19 April Friday

ടൂറിസം ഡവലപ്മെന്റ് കോര്‍പറേഷനില്‍ ഓഫീസ്‌ അസിസ്‌റ്റന്റ്‌ സാധ്യതാ പട്ടിക

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022

കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 522/2021 അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ എന്‍സിഎ എസ്‌സിസിസി,  ആര്‍ക്കിയോളജി വകുപ്പില്‍ കാറ്റഗറി നമ്പര്‍ 131/2020 ആര്‍ക്കിയോളജിക്കല്‍ കെമിസ്റ്റ്, പൊലീസ് വകുപ്പില്‍ കാറ്റഗറി നമ്പര്‍ 94/2020 സിവില്‍ പൊലീസ് ഓഫീസര്‍ (വുമണ്‍ പൊലീസ് കോണ്‍സ്റ്റബിള്‍), കേരള സ്റ്റേറ്റ് ഹൗസിങ് ബോര്‍ഡില്‍ കാറ്റഗറി നമ്പർ 99/2020 കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട്‌, കേരള സ്റ്റേറ്റ് കോ–-ഓപ്പറേറ്റീവ് കണ്‍സ്യൂമര്‍ ഫെഡറേഷന്‍ ലിമിറ്റഡില്‍ കാറ്റഗറി നമ്പര്‍ 105/2021 ഗോഡൗണ്‍ മാനേജര്‍  ജനറല്‍ കാറ്റഗറി  ഒന്നാം എന്‍സിഎ പട്ടികജാതി, കേരള പൊലീസ് സര്‍വീസില്‍ ആംഡ് പൊലീസ് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ (പട്ടികവര്‍ഗം) ലാൻഡ്‌ റവന്യൂ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 290/2020 കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് (സെലക്ഷന്‍ ഗ്രേഡ്) (പട്ടികജാതി/പട്ടികവര്‍ഗം)  വനിത ശിശുവികസന വകുപ്പില്‍ കാറ്റഗറി നമ്പര്‍ 291/2020 ചൈല്‍ഡ് ഡവലപ്മെന്റ് പ്രൊജക്ട് ഓഫീസര്‍ (പട്ടികവര്‍ഗം, വനിതകള്‍ മാത്രം) ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു.  കേരള ടൂറിസം ഡവലപ്മെന്റ് കോര്‍പറേഷനില്‍ കാറ്റഗറി നമ്പര്‍ 330/2020 ഓഫീസ് അസിസ്റ്റന്റ് സാധ്യതാപട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു. കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 521/2021 മെക്കാനിക്ക് (പട്ടികവര്‍ഗം) പ്രായോഗിക പരീക്ഷ നടത്തും. 

അഭിമുഖം

തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 517/2019 യുപി സ്കൂൾ ടീച്ചർ (മലയാളം മാധ്യമം) മൂന്നാംഘട്ട അഭിമുഖം ജൂലൈ 6, 7, 8, 14, 15 തീയതികളിൽ പിഎസ്‌സി ആസ്ഥാന ഓഫീസിൽ നടത്തും.  കേരള പബ്ലിക് സർവീസ് കമീഷൻ/ഗവ. സെക്രട്ടറിയറ്റ് എന്നിവിടങ്ങളിൽ കാറ്റഗറി നമ്പർ 43/2020 സെക്യൂരിറ്റി ഗാർഡ് (നാലാം എൻസിഎ പട്ടികവർഗം) ജൂലൈ 13 ന് പകൽ 11.30 ന് പിഎസ്‌സി ആസ്ഥാന ഓഫീസിൽ  അഭിമുഖം നടത്തും.ജലസേചന വകുപ്പില്‍ കാറ്റഗറി നമ്പര്‍ 210/2019 അസിസ്റ്റന്റ് എൻജിനിയര്‍/ഹെഡ് ഡ്രാഫ്ട്സ്മാന്‍/അസിസ്റ്റന്റ് ഡയറക്ടര്‍ (സിവില്‍) (പട്ടികവര്‍ഗം)  ജൂലൈ 13, 14, 15 തീയതികളില്‍ രാവിലെ 8, 9.30ന്‌ പിഎസ്‌സി ആസ്ഥാന ഓഫീസില്‍  പ്രമാണപരിശോധനയും അഭിമുഖവും നടത്തും. അഭിമുഖത്തിന് ഹാജരാകുന്നവര്‍ പിഎസ്‌സിയുടെ വെബ്സൈറ്റില്‍നിന്നും കോവിഡ്  ചോദ്യാവലി ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് അപ്‌ലോഡ് ചെയ്യണം.  സാങ്കേതികവിദ്യാഭ്യാസ വകുപ്പിലെ എൻജിനിയറിങ് കോളേജുകളില്‍ കാറ്റഗറി നമ്പര്‍ 79/2017 ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് ഒന്ന്‌ (ഇലക്ട്രിക്കല്‍ എൻജിനിയറിങ്) ജൂലൈ 6, 7, 8 തീയതികളിലും സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 19/2019 ലക്ചറര്‍ ഇന്‍ ഇലക്ട്രോണിക്സ് എൻജിനിയറിങ്‌  ജൂലൈ 6, 7, 8, 13, 14, 15, 20, 21, 22 തീയതികളിലും പിഎസ്‌സി ആസ്ഥാന ഓഫീസില്‍ അഭിമുഖം നടത്തും. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (ഡെര്‍മറ്റോളജി ആന്റ് വെനറോളജി) (കാറ്റഗറി നമ്പര്‍ 322/2020) തസ്തികയിലേക്ക് 2022 ജൂലൈ 6, 7, 8 തീയതികളില്‍ പി.എസ്.സി. ആസ്ഥാന ഓഫീസില്‍ അഭിമുഖം നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നമ്പര്‍  56/2019 (സംഗീത കോളേജുകള്‍) സപ്പോര്‍ട്ടിങ് ആര്‍ട്ടിസ്റ്റ് ഇന്‍ വോക്കല്‍ ഫോര്‍ ഡാന്‍സ് (കേരള നടനം) ചുരുക്കപട്ടികയിലുള്‍പ്പെട്ടവര്‍ക്ക് ജൂലൈ 14 ന് ആസ്ഥാന ഓഫീസില്‍ അഭിമുഖം നടത്തും.  കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 296/2019 അസിസ്റ്റന്റ് പ്രൊഫസര്‍ (മാത്തമാറ്റിക്സ്)  ജൂലൈ 13, 14, 15, 20, 21, 22 തീയതികളില്‍  അഭിമുഖം നടത്തും.  

