26 April Friday

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയ്ക്ക് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Thursday May 5, 2016

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ 2016ന്  യുപിഎസ്സി അപേക്ഷ ക്ഷണിച്ചു. ഐഎഎസ്, ഐഎഫ്സ്, ഐപിഎസ് തുടങ്ങിയ 24 കേന്ദ്രസര്‍വീസുകളിലെ 1079 ഒഴിവിലേക്കുള്ള സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയ്ക്കും ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് മെയിന്‍ പരീക്ഷയ്ക്കുമുള്ള പ്രാഥമിക പരീക്ഷയാണിത്.  പ്രിലിമിനറി പാസാകുന്നവര്‍ക്ക് മെയിന്‍ പരീക്ഷയും ഇന്റര്‍വ്യുവും ഉണ്ടാകും.
അംഗീകൃത സര്‍വകലാശാലാ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.

അവസാനവര്‍ഷ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.  2016 ആഗസ്ത് ഒന്നിന് 21 വയസ്സില്‍ താഴെയോ30 വയസ്സില്‍ കൂടുതലോ പ്രായം പാടില്ല.  (1984 ആഗസ്ത് രണ്ടിനും 1995 ആഗസ്ത് ഒന്നിനും ഇടയില്‍ ജനിച്ചവരാകണം). എസ്സി/എസ്ടി/ഒബിസി വിഭാഗങ്ങള്‍ക്ക്  ഉയര്‍ന്ന പ്രായത്തില്‍ നിയമാനുസൃത ഇളവ്.  ഔദ്യോഗിക വിജ്ഞാപനത്തില്‍  പറയും പ്രകാരമുള്ള ശാരീരികയോഗ്യതകളും വേണം.

ജനറല്‍വിഭാഗം ഉദ്യോഗാര്‍ഥികള്‍ക്ക് ആറും  വികലാംഗര്‍ക്കും ഒബിസിക്കും ഒമ്പതും തവണയില്‍ കൂടുതല്‍ പരീക്ഷ എഴുതാന്‍ പാടില്ല. എസ്സി/എസ്ടിക്ക് തവണ നിബന്ധനയില്ല.
ഫോറസ്റ്റ് സര്‍വീസില്‍ 110 ഒഴിവുണ്ട്. സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്കേ ഫോറസ്റ്റ് സര്‍വീസ് മെയിന്‍ പരീക്ഷ എഴുതാനാകൂ.

ഫോറസ്റ്റ് സര്‍വീസ് മെയിന്‍ പരീക്ഷ എഴുതാന്‍ അനിമല്‍ ഹസ്ബെന്‍ഡറി ആന്‍ഡ് വെറ്ററിനറി സയന്‍സ്, ബോട്ടണി, കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളിലൊന്നില്‍ ബിരുദം അല്ലെങ്കില്‍ അഗ്രികള്‍ചര്‍/ഫോറസ്ട്രി/എന്‍ജിനിയറിങ് ബിരുദം വേണം. അല്ലെങ്കില്‍ അവസാനവര്‍ഷ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവരാകണം.
www.upsconline.nic.in വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി  27 വരെ അപേക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top