18 April Thursday

കാർഷിക സർവകലാശാലയിൽ

വെബ് ഡെസ്‌ക്‌Updated: Monday Mar 5, 2018

കാർഷിക സർവകലാശാലയുടെ കാസർകോട് പടന്നക്കാട് കോളേജ് ഓഫ് അഗ്രികൾച്ചർ വിവിധ വിഭാഗങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 17 ഒഴിവുണ്ട്. കരാർ നിയമനമാണ്. ഹോം സയൻസ്, കംപ്യൂട്ടർ സയൻസ്, അഗ്രികൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സ്, പ്ലാന്റ് പത്തോളജി, പ്ലാന്റ് ബ്രീഡിങ് ആൻഡ് ജെനിറ്റിക്സ്, ഹോൾടികൾച്ചർ, സോയിൽ സയൻസ് ആൻഡ് അഗ്രികൾചറൽ കെമിസ്ട്രി, മൈക്രോബയോളജി, അഗ്രികൾചറൽ എക്സ്ടെൻഷൻ, അഗ്രികൾചറൽ ഇക്കണോമിക്സ്, ഫിസിക്കൽ എഡ്യുക്കേഷൻ, അനിമൽ ഹസ്ബൻഡറി, അഗ്രികൾചറൽ എൻഡമോളജി, ബയോടെക്നോളജി വിഭാഗങ്ങളിലാണ് ഒഴിവ്. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കിനുമുകളിൽ നേടി ബിരുദാനന്തരബിരുദം. നെറ്റ് യോഗ്യത വേണം. നെറ്റില്ലാത്തവരുടെ അഭാവത്തിൽ ബിരുദാനന്തര  ബിരുദക്കാരെ പരിഗണിക്കും.  പിഎച്ച്ഡി, അധ്യാപന പരിചയം എന്നിവയുള്ളവർക്ക് മുൻഗണന. അപേക്ഷ വെബ്സൈറ്റിൽനിന്നും ഡൗൺലോഡ്ചെയ്ത് പൂരിപ്പിച്ച് മാർച്ച് ആറിനകം  -adpad@kau.inadpad@kau.in ൽ അയക്കണം. വിശദവിവരത്തിന് www.kau.in www.kau.in വെള്ളായണി കാർഷികകോളേജിൽ സീനീയർ റിസർച്ച് ഫെലോ, ടീച്ചിങ് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് ഇന്റർവ്യു നടത്തും.  താൽക്കാലിക നിയമനമാണ്. സീനിയർ റിസർച് ഫെലോ ഹോർടികൾച്ചർ/ ഹോം സയൻസ്/ ഫുഡ് ടെക്നോളജി/ ഫുഡ് സയൻസിൽ ഒന്നാം ക്ലാസ്സോടെ ബിരുദാനന്തരബിരുദം. പ്രായം 35. ടീച്ചിങ് അസിസ്റ്റന്റ് അഗ്രികൾചർ മെറ്റീരിയോളജിയിൽ ഒന്നാം ക്ലാസ്സോടെ ബിരുദാനന്തരബിരുദം. പ്രായം 40. അഭിമുഖം മാർച്ച് ഏഴിന് രാവിലെ പത്തിന് എൻഎആർപി ഓഫീസിൽ. ഫോൺ: 0471 2383239, 2383249.വിശദവിവരത്തിന് www.kau.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top