25 April Thursday

പിഎസ് സി അറിയിപ്പ്

വെബ് ഡെസ്‌ക്‌Updated: Saturday Sep 4, 2021

 സർക്കാർ അധീനതയിലുള്ള വിവിധ കമ്പനി/ ബോർഡ്/ കോർപ്പറേഷനുകളിലെ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (എൽഎംവി) (കാറ്റഗറി നമ്പർ 390/18, 395/18þഎൻസിഎ പട്ടികവർഗം, 225/18þഎൻസിഎ ധീവര), കോഴിക്കോട് ജില്ലാ സഹകരണബാങ്കിൽ കാറ്റഗറി നമ്പർ 396/18 ഡ്രൈവർ (എൻസിഎ പട്ടികജാതി), വയനാട് ജില്ലയിൽ വിവിധ വകുപ്പുകളിൽ കാറ്റഗറി നമ്പർ 19/18 ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (എൽഎംവി) (എൻസിഎþപട്ടികജാതി) തസ്തികകളുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ഉദ്യോഗാർഥികൾക്ക്  സെപ്തംബർ 1, 2, 3, 6, 7, 8, 9, 10, 13, 14, 15, 16 തീയതികളിൽ കൊല്ലം ആശ്രാമം മൈതാനത്ത് രാവിലെ ആറുമുതൽ

പ്രമാണപരിശോധനയും തുടർന്ന് പ്രായോഗിക പരീക്ഷയും (ഒ ടെസ്റ്റ് + റോഡ് ടെസ്റ്റ് ) നടത്തും. കോവിഡ് പോസിറ്റീവ് / ക്വാറന്റൈൻ കാരണം പ്രായോഗിക പരീക്ഷയിൽ പങ്കെടുക്കാൻ സാധിക്കാത്തവർ പ്രസ്തുത തീയതിക്കോ അതിനു മുമ്പായോ കൃത്യമായ രേഖകൾ സഹിതം അപേക്ഷിക്കണം. തൃശൂർ ജില്ലയിൽ ആരോഗ്യവകുപ്പിൽ കാറ്റഗറി നമ്പർ 418/19 സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 തസ്തികയിലേക്ക് 31, സെപ്തംബർ 1, 2, 3, 6 തീയതികളിലായി പിഎസ്സി തൃശൂർ ജില്ലാ ഓഫീസിൽ രാവിലെ 9.30മുതൽ പ്രമാണപരിശോധന നടത്തും. 
വകുപ്പുതല പരീക്ഷ: വിജ്ഞാപനം
മദ്രാസ് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് (എംഎച്ച്ആർ ആൻഡ്സി ഇ പുതിയ മലബാർ ദേവസ്വം ബോർഡ്) വകുപ്പിലെ എക്സിക്യൂട്ടീവ് ഓഫീസർമാർക്ക്സ്ഥാനക്കയറ്റത്തിനും സ്ഥിരനിയമനത്തിനും പുതിയ മലബാർ ദേവസ്വം ബോർഡിലെ ജീവനക്കാർക്ക് സീനിയർ സൂപ്രണ്ട് തസ്തികയിൽ സ്ഥാനക്കയറ്റം ലഭിക്കാനും നടത്തുന്ന മദ്രാസ് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് ആക്ട് ആൻഡ് റൂൾ പരീക്ഷയുടെ (സ്പെഷ്യൽ ടെസ്റ്റ്  ആഗസ്ത് 2021) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2021 സെപ്തംബർ 29.
വകുപ്പുതല പരീക്ഷ: ടൈംടേബിൾ
2021 ജൂലൈയിലെ വകുപ്പുതല പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരി ച്ചു. 2021 സെപ്തംബര്‍ 15 മുതല്‍ പരീക്ഷകള്‍ തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍.
പ്രമാണപരിശോധന
ആരോഗ്യ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 428/19 ഓപ്റ്റോമെട്രിസ്റ്റ് (പട്ടികജാതി/പട്ടികവർഗം, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മാത്രമായുള്ള നിയമനം) തസ്തികയിലേക്ക്  സെപ്തംബര്‍ 10 ന് പിഎസ്‌സിയുടെ വിവിധ ഓഫീസുകളില്‍ പ്രമാണപരിശോധന നടത്തും. ഫോണ്‍: 0471 2546511.
കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോര്‍ഡില്‍ കാറ്റഗറി നമ്പര്‍ 309/19 ജൂനിയര്‍ കോ–-ഓ പ്പറേറ്റീവ്ഇൻസ്‌പക്ടര്‍  തസ്‌തികയിലേക്ക്  സെപ്തംബര്‍ 14, 15, 16 തീയതികളില്‍ രാവിലെ 10.30 മുതല്‍ പിഎസ്‌സി ആസ്ഥാന ഓഫീസില്‍ പ്രമാണപരിശോധന നടത്തും.  കൂടുതല്‍ വിവരങ്ങള്‍ പ്രൊഫൈലില്‍.
വിവരണാത്മക പരീക്ഷ
കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 480/19 അസിസ്റ്റന്റ് പ്രൊഫസര്‍ ഇൻ ഹോം സയൻസ് (എക്സ്റ്റൻഷൻ എഡ്യുക്കേഷൻ)  തസ്തികയിലേക്ക് സെപ്തംബര്‍ 15 ന് രാവിലെ 10.30 മുതല്‍ ഉച്ചയ്‌ക്ക്‌ ഒന്നുവരെ വിവരണാത്മകപരീക്ഷ നടത്തും.  അഡ്മിഷൻ ടിക്കറ്റുകള്‍ പ്രൊഫൈലില്‍നിന്നും ഡൗണ്‍ലോഡ്ചെയ്യാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top