19 April Friday

സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും

വെബ് ഡെസ്‌ക്‌Updated: Sunday Mar 5, 2023

മൃഗസംരക്ഷണ വകുപ്പിൽ എക്സ്റേ ടെക്നീഷ്യൻ (കാറ്റഗറി നമ്പർ 63/2021). നിയമ വകുപ്പിൽ കംപ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് 2 (കന്നഡ) (കാറ്റഗറി നമ്പർ 186/2022). 

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും

കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രൊഫസർ ഇൻ ബയോടെക്നോളജി (കാറ്റഗറി നമ്പർ 289/2021). ലെജിസ്ലേച്ചർ സെക്രട്ടറിയറ്റിൽ റിപ്പോർട്ടർ ഗ്രേഡ് 2 (മലയാളം) –- ഒന്നാം എൻസിഎ പട്ടികജാതി (കാറ്റഗറി നമ്പർ 172/2022). ലെജിസ്ലേച്ചർ സെക്രട്ടറിയറ്റിൽ റിപ്പോർട്ടർ ഗ്രേഡ് 2 (തമിഴ്) (കാറ്റഗറി നമ്പർ 309/2022). തിരുവനന്തപുരം ജില്ലയിൽ എക്സൈസ് വകുപ്പിൽ ഡ്രൈവർ –- എൻസിഎ ഹിന്ദു നാടാർ (കാറ്റഗറി നമ്പർ 44/2022).

കേരളത്തിലെ സഹകരണ മേഖലയിലെ അപ്പെക്സ് സൊസൈറ്റികളിൽ മാനേജർ (പേഴ്സണൽ) –- പാർട്ട് 1 (ജനറൽ) (കാറ്റഗറി നമ്പർ 202/2020), കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡവലപ്മെന്റ് ലിമിറ്റഡിൽ മാനേജർ (പേഴ്സണൽ) –- പാർട്ട് 2 (മത്സ്യത്തൊഴിലാളികൾ/മത്സ്യതൊഴിലാളികളുടെ ആശ്രിതർ) (കാറ്റഗറി നമ്പർ 203/2020). കേരള ലൈവ്സ്റ്റോക്ക് ഡവലപ്മെന്റ് ബോർഡ് ലിമിറ്റഡിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 143/2020). 

ഓൺലൈൻ 
പരീക്ഷാകേന്ദ്രത്തിൽ മാറ്റം കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (പൊളിറ്റിക്കൽ സയൻസ്) (കാറ്റഗറി നമ്പർ 389/2021), ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (പൊളിറ്റിക്കൽ സയൻസ്) –- ജൂനിയർ (കാറ്റഗറി നമ്പർ 734/2021) തസ്തികകളിലേക്ക് മാർച്ച് ഒമ്പതിന് രാവിലെ 10 മുതൽ 12.30 വരെ നടത്താൻ നിശ്ചയിച്ച ഓൺലൈൻ പരീക്ഷയ്ക്ക്  കോട്ടയം ഓൺലൈൻ പരീക്ഷാകേന്ദ്രത്തിൽ ഉൾപ്പെടുത്തിയ രജിസ്റ്റർ നമ്പർ 100227 മുതൽ 100275 വരെയുള്ളവർ  എറണാകുളം  കേന്ദ്രത്തിൽ ഹാജരാവണം. 

അഭിമുഖം

കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷനില്‍ അസിസ്റ്റന്റ് എൻജിനീയര്‍ (സിവില്‍) (കാറ്റഗറി നമ്പര്‍ 134/2021) തസ്തികയിലേക്കുള്ള അഭിമുഖത്തിന്റെ രണ്ടാം ഘട്ടം  മാര്‍ച്ച് 8, 9, 10, 15, 16, 17, 22, 23, 24, 29, 30, 31 തീയതികളില്‍ പിഎസ് സി ആസ്ഥാന ഓഫീസില്‍ നടത്തും.   വിവിധ സര്‍വകലാശാലകളില്‍ പ്രൊഫഷണല്‍ അസിസ്റ്റന്റ് ഗ്രേഡ് 2 (ലൈബ്രറി) (കാറ്റഗറി നമ്പര്‍ 207/2021) തസ്തികയിലേക്ക്  മാര്‍ച്ച് 8, 9, 14, 15 തീയതികളില്‍ രാവിലെ 10.30 മുതല്‍ പിഎസ് സി ആസ്ഥാന ഓഫീസില്‍  പ്രമാണ പരിശോധനയും മാര്‍ച്ച് 28  മുതല്‍ അഭിമുഖവും നടത്തും.

