28 March Thursday

ഫ്രൈറ്റ് കോറിഡോർ കോർപറേഷനിൽ 1572 ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Monday Aug 6, 2018

ഡെഡിക്കേറ്റഡ്് ഫ്രൈറ്റ് കോറിഡോർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ എക്സിക്യൂട്ടീവ് (സിവിൽ, ഇലക്ട്രിക്കൽ, സിഗ്നൽ ആൻഡ് ടെലികമ്യൂണിക്കേഷൻസ്), മൾട്ടി ടാസ്കിങ് സ്റ്റാഫ്( ട്രാക്ക്മാൻ, ഹെൽപ്പർ, ഗേറ്റ്മാൻ) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1572 ഒഴിവുണ്ട്. എക്സിക്യൂട്ടീവ്(സിവിൽ) 82, എക്സിക്യൂട്ടീവ് (ഇലക്ട്രിക്കൽ) 39, എക്സിക്യൂട്ടീവ്(സിഗ്നൽ ആൻഡ് ടെലികമ്യൂണിക്കേഷൻസ്) 97 ഒഴിവുണ്ട്. യോഗ്യത 60 ശതമാനം മാർക്കോടെ ബന്ധപ്പെട്ടതോ തത്തുല്യമായതോ ആയ എൻജിനിയറിങ് വിഷയത്തിൽ ത്രിവത്സര ഡിപ്ലോമ. എക്സിക്യൂട്ടീവ് /ഓപറേറ്റിങ്(സ്റ്റേഷൻ മാസ്റ്റർ കൺട്രോളർ) 109 ഒഴിവുണ്ട്. യോഗ്യത 60 ശതമാനം മാർക്കോടെ ബിരുദം. ജൂനിയർ എക്സിക്യൂട്ടീവ് (ഗ്രേഡ് മൂന്ന് സിവിൽ ആർടിസാൻ) 239 ഒഴിവുണ്ട്.  ജൂനിയർ എക്സിക്യൂട്ടീവ് (ഗ്രേഡ് മൂന്ന് ഇലക്ട്രിക്കൽ) 68, ജൂനിയർ എക്സിക്യൂട്ടീവ് (ഗ്രേഡ് മൂന്ന് സിഗ്നൽ ആൻഡ് ടെലികമ്യൂണിക്കേഷൻ) 42 ഒഴിവ്. യോഗ്യത 60 ശതമാനം മാർക്കോടെ എസ്എസ്എൽസി, ബന്ധപ്പെട്ട ട്രേഡിൽ 60 ശതമാനം മാർക്കോടെ ദ്വിവത്സര ഐടിഐ. മൾടി ടാസ്കിങ് സ്റ്റാഫ്( ഗ്രേഡ് നാല്, സിവിൽ, ട്രാക്ക്മാൻ) 451 ഒഴിവ്. മൾടി ടാസ്കിങ് സ്റ്റാഫ ്(ഗ്രേഡ് നാല്, ഇലക്ട്രീഷ്യൻ ഹെൽപ്പർ) 37 ഒഴിവുണ്ട്. മൾടി ടാസ്കിങ് സ്റ്റാഫ് (ഗ്രേഡ് നാല്, എസ്ആൻഡ്ടി ഹെൽപ്പർ) 06 ഒഴിവുണ്ട്. മൾടി ടാസ്കിങ് സ്റ്റാഫ് (ഗ്രേഡ് നാല്, ഓപറേറ്റിങ്) 402 ഒഴിവുണ്ട്. എക്സിക്യൂട്ടീവ്, ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിൽ പ്രായം 18‐30, മൾടി ടാസ്കിങ് സ്റ്റാഫ് പ്രായം 18‐33. നിയമാനുസൃത വയസ്സിളവ് ലഭിക്കും. കംപ്യൂട്ടർ ഓൺലൈൻ പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. സ്റ്റേഷൻ മാസ്റ്റർ കൺട്രോളർ തസ്തികയിൽ സൈക്കോടെസ്റ്റും മൾടി ടാസ്കിങ് സ്റ്റാഫ് തസ്തികയിൽ ഫിസിക്കൽ എഫിഷൻസി ടെസ്റ്റുമുണ്ടാവും. ഒക്ടോബർ ഒന്നുമുതൽ അഞ്ചുവരെയായിരിക്കും ഓൺലൈൻ പരീക്ഷ. കേരളത്തിൽ പരീക്ഷാകേന്ദ്രമില്ല. ചെന്നൈയും ബംഗളൂരുവും പരീക്ഷാകേന്ദ്രങ്ങളിലുൾപ്പെടും. www.dfccil.gov.in വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തിയതി ആഗസ്ത് 31. വിശദവിവരവും വെബ്സൈറ്റിൽ ലഭിക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top