എൽഐസി ഹൗസിങ് ഫിനാൻസ് ലിമിറ്റഡിൽ വിവിധ തസ്തികകളിലായുള്ള അഞ്ച് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനേജ്മെന്റ് ട്രെയിനിമാരുടെ മൂന്ന് ഒഴിവും അസി.മാനേജർ(നെറ്റ് വർക്ക് എൻജിനിയർ, വെബ്ഡവലപ്പർ) തസ്തികയിൽ രണ്ട് ഒഴിവുമാണുള്ളത് മാനേജ്മെന്റ് ട്രെയിനി തസ്തികയിൽ ഒരുവർഷത്തെ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ അസി. മാനേജരായി നിയമിക്കും. മാനേജ്മെന്റ് ട്രെയിനി യോഗ്യത 60 ശതമാനം മാർക്കോടെ എംസിഎ, കംപ്യൂട്ടർ സയൻസ്/ഐടിയിൽ ബിഇ/ ബിടെക്/ ബിഎസ്സി. ഒരുവർഷത്തെ പ്രവൃത്തിപരിചയം. അസി. മാനേജർ യോഗ്യത 60 ശതമാനം മാർക്കോടെ എംസിഎ, കംപ്യൂട്ടർ സയൻസ്/ഐടിയിൽ ബിഇ/ബിടെക്/ ബിഎസ്സി. മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം. പ്രായം 25‐30. അപേക്ഷ www.lichousing.com എന്ന website ൽ ഓൺലൈനായി സമർപ്പിക്കണം. അവസാന തിയതി നവംബർ 05. കൂടുതൽ വിവരങ്ങൾ website ൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..