എക്സ്സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീമിന്റെ കീഴിൽ കൊച്ചി, മൂവാറ്റുപുഴ, പൈനാവ്, ആലപ്പുഴ, കോട്ടയം, തൃശൂർ, കുന്നംകുളം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന പോളിക്ലിനിക്കുകളിലേക്ക് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഓഫീസർ ഇൻ ചാർജ്‐ 06, മെഡിക്കൽ സ്പെഷ്യലിസ്റ്റ്‐ 07, മെഡിക്കൽ ഓഫീസർ‐ 16, ഡെന്റൽ ഓഫീസർ‐ 06, നേഴ്സിങ് അസിസ്റ്റന്റ്‐ 11, ലാബ് ടെക്നീഷ്യൻ‐ 06, ലാബ് അസിസ്റ്റന്റ്‐ 06, റേഡിയോഗ്രാഫർ‐ 03, ഫാർമസിസ്റ്റ്‐ 06, ഡെന്റൽ ഹൈജീനിസ്റ്റ്‐ 07, ഫിസിയോതെറാപിസ്റ്റ്‐02, ഫീമെയിൽ അറ്റൻഡന്റ്‐06, സഫായിവാല‐06, പ്യൂൺ‐07, ഡ്രൈവർ‐06, ചൗക്കീദാർ‐07. വിശദവിവരവും അപേക്ഷാഫോറവും www.echs.gov.inwww.echs.gov.in website ൽ. അപേക്ഷ പൂരിപ്പിച്ച് അനുബന്ധരേഖകൾ സഹിതം ഇ‐ മെയിൽ ആയോ തപാലായോ അയക്കണം. കൊച്ചി, മൂവാറ്റുപുഴ, പൈനാവ് എന്നിവിടങ്ങളിലേക്ക് അപേക്ഷിക്കേണ്ട അവസാന തിയതി മാർച്ച് 10. വിലാസം: Station Head Quarters ECHS (Navy), Naval base PO, Kochi-682004.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..