എൻഡ്യൂറൻസ് ടെസ്റ്റ് 
തീയതികളിൽ മാറ്റം

കാറ്റഗറി നമ്പർ136/2022 പൊലീസ് കോൺസ്റ്റബിൾ (ഇന്ത്യ റിസർവ് ബറ്റാലിയൻ കമാൻഡോ വിങ്‌)  ജൂലൈ ഒമ്പതിന്‌  തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നടത്തേണ്ട എൻഡ്യൂറൻസ് ടെസ്റ്റ് (അഞ്ച്‌ കിലോമീറ്റർ ഓട്ടം 25 മിനിറ്റ്‌) ജൂലൈ 24 ലേക്കും പത്തനംതിട്ട ജില്ലയിൽ ജൂലൈ 11ലേക്കും ഇടുക്കി ജില്ലയിൽ ജൂലൈ 20 ലേക്കും എറണാകുളം ജില്ലയിൽ ജൂലൈ 30ലേക്കും തൃശൂർ, പാലക്കാട് ജില്ലകളിൽ ജൂലൈ 27ലേക്കും മലപ്പുറം ജില്ലയിൽ ജൂലൈ 31ലേക്കും വയനാട്, കാസർകോട്‌  ജില്ലകളിൽ ജൂലൈ 21 ലേക്കും മാറ്റി. ജൂലൈ 28 ന് എറണാകുളം ജില്ലയിൽ നടത്തേണ്ട എൻഡ്യൂറൻസ് ടെസ്റ്റ് ജൂലൈ 31 ലേക്കും മലപ്പുറം ജില്ലയിൽ ആഗസ്ത് ഒന്നിലേക്കും മാറ്റി.  ജൂലൈ 9, 28 തീയതികളിലെ അഡ്മിഷൻ ടിക്കറ്റുകളുമായി പുതുക്കി നിശ്ചയിച്ച തീയതിയിൽ ടെസ്റ്റിന് ഹാജരാകണം.

പ്രമാണപരിശോധന

തിരുവനന്തപുരം ജില്ലയിൽ ടൂറിസം വകുപ്പിൽ കാറ്റഗറി നമ്പർ 533/2017 ഷോഫർ ഗ്രേഡ് രണ്ട്‌ എൻസിഎ മുസ്ലിം ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക് ജൂലൈ അഞ്ചിന്‌ പിഎസ്‌സി തിരുവനന്തപുരം ജില്ലാ ഓഫീസിൽ  പ്രമാണപരിശോധന നടത്തും. തിരുവനന്തപുരം ജില്ലയില്‍ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 404/2020 ഇലക്ട്രീഷ്യന്‍  ചുരുക്കപ്പട്ടികയിലുള്‍പ്പെട്ടവര്‍ക്ക്  ജൂലൈ ആറിന്‌ പിഎസ്‌സി ആസ്ഥാന ഓഫീസില്‍ പ്രമാണപരിശോധന നടത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top