25 April Thursday

കരസേന: നാളെമുതല്‍ രജിസ്ട്രേഷന്‍

വെബ് ഡെസ്‌ക്‌Updated: Monday Sep 4, 2017

കോഴിക്കോട് ഈസ്റ്റ്ഹില്ലിലെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളേജില്‍ ഒക്ടോബര്‍ 23 മുതല്‍ ആരംഭിക്കുന്ന ആര്‍മി റിക്രൂട്ട്മെന്റിന്റെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സെപ്തബംബര്‍ അഞ്ചിന്ആരംഭിക്കും. www.joinindianarmy.nic.in  ഒക്ടോബര്‍ ഏഴുവരെ രജിസ്ട്രേഷന്‍ തുടരും. രജിസ്റ്റര്‍ ചെയ്യാത്തവരെ റിക്രൂട്ടില്‍ പങ്കെടുപ്പിക്കില്ല. ഒക്ടോബര്‍ 14ന് ശേഷം വെബ്സൈറ്റില്‍നിന്ന് അഡ്മിറ്റ് കാര്‍ഡുകള്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കാം. നവംബര്‍ നാലുവരെ റിക്രൂട്ട്മെന്റ് നീണ്ടുനില്‍ക്കും. കാസര്‍കോട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, തൃശൂര്‍, വയനാട് ജില്ലകള്‍, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് റിക്രൂട്ട്ന്റിെല്‍ പങ്കെടുക്കേണ്ടത്.
ജനറല്‍ഡ്യൂട്ടി, ടെക്നിക്കല്‍ നേഴ്സിങ് അസിസ്റ്റന്റ്, ക്ളര്‍ക്ക് /സ്റ്റോര്‍കീപ്പര്‍, ട്രേഡ്സ്മാന്‍ കാറ്റഗറികളിലാണ് തെരഞ്ഞെടപ്പ്. ഒരാള്‍ ഒരു ട്രേഡിലേ അപേക്ഷിക്കാന്‍ പാടുള്ളൂ.
രജിസ്ട്രേഷന് ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ ആവശ്യമാണ്. രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ ഹാജരാകേണ്ട തീയതിയും സമയവും രജിസ്ട്രേഡ് ഇ-മെയിലില്‍ അറിയിക്കും. അഡ്മിറ്റ് കാര്‍ഡിലും രേഖപ്പെടുത്തിയിരിക്കും. കായികപരീക്ഷകള്‍ക്ക് തയ്യാറായാണ് ഉദ്യോഗാര്‍ഥികള്‍ വരേണ്ടത്. മെഡിക്കല്‍ പരിശോധന ഒക്ടോബര്‍ 24 മുതല്‍. ക്ളര്‍ക്ക് തസ്തികയില്‍ 162 സെന്റീമീറ്ററും മറ്റെല്ലാ വിഭാഗത്തിലും 165 സെന്റീമീറ്ററും ഉയരം വേണം. തൂക്കം 50 കിലോ, നെഞ്ചളവ് 77 സെന്റീമീറ്റര്‍, 5 സെന്റീമീറ്റര്‍ വികാസം.
വിദ്യാഭ്യാസ യോഗ്യത: വിവിധ ട്രേഡുകളില്‍ സയന്‍സ് വിഷയങ്ങളില്‍ പ്ളസ്ടു പാസ്, പത്താംക്ളാസ് പാസ്, എട്ടാംക്ളാസ് പാസ് എന്നിങ്ങനെയാണ്. ഓരോ തസ്തികക്കുംവേണ്ട യോഗ്യത വെബ്സൈറ്റില്‍നിന്ന് വിശദമായി നോക്കി മനസ്സിലാക്കി വേണം ബന്ധപ്പെട്ട ട്രേഡുകളില്‍ രജിസ്റ്റര്‍ ചെയ്യാന്‍. പ്രായം 17മ്മ വയസ്സ് മുതല്‍ 23 വരെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top