28 March Thursday

കേരള സര്‍വകലാശാലയില്‍ 105 അധ്യാപകര്‍

വെബ് ഡെസ്‌ക്‌Updated: Monday Dec 4, 2017

കേരള സര്‍വകലാശാലയുടെ വിവിധ പഠന വകുപ്പുകളില്‍ പ്രൊഫസര്‍, അസോസിയറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളില്‍ ഒഴിവുണ്ട്. പ്രൊഫസര്‍-30, അസോസിയറ്റ് പ്രൊഫസര്‍-32, അസിസ്റ്റന്റ് പ്രൊഫസര്‍-43 എന്നിങ്ങനെയാണ് ഒഴിവ്. പ്രൊഫസര്‍ യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ പിഎച്ച്ഡി, പത്തു വര്‍ഷത്തെ അധ്യാപന പരിചയം (സര്‍വകലാശാല/ കോളേജ്), ഗവേഷണപ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കണം. ഉയര്‍ന്ന പ്രായപരിധി 50. അസോസിയറ്റ് പ്രൊഫസര്‍ യോഗ്യത പിഎച്ച്ഡി, 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തരബിരുദം, എട്ട് വര്‍ഷത്തെ അധ്യാപന/ഗവേഷണ പരിചയം. ഉയര്‍ന്ന പ്രായം 45. അസിസ്റ്റന്റ് പ്രൊഫസര്‍ യോഗ്യത 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തരബിരുദം, നെറ്റ്, സിഎസ്ഐആര്‍ യോഗ്യതയുണ്ടായിരിക്കണം. ഉയര്‍ന്നപ്രായം 40. എല്ലാ തസ്തികകളിലും യുജിസി അനുശാസിക്കുന്ന യോഗ്യതയുള്ളവരാണ് അപേക്ഷിക്കേണ്ടത്. recruit.keralauniversity.ac.in എന്ന website വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഫീസ് ഓണ്‍ലൈനായും  തിരുവനന്തപുരത്ത് എസ്ബിഐയുടെ സര്‍വീസ് ബ്രാഞ്ചില്‍ മാറാവുന്ന വിധത്തില്‍ The finance officer, University of Kerala   എന്ന പേരില്‍ ഡിഡിയായും അടയ്ക്കാം.  ഓണ്‍ലൈനായി അപേക്ഷിച്ചശേഷം പ്രിന്റ് ഔട്ടെടുത്ത് സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധരേഖകളും ഫീസടച്ചതിന്റെ രസീതും  സഹിതം Registrar, University Of Kerala, Thiruvananthapuram-695034 എന്ന വിലാസത്തില്‍ ഡിസംബര്‍ 28ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. വിശദവിവരം www.keralauniversity.ac.in ല്‍.

പ്രോജക്ട് ഫെലോ
കേരള സര്‍വകലാശാലയുടെ ഡിപ്പാര്‍ട്മെന്റ് ഓഫ് ഇലക്ട്രോണിക്സില്‍ പ്രോജക്ട് ഫെലോയുടെ രണ്ട് (രണ്ട് വ്യത്യസ്ത ഡിപ്പാര്‍ട്മെന്റ് ) ഒഴിവുണ്ട്. ഒരുവര്‍ഷമാണ് പ്രോജക്ടിന്റെ കാലാവധി. യോഗ്യത എംഎസ്സി കെമിസ്ട്രി.  ഓര്‍ഗാനിക് കെമിസ്ട്രിയില്‍ പ്രവൃത്തിപരിചയം. പ്രോജക്ട് ഫെലോ 11 യോഗ്യത എംഎസ്സി ബയോടെക്നോളജി, മോളിക്യുലാര്‍ ബയോളജിയില്‍ പ്രവൃത്തിപരിചയം. പ്രായം 25 വയസ്സില്‍ കൂടരുത്. അപേക്ഷയും വിശദമായ ബയോഡാറ്റയും അനുബന്ധരേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഇ മെയില്‍/സ്പീഡ്പോസ്റ്റ് ആയി ഡിസംബര്‍ 11നുള്ളില്‍ ലഭിക്കണം. വിലാസം Dr. Yamuna A, Assistant Professor, Department of Optoelectronics, University of Kerala, Kariavattom Campus, Thiruvananthapuram 695581.Email-:   amminiyamuna@gmail.com.- www.keralauniversity.ac.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top