26 April Friday

ഗുരുവായൂർ 
ദേവസ്വത്തിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022

ഗുരുവായൂർ ദേവസ്വത്തിലെ വിവിധ തസ്‌തികകളിലെ ഒഴിവുകളിലേക്ക്‌ ദേവസ്വം റിക്രൂട്ട്മെന്റ്‌ ബോർഡ്‌ അപേക്ഷ ക്ഷണിച്ചു. കാറ്റഗറി നമ്പർ 09/2022 അസിസ്‌റ്റന്റ്‌ എൻജിനിയർ(ഇലക്ട്രിക്കൽ) മൂന്നൊഴിവ്‌. യോഗ്യത  ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്‌സിലുള്ള ബിടെക്‌ അല്ലെങ്കിൽ തത്തുല്യം. കാറ്റഗറി 10/2022 ഹോസ്‌പിറ്റൽ അറ്റൻഡന്റ്‌ ഗ്രേഡ്‌ രണ്ട്‌ മൂന്നൊഴിവ്‌. യോഗ്യത ഏഴാം ക്ലാസ്സ്‌ ജയിക്കണം.  ഏതെങ്കിലും പ്രശസ്‌തമായ ഹോസ്‌പിറ്റലിൽ ഹോസ്‌പിറ്റൽ അറ്റൻഡന്റായുള്ള പ്രവൃത്തി പരിചയം.   കാറ്റഗറി നമ്പർ 11/2022 വാച്ച്‌മാൻ (ഗുരുവായൂർ ദേവസ്വം) 13 ഒഴിവ്‌. യോഗ്യത ഏഴാം ക്ലാസ്സ്‌ ജയിക്കണം. സ്‌ത്രീകളും ഭിന്നശേഷിക്കാരും അപേക്ഷിക്കാൻ ഈ തസ്‌തികക്ക്‌ അപേക്ഷിക്കരുത്‌.   കാറ്റഗറി നമ്പർ 12/2022 കൊമ്പ്‌ പ്ലെയർ രണ്ടൊഴിവ്‌.യോഗ്യത മലയാളം എഴുതാനും വായിക്കാനുമുള്ള കഴിവ്‌. ബന്ധപ്പെട്ട കലയിൽ  ഗുരുവായൂർ ദേവസ്വം അല്ലെങ്കിൽ മറ്റു സ്ഥാപനങ്ങളിൽനിന്ന്‌ പഠനം വിജയകരമായി പൂർത്തിയാക്കി ലഭിച്ച സർടിഫിക്കറ്റ്‌.  അല്ലെങ്കിൽ അതേ മേഖലയിലെ പ്രശസ്‌ത കലാകാരന്മാരിൽനിന്ന്‌ ലഭിച്ച അഞ്ചുവർഷത്തെ പ്രവൃത്തിപരിചയ സർടിഫിക്കറ്റ്‌. കാറ്റഗറി നമ്പർ 13/2022 ഇലത്താളം പ്ലെയർ ഒരൊഴിവ്‌ (ഈഴവ സമുദായത്തിൽപെട്ടവരിൽനിന്നും മാത്രം) യോഗ്യത മലയാളം എഴുതാനും വായിക്കാനുമുള്ള കഴിവ്‌. ബന്ധപ്പെട്ട കലയിൽ  ഗുരുവായൂർ ദേവസ്വം അല്ലെങ്കിൽ മറ്റു സ്ഥാപനങ്ങളിൽനിന്ന്‌ പഠനം വിജയകരമായി പൂർത്തിയാക്കി ലഭിച്ച സർടിഫിക്കറ്റ്‌. അല്ലെങ്കിൽ അതേ മേഖലയിലെ പ്രശസ്‌ത കലാകാരന്മാരിൽനിന്ന്‌ ലഭിച്ച അഞ്ചുവർഷത്തെ പ്രവൃത്തിപരിചയ സർടിഫിക്കറ്റ്‌. ഹിന്ദുമതത്തിൽപ്പെട്ട യോഗ്യതയുള്ളവരാണ്‌ അപേക്ഷിക്കേണ്ടത്‌. അപേക്ഷിക്കേണ്ട അവസാന തീയതി  ജൂലൈ 30. വിശദവിവരത്തിന്‌ www.kdrb.kerala.gov.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top