അസിസ്റ്റന്റ് ഡയറക്ടർ ഓഫ് നാഷണൽ സേവിങ്സ് (നേരിട്ടും തസ്തികമാറ്റം മുഖേനയും) അർഹതാപട്ടിക പ്രസിദ്ധീകരിക്കും വിവിധ തസ്‌തികകളിൽ 
വിജ്ഞാപനം പ്രസിദ്ധീകരിക്കും വിവിധ തസ്‌തികകളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു.   ജനറൽ റിക്രൂട്ട്മെന്റ്  സംസ്ഥാനതലം  ലക്ചറർ ഇൻ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ്‌ (പോളിടെക്നിക്കുകൾ), മെഡിക്കൽ ഓഫീസർ (ആയുർവേദം) (തസ്തികമാറ്റം മുഖേന), ജൂനിയർ മാനേജർ (ക്വാളിറ്റി അഷ്വറൻസ്), റിപ്പോർട്ടർ ഗ്രേഡ് രണ്ട്‌ (തമിഴ്), ട്രാൻസ്‌ലേറ്റർ (മലയാളം), കാറ്റലോഗ് അസിസ്റ്റന്റ്, ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2, ടെക്നിക്കൽ അസിസ്റ്റന്റ്, പർച്ചേസ് അസിസ്റ്റന്റ്, റഫ്രിജറേഷൻ മെക്കാനിക് (യുഐപി), ഇലക്ട്രീഷ്യൻ, ഇലക്ട്രീഷ്യൻ (തസ്തികമാറ്റം മുഖേന), എൻജിനിയറിങ് അസിസ്റ്റന്റ്, ഓവർസിയർ ഗ്രേഡ് രണ്ട്‌, ഫീൽഡ് ഓഫീസർ, ഡ്രസർ/നഴ്സിങ് അസിസ്റ്റന്റ് ഗ്രേഡ് ഒന്ന്‌.  ജനറൽ റിക്രൂട്ട്മെന്റ്  ജില്ലാതലം ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് രണ്ട്‌, സീവിങ് ടീച്ചർ (യുപിഎസ്), ഇലക്ട്രീഷ്യൻ. സ്പെഷ്യൽ റിക്രൂട്ട്മെന്റ്  സംസ്ഥാനതലം ചൈൽഡ് ഡെവലപ്മെന്റ് പ്രോജക്ട് ഓഫീസർ (പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങളിൽ നിന്നുള്ള വനിതകൾക്ക് മാത്രം)  സ്പെഷ്യൽ റിക്രൂട്ട്മെന്റ്  ജില്ലാതലം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് രണ്ട്‌ (പട്ടികവർഗം), ക്ലർക്ക് ടൈപ്പിസ്റ്റ്  വിമുക്തഭടൻമാർ മാത്രം (പട്ടികജാതി/പട്ടികവർഗം), ക്ലർക്ക് ടൈപ്പിസ്റ്റ് (പട്ടികവർഗം). എൻസിഎ റിക്രൂട്ട്മെന്റ്  സംസ്ഥാനതലം അസിസ്റ്റന്റ് പ്രൊഫസർ (ഓറൽ പത്തോളജി ആൻഡ് മൈക്രോബയോളജി) (എൽസി/എഐ, വിശ്വകർമ), അസിസ്റ്റന്റ് പ്രൊഫസർ (പ്രോസ്തോഡോണ്ടിക്സ്) (എസ്‌സിസിസി, ധീവര), അഗ്രികൾച്ചർ ഓഫീസർ (പട്ടികവർഗം), ജൂനിയർ ഇൻസ്ട്രക്ടർ (ഹോസ്പിറ്റൽ ഹൗസ്‌ കീപ്പിങ്) (മുസ്ലിം), ക്ലിനിക്കൽ ഓഡിയോ മെട്രീഷ്യൻ ഗ്രേഡ് രണ്ട്‌ (പട്ടികജാതി), സൂപ്പർവൈസർ (ഐസിഡിഎസ്) (എസ്‌സിസിസി), ബോട്ട് സ്രാങ്ക് (മുസ്ലിം, ഒബിസി), ഇലക്ട്രീഷ്യൻ (ഈഴവ/തിയ്യ/ബില്ലവ, മുസ്ലിം, പട്ടികജാതി).  എൻസിഎ റിക്രൂട്ട്മെന്റ്  ജില്ലാതലം ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) മലയാളം മാധ്യമം (എൽസി/എഐ, ഹിന്ദുനാടാർ), ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട്‌ (ആയുർവേദം) (എസ്‌സിസിസി), ലൈൻമാൻ (എസ്‌സിസിസി, ധീവര), വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് (എസ്‌സിസിസി).  പൊലീസ് കോണ്‍സ്റ്റബിള്‍ (ഐആര്‍ബി) പരീക്ഷ മാറ്റി കാറ്റഗറി നമ്പര്‍ 136/2022 പൊലീസ് (ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ കമാന്‍ഡോ വിങ്) വകുപ്പില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ ആഗസ്ത് 29 ന് നടത്താന്‍ നിശ്ചയിച്ച ഒഎംആര്‍ പരീക്ഷ സെപ്തംബര്‍ 30 ലേക്ക് മാറ്റി.  