15 July Tuesday

ഈസ്റ്റേണ്‍ റെയില്‍വേയില്‍ അപ്രന്‍ിസ്ഷിപ്പ്

വെബ് ഡെസ്‌ക്‌Updated: Monday Dec 4, 2017

ഈസ്റ്റേണ്‍ റെയില്‍വേയുടെ ലിലുവാ വര്‍ക്ഷോപ്പിലേക്കും ഹൌറ ഡിവിഷനിലേക്കും അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ലിലുവ വര്‍ക്ഷോപ്പില്‍ 204, ഹൌറ ഡിവിഷനില്‍ 659 ഒഴിവാണുള്ളത്. ലിലുവ വര്‍ക്ഷോപ്: ഫിറ്റര്‍- 80, മെഷീനിസ്റ്റ്- 23, ടര്‍ണര്‍- 11, വെല്‍ഡര്‍- 50, പെയിന്റര്‍ ജനറല്‍- 05, ഇലക്ട്രീഷ്യന്‍- 15, വയര്‍മാന്‍- 15, റെഫ്രിജറേഷന്‍ ആന്‍ഡ് എസി മെക്കാനിക്- 05.
 ഹൌറ ഡിവിഷന്‍: ഫിറ്റര്‍-281, വെല്‍ഡര്‍-61, മെക്കാനിക്കല്‍ മോട്ടോര്‍ വെഹിക്കിള്‍-09, മെക്കാനിക്കല്‍ ഡീസല്‍-17, ബ്ളാക്സ്മിത്ത്-09, മെഷീനിസ്റ്റ്-09, കാര്‍പന്റര്‍-09, പെയിന്റര്‍ ജനറല്‍-09, ലൈന്‍മാന്‍ ജനറല്‍-09, വയര്‍മാന്‍-09, റെഫ്രിജറേഷന്‍ ആന്‍ഡ് എസി മെക്കാനിക്-08, ഇലക്ട്രീഷ്യന്‍-220, മെക്കാനിക് മെഷീന്‍ ടൂള്‍ മെയിന്റനന്‍സ്-09 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത: പത്താം ക്ളാസ്, അനുബന്ധ ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ടിഫിക്കറ്റ്. പ്രായം:15-24. നിയമാനുസൃത വയസ്സിളവ് ലഭിക്കും. അപേക്ഷാഫീസ് നൂറുരൂപ. എസ്സി, എസ്ടി, വനിത, അംഗപരിമിതര്‍ക്ക് ഫീസില്ല. ക്രോസ്ഡ് പോസ്റ്റല്‍ ഓര്‍ഡറായാണ് ഫീസടയ്ക്കേണ്ടത്. അപേക്ഷാഫോറത്തിന്റെ മാതൃക www.indianrailways.gov.in  എന്ന വെബ്സൈറ്റില്‍നിന്ന് ഡൌണ്‍ലോഡ്ചെയ്യാം. അപേക്ഷ പൂരിപ്പിച്ച് ഫോട്ടോപതിച്ച് ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തണം. അനുബന്ധരേഖകള്‍, ഉദ്യോഗാര്‍ഥിയുടെ വിലാസം രേഖപ്പെടുത്തിയ രണ്ട് തപാല്‍ കവര്‍, പോസ്റ്റല്‍ ഓര്‍ഡര്‍ എന്നിവ സഹിതം അപേക്ഷിക്കണം. വിലാസം: Workshop Personnel Officer, Eastern Railway, Liluha, Howrah-711204.. അപേക്ഷലഭിക്കേണ്ട അവസാനതിയതി ഡിസംബര്‍ ഏഴ്. അപേക്ഷിക്കുന്നത് എവിടുത്തേക്കാണെന്ന് (ഹൌറ ഡിവിഷന്‍/ ലിലുവ) അപേക്ഷാകവറില്‍ രേഖപ്പെടുത്തണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top