25 April Thursday

ദാമൻ‐ദിയുവിൽ അധ്യാപകർ

വെബ് ഡെസ്‌ക്‌Updated: Monday Mar 5, 2018

കേന്ദ്രഭരണപ്രദേശമായ  ദാമൻ‐ദിയുവിൽ പ്രൈമറി, അപ്പർപ്രൈമറി അധ്യാപകരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കും. പ്രൈമറി‐29, അപ്പർപ്രൈമറി‐13 (ഇംഗ്ലീഷ് മീഡിയം), അപ്പർ പ്രൈമറി (ഗുജറാത്തി മീഡിയം)‐ 03 എന്നിങ്ങനെ 45 ഒഴിവുണ്ട്. പ്രൈമറി അധ്യാപകർക്ക് യോഗ്യത 50 ശതമാനം മാർക്കോടെ പ്ലസ്ടുവും എലിമെന്ററി എഡ്യുക്കേഷനിൽ ദ്വിവത്സര ഡിപ്ലോമ/ എലിമെന്ററി എഡ്യുക്കേഷനിൽ നാല്വർഷത്തെ ബിരുദം. ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് പാസ്സാകണം. അപ്പർപ്രൈമറി അധ്യാപകർക്ക് യോഗ്യത ബിരുദവും ബിഎഡും / അല്ലെങ്കിൽ 50 ശതമാനം മാർക്കോടെ പ്ലസ്ടുവും എലിമെന്ററി എഡ്യുക്കേഷനിൽ നാല്വർഷത്തെ ബിരുദവും/ബിഎഡ്(സ്പെഷ്യൽ എഡ്യുക്കേഷൻ). പ്രായം 30ൽ കൂടരുത്. ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചവരായിരിക്കണം അപേക്ഷകർ. അപേക്ഷയുടെ മാതൃകയും വിശദവിവരവും www.daman.nic.in www.daman.nic.in ൽ ലഭിക്കും.  Asistant Director Of Education(DP), Sarvashiksha Abiyan Society, District Panchayath, Dholar, Moti Daman-396220  എന്ന വിലാസത്തിൽ അപേക്ഷ ലഭിക്കേണ്ട അവസാനതിയതി മാർച്ച് 13.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top