അഡ്മിഷന്‍ ടിക്കറ്റുകള്‍ സെപ്തംബര്‍ 16 മുതല്‍ പ്രൊഫൈലില്‍ ലഭ്യമാകും. പരിഷ്‌ക്കരിച്ച പരീക്ഷാ കലണ്ടര്‍ പിഎസ്‌സി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അഭിമുഖം കേരള ആര്‍ട്ടിസാന്‍സ് ഡവലപ്മെന്റ് കോര്‍പ്പറേഷനില്‍ കാറ്റഗറി നമ്പര്‍ 138/2019 റീജണല്‍ ഓഫീസര്‍ ആഗസ്ത് 10 ന് രാവിലെ 9.30 ന്  ആസ്ഥാന ഓഫീസില്‍  പ്രമാണപരിശോധനയും അഭിമുഖവും നടത്തും.  തിരുവനന്തപുരം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 517/2019 യുപി സ്കൂള്‍ ടീച്ചര്‍ (മലയാളം മാധ്യമം) ആഗസ്ത് 10, 11, 12, 24, 25, 26 തീയതികളില്‍ ആസ്ഥാന ഓഫീസില്‍ അഭിമുഖം നടത്തും. കേരള സ്റ്റേറ്റ് കാഷ്യൂ ഡവലപ്മെന്റ് കോര്‍പ്പറേഷനില്‍ കാറ്റഗറി നമ്പര്‍ 201/2019 അസിസ്റ്റന്റ് ഗ്രേഡ് രണ്ട്‌ (തസ്തികമാറ്റം മുഖേന) ആഗസ്ത് 11 ന് പിഎസ്‌സി ആസ്ഥാന ഓഫീസില്‍  അഭിമുഖം നടത്തും.  പ്രമാണപരിശോധന കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 303/2019 അസിസ്റ്റന്റ് പ്രൊഫസര്‍ (ഫിസിക്സ്) ആഗസ്ത് 10, 11, 12, 16, 17, 19 തീയതികളില്‍ രാവിലെ 10.30 ന്‌ പിഎസ്‌സി ആസ്ഥാന ഓഫീസില്‍  പ്രമാണപരിശോധന നടത്തും.  കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ (ട്രെയിനിങ് കോളേജുകള്‍) കാറ്റഗറി നമ്പര്‍ 142/2022 അസിസ്റ്റന്റ് പ്രൊഫസര്‍ (ജ്യോഗ്രഫി) തസ്തികമാറ്റം മുഖേന ആഗസ്ത് 16 നും കാറ്റഗറി നമ്പര്‍ 144/2022 അസിസ്റ്റന്റ് പ്രൊഫസര്‍ (എഡ്യുക്കേഷണല്‍ ടെക്നോളജി) തസ്തികയിലേക്ക് ആഗസ്ത് 24, 26 തീയതികളിലും രാവിലെ 10.30 ന് പിഎസ്‌സി ആസ്ഥാന ഓഫീസില്‍  പ്രമാണപരിശോധന നടത്തും.  ഒഎംആര്‍ പരീക്ഷ കേരള കോ–-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡില്‍ കാറ്റഗറി നമ്പര്‍ 402/2021 ലബോറട്ടറി അസിസ്റ്റന്റ് (ഡെയ്‌റി/സിഎഫ്പി) പാര്‍ട്ട് ഒന്ന്‌ ജനറല്‍ കാറ്റഗറി  ആഗസ്ത് 12 ന് രാവിലെ 7.15 മുതല്‍ 9.15 വരെ ഒഎംആര്‍ പരീക്ഷ നടത്തും.   വകുപ്പുതല പരീക്ഷ  അവസാന തീയതി നീട്ടി ജൂലൈ 2022 ലെ വകുപ്പുതല പരീക്ഷകള്‍ക്ക് ഓണ്‍ലൈന്‍ മുഖേന അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്ത് 16 രാത്രി 12വരെ നീട്ടി.  അപേക്ഷ ക്ഷണിച്ചു 57 തസ്‌തികകളിൽ  പിഎസ്‌സി അപേക്ഷ ക്ഷണിച്ചു. കാറ്റഗറി നമ്പർ 249/2022 കേരള സംസ്ഥാന ആസൂത്രണബോർഡിന്റെ ഇൻഡസ്‌ട്രി ആൻഡ്‌ ഇൻഫ്രാസ്‌ട്രക്‌ചർ ഡിവിഷനിൽ ചീഫ്‌,  250/2022  സാങ്കേതിക വിദ്യാഭ്യാസവകുപ്പിൽ ഗവ. പൊളിടെക്‌നിക്കുകളിൽ ലക്‌ചർ ഇൻ ഓട്ടോമൊബൈൽ എൻജിനിയറിങ്‌,  251/2022 ലക്‌ചർ ഇൻ സിവിൽ എൻജിനിയറിങ്‌, പൊതുമരാമത്തിൽ 252/2022 അസിസ്‌റ്റന്റ്‌ എൻജിനിയർ(ഇലക്ട്രിക്കൽ) തുടങ്ങി 305/2022 ബീറ്റ്‌ ഫോറസ്‌റ്റ്‌ ഓഫീസർ (വനം) വരെയുള്ള തസ്‌തികകളിലാണ്‌  അപേക്ഷ ക്ഷണിച്ചത്‌. അപേക്ഷിക്കേണ്ട അവസാന തീയതി ആഗസ്‌ത്‌ 31. www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്‌ട്രേഷൻ ചെയ്‌തശേഷമാണ്‌ അപേക്ഷിക്കേണ്ടത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top