20 April Saturday

മിനറല്‍സ് ആന്‍ഡ് മെറ്റല്‍സില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍

വെബ് ഡെസ്‌ക്‌Updated: Monday Dec 4, 2017

കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (പി ആന്‍ഡ് എ) ഒരു ഒഴിവുണ്ട്. യോഗ്യത: പേഴ്സണല്‍ മാനേജ്മെന്റ്/ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ആന്‍ഡ് ലേബര്‍ വെല്‍ഫെയര്‍ എന്നിവയില്‍ ബിരുദാനന്തരബിരുദം. യോഗ്യത നേടിയശേഷം ബന്ധപ്പെട്ട വിഭാഗത്തില്‍ 15 വര്‍ഷത്തെ പരിചയം. ഇതില്‍ അഞ്ച് വര്‍ഷം സീനിയര്‍ മാനേജീരിയല്‍ തസ്തികയില്‍ ജോലിചെയ്യണം. ഉയര്‍ന്ന പ്രായം 52. നിയമാനുസൃത വയസ്സിളവ് ലഭിക്കും. വിശദവിവരങ്ങളടങ്ങിയ അപേക്ഷ പാസ്പോര്‍ട്സൈസ്് ഫോട്ടോ, സ്വയംസാക്ഷ്യപ്പെടുത്തിയ അനുബന്ധരേഖകള്‍ സഹിതം General Manager (P&A/EDP), The Kerala Minerals and Metals Ltd, Sankaramangalam, Chavara PO, Kollam-691583 എന്ന വിലാസത്തില്‍ ഡിസംബര്‍ 28നുള്ളില്‍ ലഭിക്കണം. അപേക്ഷ അയക്കുന്ന കവറിനുമുകളില്‍ തസ്തികയുടെ പേര് രേഖപ്പെടുത്തണം. വിശദവിവരം www.kmml.com www.kmml.comല്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top