29 March Friday

പോളിടെക്നിക് ഫിസിക്കൽ എഡ്യുക്കേഷൻ ഇൻസ്ട്രക്ടർ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും

വെബ് ഡെസ്‌ക്‌Updated: Monday Feb 5, 2018

കോളേജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ഫിസിക്കൽ എഡ്യുക്കേഷൻ (എൻസിഎ‐മുസ്ലിം) (കാറ്റഗറി നമ്പർ 42/2017), ജയിൽ വകുപ്പിൽ പിടി ടീച്ചർ (പുരുഷൻമാർ മാത്രം) (കാറ്റഗറി നമ്പർ 03/2017), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ പോളിടെക്നിക്കുകളിൽ ഇൻസ്ട്രക്ടർ ഇൻ ഫിസിക്കൽ എഡ്യുക്കേഷൻ (കാറ്റഗറി നമ്പർ 439/2016), പാലക്കാട് ജില്ലയിൽ മുനിസിപ്പൽ കോമൺ സർവീസിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ഗ്രേഡ് 2 (ഒന്നാം എൻസിഎ‐ഒ എക്സ്) (കാറ്റഗറി നമ്പർ 173/2017) എൻസിഎ മുസ്ലിം (കാറ്റഗറി നമ്പർ 174/2017). കേരള വനം വികസന കോർപറേഷനിൽ ടൈപ്പിസ്റ്റ് സാധ്യതാപട്ടികയും കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിൽ ഡ്രൈവർ ഗ്രേഡ് 2. ഫോംമാറ്റിങ്സ് ലിമിറ്റഡിൽ ഡ്രൈവർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 11/2014) റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിക്കും.


ഇന്റർവ്യു
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഗവൺമെന്റ് പോളിടെക്നിക്കിൽ ഹെഡ് ഓഫ് സെക്ഷൻ (കംപ്യൂട്ടർ അപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് കാറ്റഗറി നമ്പർ 386/2013) ഇന്റർവ്യു നടത്തും. കാറ്റഗറി നമ്പർ 276/2016 മെഡിക്കൽ വിദ്യാഭ്യാസവകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ അനസ്തേഷ്യോളജി തസ്തികക്ക്  ഫെബ്രുവരി ഏഴുമുതൽ ഒമ്പതു വരെയുള്ള തിയതികളിൽ  psc തിരുവനന്തപുരം ആസ്ഥാന ഓഫീസിൽ ഇന്റർവ്യു നടത്തും. 
കാറ്റഗറി നമ്പർ 659/2012 കൊല്ലം ജില്ലയിൽ വിദ്യാഭ്യാസവകുപ്പിൽ ഹൈസ്കൂൾ അസിസ്റ്റന്റ് നാച്വറൽ സയൻസ് മലയാളം മീഡിയം തസ്തികയുടെ ഇന്റർവ്യു നടത്താൻ അവശേഷിക്കുന്ന സപ്ലിമെന്ററി ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ഫെബ്രുവരി 7, 8 തിയതികളിൽ കൊല്ലം ജില്ലാ psc ഓഫീസിലും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 277/2016  അസിസ്റ്റന്റ് പ്രൊഫസർ ഇൻ ന്യൂറോളജി തസ്തികക്ക് ഫെബ്രുവരി 14,15,16 തിയതികളിലും കാറ്റഗറി നമ്പർ 218/2016 ലക്ചറർ ഇൻ പാത്തോളജി  തസ്തികക്ക്  ഫെബ്രുവരി 9,14,15,16 തിയതികളിലും psc തിരുവനന്തപുരം ആസ്ഥാന ഓഫീസിലും ഇന്റർവ്യു നടത്തും.  കൂടുതൽ വിവരങ്ങൾ ഒടിആർ പ്രൊഫൈലിൽ.