സമയപട്ടിക 
പ്രസിദ്ധീകരിച്ചു

വകുപ്പുതല പരീക്ഷ –- ജനുവരി 2023 വിജ്ഞാപന പ്രകാരമുള്ള പരീക്ഷകളുടെ സമയപട്ടിക പ്രസിദ്ധീകരിച്ചു. വിജ്ഞാപനം വെബ്സൈറ്റിൽ.  ശാരീരിക അളവെടുപ്പും 
കായികക്ഷമതാ 
പരീക്ഷയും കേരള സിവിൽ പൊലീസ് വകുപ്പിൽ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (ട്രെയിനി) (കാറ്റഗറി നമ്പർ 388/2019, 389/2019, 390/2019, 35/2019–- എൻസിഎ–എസ് സിസിസി), ആംഡ് പോലീസ് സബ് ഇൻസ്പെക്ടർ (ട്രെയിനി) (കാറ്റഗറി നമ്പർ 386/2019, 387/2019) തസ്തികകളുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക്  മാർച്ച് 7 മുതൽ പിഎസ് സി ആസ്ഥാന ഓഫീസിന്റെയും കൊല്ലം, എറണാകുളം, കോഴിക്കോട് മേഖലാ ഓഫീസുകളുടെയും മേൽനോട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഗ്രൗണ്ടുകളിൽ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും. തിരുവനന്തപുരം ജില്ലയിൽ മാർച്ച് 14 നും കൊല്ലം, എറണാകുളം ജില്ലകളിൽ മാർച്ച് 16 നും കോഴിക്കോട് ജില്ലയിൽ മാർച്ച് 18 നും പരീക്ഷ പൂർത്തിയാകും.    

നീന്തല്‍ പരീക്ഷ

തിരുവനന്തപുരം ജില്ലയില്‍ ഫയര്‍ ആൻഡ്‌ റസ്ക്യൂ സര്‍വീസസ് വകുപ്പില്‍ ഫയര്‍ വുമണ്‍ (ട്രെയിനി) (കാറ്റഗറി നമ്പര്‍ 245/2020) തസ്തികയിലേക്ക്  മാര്‍ച്ച് 10 ന് രാവിലെ എട്ടിന്‌ തിരുവനന്തപുരം വെള്ളയമ്പലത്തുള്ള ജിമ്മി ജോര്‍ജ് സ്പോര്‍ട്സ് ഹബ് സ്വിമ്മിങ് പൂളില്‍ സ്വിമ്മിങ് ആന്‍ഡ് ഫ്ളോട്ടിങ് ടെസ്റ്റ് നടത്തും.   

പ്രമാണ പരിശോധന

കൊല്ലം ജില്ലയിൽ സൈനികക്ഷേമ വകുപ്പിൽ വെൽഫയർ ഓർഗനൈസർ (വിമുക്തഭടന്മാർ മാത്രം) (കാറ്റഗറി നമ്പർ 749/2021) തസ്തികയിലേക്ക്  മാർച്ച് 6, 7 തീയതികളിൽ രാവിലെ 10.30 ന് പിഎസ് സി കൊല്ലം ജില്ലാ ഓഫീസിൽ  പ്രമാണ പരിശോധന നടത്തും.  

ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ രചന ശരീർ (കാറ്റഗറി നമ്പർ 343/2021) തസ്തികയിലേക്ക്  മാർച്ച് 10 ന് രാവിലെ 10.30 ന് പിഎസ് സി ആസ്ഥാന ഓഫീസിൽ  പ്രമാണ പരിശോധന നടത്തും. ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പില്‍ ഡയറ്റീഷ്യന്‍ ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 394/2019) തസ്തികയിലേക്ക്  മാര്‍ച്ച് 8, 9, 10 തീയതികളില്‍ പിഎസ് സി ആസ്ഥാന ഓഫീസില്‍  പ്രമാണ പരിശോധന നടത്തും.   ഭക്ഷ്യസുരക്ഷാ വകുപ്പില്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ (പട്ടികജാതി/പട്ടികവര്‍ഗം) (കാറ്റഗറി നമ്പര്‍ 616/2021) തസ്തികയിലേക്ക് മാര്‍ച്ച് 15 ന്  രാവിലെ 10.30 നും 11.30 നും പിഎസ് സി  ആസ്ഥാന ഓഫീസില്‍ പ്രമാണ പരിശോധന നടത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top