02 July Saturday

റോഡ് ഇൻഫ്രാസ്ട്രക്ചർ കമ്പനി കേരള

വെബ് ഡെസ്‌ക്‌Updated: Monday Mar 5, 2018

റോഡ് ഇൻഫ്രാസ്ട്രക്ചർ കമ്പനി കേരള ലിമിറ്റഡിൽ അസിസ്റ്റന്റ് എൻജിനിയർ‐ 01, ഓവർസിയർ‐ 01, അക്കൗണ്ടന്റ്‐ 01 ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. അസിസ്റ്റന്റ് എൻജിനിയർ യോഗ്യത സിവിൽ എൻജിനിയറിങിൽ ബിരുദവും അഞ്ച് വർഷ പ്രവൃത്തിപരിചയവും/ സിവിൽ എൻജിനിയറിങിൽ ബിരുദവും 15 വർഷത്തെ പ്രവൃത്തിപരിചയവും. ഓവർസിയർ  സിവിൽ എൻജിനിയറിങിൽ ഡിപ്ലോമയും അഞ്ച് വർഷ പ്രവൃത്തിപരിചയവും/ ഐടിഐ ഡ്രാഫ്റ്റ്സ്മാൻ(സിവിൽ) 15 വർഷത്തെ പരിചയവും. അക്കൗണ്ടന്റ് കൊമേഴ്സിൽ ബിരുദവും മൂന്ന് വർഷ പ്രവൃത്തിപരിചയവും. പ്രായം: 25‐60. അപേക്ഷ ബയോഡാറ്റ, അടുത്തകാലത്തെടുത്ത ഫോട്ടോ സഹിതം മാർച്ച് 12നകം മാനേജിങ് ഡയറക്ടർ, റോഡ് ഇൻഫ്രാസ്ട്രക്ചർ കമ്പനി കേരള ലിമിറ്റഡ്, ജിഎൻഎ‐215, ഗാന്ധിസ്ട്രീറ്റ്, വഴുതക്കാട്, തിരുവനന്തപുരം‐695014 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471 2323258, 2323259.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top