ഓൺലൈൻ പരീക്ഷ
ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ (എൻസിഎ‐ധീവര‐ കാറ്റഗറി നമ്പർ 486/2016), കാറ്റഗറി നമ്പർ 245/2017 കോളേജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ബയോകെമിസ്ട്രി തസ്തികയിലേക്ക് ഫെബ്രുവരി ആറിന് രാവിലെ പത്തു മുതൽ 12.15 വരെ തിരുവനന്തപുരം, കോഴിക്കോട് എന്നീ പരീക്ഷാകേന്ദ്രങ്ങളിലും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സീനിയർ ലക്ചറർ ഇൻ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി  എൻസിഎ‐ എൽസി/എഐ (148/2017), എൻസിഎ‐ എസ്ഐയുസി നാടാർ (289/2017) എന്നീ തസ്തികകളിലേക്ക് ഫെബ്രുവരി ആറിന് രാവിലെ പത്ത് മുതൽ 12.15 വരെ എറണാകുളം പരീക്ഷാകേന്ദ്രത്തിലും അസിസ്റ്റന്റ് പ്രൊഫസർ ഇൻ സർജിക്കൽ ഗാസ്ട്രോ എൻട്രോളജി (73/2017) തസ്തികയിലേക്ക്  ഫെബ്രുവരി ഏഴിന് രാവിലെ പത്തുമുതൽ 12.15 വരെയും പകൽ 12 മുതൽ 2.15 വരെയും തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് എന്നീ പരീക്ഷാകേന്ദ്രങ്ങളിലും അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഇഎൻടി (217/2017) തസ്തികയിലേക്ക് ഫെബ്രുവരി എട്ടിന് രാവിലെ പത്തു മുതൽ 12.15 വരെയും പകൽ 12 മുതൽ 2.15 വരെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ പരീക്ഷാകേന്ദ്രങ്ങളിലും പകൽ 12 മുതൽ 2.15 വരെ തിരുവനന്തപുരം, എറണാകുളം പരീക്ഷാ കേന്ദ്രങ്ങളിലും  നടത്തുന്ന ഓൺലൈൻ പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ  ഉദേ്യാഗാർഥികൾക്ക് ഒടിആർ പ്രൊഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്യാം. മെഡിക്കൽ വിദ്യാഭ്യാസവകുപ്പിൽ  സീനിയർ ലക്ചറർ ഇൻ ഓർത്തോപീഡിക്സ് ‐എൻസിഎ ‐ മുസ്ലിം (151/2017), എൽസി/എഐ ‐ (152/2017), എസ്സി ‐ 197/2017) എന്നീ തസ്തികകളിലേക്ക്  ഫെബ്രുവരി 14 ന് രാവിലെ പത്തു മുതൽ 12.15 വരെ തിരുവനന്തപുരം, കോഴിക്കോട് എന്നീ പരീക്ഷാകേന്ദ്രങ്ങളിൽ  നടത്തുന്ന ഓൺലൈൻ പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ  ഉദേ്യാഗാർഥികൾക്ക് ഒടിആർ പ്രൊഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്യാം.


ഒറ്റത്തവണ വെരിഫിക്കേഷൻ
കാറ്റഗറി നമ്പർ 544/2014 തിരുവനന്തപുരം സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഇലക്ട്രിക്കൽ ആൻഡ്് ഇലക്ടോണിക്സ് എൻജിനിയറിങ് തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടതും പിസിഎൻ ലഭിച്ചിട്ടില്ലാത്തതുമായ ഉദ്യോഗാർഥികൾക്ക്  ഫെബ്രുവരി അഞ്ചിനും കാറ്റഗറി നമ്പർ 76/2017 പ്രകാരം കോളേജ്  വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ജിയോളജി തസ്തികക്ക് ഫെബ്രുവരി 6, 7 തിയതികളിലും കാറ്റഗറി നമ്പർ കെഎസ്ആർടിസിയിൽ ലീഗൽ അസിസ്റ്റന്റ് (തസ്തികമാറ്റം വഴി) ഫെബ്രുവരി 6, 7 തിയതികളിലും psc തിരുവനന്തപുരം ആസ്ഥാന ഓഫീസിൽ ഒറ്റത്തവണ വെരിഫിക്കേഷൻ നടത്തും.
കാറ്റഗറി നമ്പർ 540/2014 സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ) തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക് ഫെബ്രുവരി 5, 6, 7, 8 തിയതികളിലും കാറ്റഗറി നമ്പർ 1/2015 കൃഷിവകുപ്പിൽ കൃഷി അസിസ്റ്റന്റുമാരിൽനിന്നും കൃഷി ഓഫീസർമാരാകാൻ വേണ്ടി നടത്തിയ അർഹതാനിർണയ പരീക്ഷയുടെ സാധ്യതാ പട്ടികയിലുൾപ്പെട്ടവർക്ക്   ഫെബ്രുവരി 5, 6, 7, 8,14, 15 തിയതികളിലും കാറ്റഗറി നമ്പർ 115/2016 പട്ടികജാതി വികസന വകുപ്പിൽ ഇൻസ്ട്രക്ടർ ഇൻ സ്റ്റെനോഗ്രാഫിക്ക് ഫെബ്രുവരി ആറിനും psc തിരുവനന്തപുരം ആസ്ഥാന ഓഫീസിൽ ഒറ്റത്തവണ വെരിഫിക്കേഷൻ നടത്തും. കാറ്റഗറി നമ്പർ 107/2017 സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ലിമിറ്റഡിൽ ഫിലിം ഓഫീസർ തസ്തികക്ക്  ഫെബ്രുവരി എട്ടിനും കോളേജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ സംസ്കൃതം ജനറൽ/എൻസിഎ ‐ എസ്സി, എസ്ടി, മുസ്ലിം (133/2015, 425/2017, 426/2017, 428/2017) ഫെബ്രുവരി 14, 15 തിയതികളിലും psc തിരുവനന്തപുരം ആസ്ഥാന ഓഫീസിൽ ഒറ്റത്തവണ വെരിഫിക്കേഷൻ നടത്തും.
കാറ്റഗറി നമ്പർ 387/2014 വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്കൂൾ അസിസ്റ്റന്റ് (മലയാളം മീഡിയം) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്ക് ഫെബ്രുവരി അഞ്ചു മുതൽ 22 വരെ psc കൊല്ലം ജില്ലാ ഓഫീസിൽ ഒറ്റത്തവണ വെരിഫിക്കേഷൻ നടത്തും. കൂടുതൽ വിവരങ്ങൾ ഒടിആർ പ്രൊഫൈലിൽ


