18 April Thursday

കണ്ണൂര്‍ ഇന്‍ഫന്‍ട്രി ബറ്റാലിയന്‍ സേനയില്‍ ചേരാം

വെബ് ഡെസ്‌ക്‌Updated: Monday Dec 4, 2017

കണ്ണൂര്‍ ആസ്ഥാനമായുള്ള 122-ാം ഇന്‍ഫന്‍ട്രി ബറ്റാലിയന്‍ പ്രാദേശിക സേനയിലേക്ക് തെരഞ്ഞെടുപ്പ് നടത്തും. പ്രായം 18- 42. ഡിസംബര്‍ 11ന് കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്കും ഡിസംബര്‍ 12ന് മഹാരാഷ്ട്ര, രാജസ്ഥാന്‍, ഗുജറാത്ത്, കേന്ദ്രഭരണ പ്രദേശങ്ങളായ ദാദര്‍ നാഗര്‍ ഹവേലി, ഗോവ, ഡാമന്‍ ഡ്യൂ, ലക്ഷദ്വീപ്, പുതുച്ചേരി തുടങ്ങിയ സംസ്ഥാനത്തുനിന്നുള്ളവര്‍ക്കും കണ്ണൂര്‍ കോട്ടമൈതാനിയില്‍ കായികക്ഷമതാപരീക്ഷ നടത്തും. ഡിസംബര്‍ 13, 14 തിയതികളില്‍ മെഡിക്കല്‍ പരിശോധന, ഡോക്യുമെന്റേഷന്‍, ട്രേഡ് ടെസ്റ്റ്, ഇന്റര്‍വ്യു എന്നിവയും നടത്തും.
ജനറല്‍ ഡ്യൂട്ടി: 45 ശതമാനം മാര്‍ക്കോടെ എസ്എസ്എല്‍സി പാസാകണം. (എല്ലാ വിഷയങ്ങള്‍ക്കും 33 ശതമാനം മാര്‍ക്കില്‍ കുറയാതെ അല്ലെങ്കില്‍ ഉയര്‍ന്ന വിദ്യാഭ്യാസവും. സംസ്ഥാന കായിക മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്ക് മുന്‍ഗണന.
ട്രേഡ്മാന്‍: 1.ചെഫ് കമ്യൂണിറ്റി, 2. എക്യൂമെന്റ് റിപ്പയര്‍, 3. ആര്‍ട്ടിസാന്‍ (വുഡ്വര്‍ക്കര്‍) എന്നിവക്ക് എസ്എസ്എല്‍സിയും ട്രേഡ്വര്‍ക്കില്‍ പ്രാവീണ്യവും.  ഉയരം-160 സെ.മീ., നെഞ്ചളവ്: 77-82 സെ.മീ. തൂക്കം: (കുറഞ്ഞത്)- 50 കി.
കായികക്ഷമത പരീക്ഷയിലും തുടര്‍ന്ന് വൈദ്യപരിശോധന, ട്രേഡ് ടെസ്റ്റ്, ഇന്റര്‍വ്യു എന്നിവയിലും യോഗ്യത നേടിയവര്‍ക്ക് ഒരുമാസം കണ്ണൂരിലും തുടര്‍ന്ന് മദ്രാസ് റെജിമെന്റ് സെന്റര്‍ (വെല്ലിങ്ടണ്‍ നീലഗിരിയില്‍ എട്ട് മാസം) നിര്‍ബന്ധ റിക്രൂട്ട് ട്രെയിനിങ്ങുണ്ടായിരിക്കും. വര്‍ഷത്തില്‍ രണ്ട് മാസം നിര്‍ബന്ധ പരിശീലനവുമുണ്ടാകും. പരിശീലന കാലയളവിലും അടിയന്തര ഘട്ടങ്ങളില്‍ വിളിക്കുമ്പോഴുമേ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കൂ. ഇന്ത്യയുടെ ഏത് മേഖലയിലും വിദേശത്തും സേവനമനുഷ്ഠിക്കാന്‍ സന്നദ്ധരാകണം.
റിക്രൂട്ട്മെന്റിനെത്തുന്നവര്‍ താഴെ പറയുന്ന അസ്സല്‍ രേഖകള്‍ കൊണ്ടുവരണം
1. ആറ് മാസത്തിനുള്ളില്‍ എടുത്ത പാസ്പോര്‍ട് സൈസ് ഫോട്ടോ  - 12 എണ്ണം.
2. നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് (തഹസില്‍ദാര്‍ സാക്ഷ്യപ്പെടുത്തിയത്).
3. എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്.
4. സ്വഭാവ സര്‍ട്ടിഫിക്കറ്റ്.
5. യോഗ്യത തെളിയിക്കുന്ന മറ്റ് സര്‍ട്ടിഫിക്കറ്റുകള്‍.
(എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും ഫോട്ടോ കോപ്പി കൊണ്ടുവരണം). കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കണ്ണൂര്‍ ഓഫീസുമായി 0497 2707469 എന്ന നമ്പറില്‍ പകല്‍ രണ്ട് മുതല്‍ വൈകിട്ട് ആറുവരെ ബന്ധപ്പെടാം.
 വിലാസം: കമാന്‍ഡിങ് ഓഫീസര്‍, 122 ഇന്‍ഫന്‍ട്രി ബറ്റാലിയന്‍ (ടിഎ) മദ്രാസ്, ബര്‍ണശേരി പിഒ, കണ്ണൂര്‍-670013.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top