25 April Thursday

സ്റ്റാഫ് നേഴ്സ് ട്രയിനി: പരിയാരത്ത് ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Friday May 6, 2016

കണ്ണൂര്‍ > പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്റ്റാഫ് നേഴ്സ് ട്രയിനി തസ്തികയില്‍ ഒഴിവുണ്ട്ണ്‍്. ബുധനാഴ്ച (11.05.2016) രാവിലെ 11.30 മണിക്ക് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യു മുഖാന്തി രമാണ് നിയമനം.

ബി.എസ്.സി നേഴ്സിംഗോ ജനറല്‍ നേഴ്സിംഗ് ആന്റ് മിഡ് വൈഫറി കോഴ്സോ കഴിഞ്ഞ് കേരളാ നേഴ്സിംഗ് കൌണ്‍സിലില്‍ റജിസ്ട്രേഷന്‍ നടത്തിയവര്‍ക്കാണ്  ഇന്റര്‍വ്യുവില്‍ പങ്കെടുക്കാന്‍ കഴിയുക. തെരഞ്ഞെടുക്കപ്പെടുന്നവര്‍ സര്‍ക്കാര്‍ നിശ്ചയിച്ച സ്റ്റൈപ്പന്റിന് അര്‍ഹരായിരിക്കും.

താല്പ്പര്യമുള്ളവര്‍,  ഇന്റര്‍വ്യു ആരംഭിക്കുന്നതിന് അരമണിക്കൂര്‍ മുമ്പെങ്കിലും യോഗ്യത തെളി യിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം സ്ഥാപനത്തി ലെ എച്ച്.ആര്‍ വിഭാഗത്തില്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്തിരിക്കണമെന്നും അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ് ഡയറക്ടര്‍ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top