ഡ്രൈവിങ് ടെസ്റ്റ്
കൊല്ലം ജില്ലാ സഹകരണബാങ്കിൽ ഡ്രൈവർ പാർട് 1 (കാറ്റഗറി നമ്പർ 242/2015) പാർട് ‐2 (കാറ്റഗറി നമ്പർ 243/2015) തസ്തികകളുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്ക്് ഫെബ്രുവരി 6, 7 തിയതികളിൽ കൊല്ലം ആശ്രാമം ഗ്രൗണ്ടിൽ  ഡ്രൈവിങ് പ്രായോഗിക പരീക്ഷ (എച്ച് ടെസ്റ്റ് + റോഡ് ടെസ്റ്റ്) നടത്തും.  കൂടുതൽ വിവരങ്ങൾ ഒടിആർ പ്രൊഫൈലിൽ.


ഒഎംആർ പരീക്ഷ
കാറ്റഗറി നമ്പർ 421/2016 പ്രകാരം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ന്യൂക്ലിയർ മെഡിസിൻ തസ്തികക്കായി  ഫെബ്രുവരി അഞ്ചിന് രാവിലെ 7.30 മുതൽ 9.15 വരെ നടത്തുന്ന ഒഎംആർ പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് ഒടിആർ പ്രൊഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്യാം.


ഒഎംആർ ഉത്തരക്കടലാസുകൾ
നീക്കംചെയ്യും
ചട്ടപ്രകാരം നീക്കം ചെയ്ത് വിൽക്കാൻ ഉത്തരവായ ഒഎംആർ ഉത്തരക്കടലാസ് സംബന്ധിച്ച വിവരങ്ങൾ website
 ൽ ലഭിക്കും 


പ്രായോഗിക പരീക്ഷ
കാറ്റഗറി നമ്പർ 65/2016  പൊതുമരാമത്ത് വകുപ്പിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്‐1 (ആർക്കിടെക്ചറൽ) എൻസിഎ ‐ ഈഴവ/ തിയ്യ/ ബില്ലവ തസ്തികക്കുള്ള പ്രായോഗിക പരീക്ഷ  ഫെബ്രുവരി ഏഴിന്  psc തിരുവനന്തപുരം ആസ്ഥാനഓഫീസിൽ നടത്തും.  കൂടുതൽ വിവരങ്ങളും അഡ്മിഷൻ ടിക്കറ്റും ഒടിആർ പ്രൊഫൈലിൽ.


വാചാപരീക്ഷ
2017 ജൂലൈയിലെ വകുപ്പുതലപരീക്ഷയുടെ ‘ഭാഗമായി  സെക്കന്റ് ലാംഗ്വേജ് ടെസ്റ്റ് ഇൻ മലയാളം (തമിഴ്/കന്നഡ) പേപ്പറിന്റെ എഴുത്ത് പരീക്ഷയിൽ വിജയിച്ചവർക്ക് ഫെബ്രുവരി 23 ന് psc തിരുവനന്തപുരം ആസ്ഥാന ഓഫീസിൽ വാചാ പരീക്ഷ നടത്തും. ഫെബ്രുവരി 15 നകം തപാൽ മാർഗം അറിയിപ്പ് ലഭിക്കാത്തവർ  വകുപ്പുതല പരീക്ഷാവിഭാഗവുമായി ബന്ധപ്പെടണം.


അപേക്ഷാ തിയതി ദീർഘിപ്പിച്ചു
കാറ്റഗറി നമ്പർ 659/17, 660/2017 എക്സൈസ് വകുപ്പിൽ ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി ഫെബ്രുവരി ഏഴുവരെ ദീർഘിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top