19 April Friday

അരുണാചല്‍ എന്‍ആര്‍എച്ച്എമ്മില്‍ നേഴ്സ്

വെബ് ഡെസ്‌ക്‌Updated: Monday Sep 4, 2017

www.nrhmarunachal.gov.inഅരുണാചല്‍ പ്രദേശില്‍ നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍ സ്റ്റാഫ്നേഴ്സ്, എഎന്‍എം, മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പെടെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2018 മാര്‍ച്ച് 31 വരെയുള്ള കരാറിലാണ് നിയമനമെങ്കിലും നീളാന്‍ സാധ്യതയുണ്ട്.
1. സ്റ്റാഫ് നേഴ്സ്: 70 ഒഴിവുകള്‍. ശമ്പളം 20200.
2. എഎന്‍എം: 49 ഒഴിവുകള്‍. ശമ്പളം 12700.
3. മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം) 12 ഒഴിവുകള്‍. ശമ്പളം 38,000.
4. ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജര്‍ (1). ശമ്പളം 38,000.
5. കണ്‍സള്‍ട്ടന്റ് (1) ശമ്പളം 30000.
6. എംഎംയു ഡ്രൈവര്‍ (20 ഒഴിവ്). ശമ്പളം 10500.
7. മെഡിക്കല്‍ ഓഫീസര്‍ (ആയുഷ്) പുരുഷന്മാര്‍ക്കുമാത്രം (12) ശമ്പളം 23000.
8. മെഡിക്കല്‍ ഓഫീസര്‍ (ആയുഷ്) സ്ത്രീകള്‍. 7 ഒഴിവ്. ശമ്പളം 23000.
9. ഫാര്‍മസിസ്റ്റ്/ഹെല്‍ത്ത്അസിസ്റ്റന്റ് (1) ശമ്പളം 12700.
10. മെഡിക്കല്‍ ഓഫീസര്‍ (അലോപ്പതി) (1) ശമ്പളം 38,000.
11. ഓഡിയോളജിസ്റ്റ് & സ്പീച്ച് തെറാപ്പിസ്റ്റ്. രണ്ട് ഒഴിവ്. ശമ്പളം 25000.
12. ഓപ്ടോമെട്രിസ്റ്റ്. 2 ഒഴിവ്. ശമ്പളം 25000.
13. സ്പെഷ്യല്‍ എന്യുമറേറ്റര്‍: 2 ഒഴിവ്. ശമ്പളം 20,000.
വിശദമായ ബയോഡാറ്റ അടങ്ങിയ അപേക്ഷ വെള്ളക്കടലാസില്‍ തയ്യാറാക്കിയാല്‍ മതി. രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും അപേക്ഷയോടൊപ്പം അയക്കണം. കോംപീറ്റന്‍ സി ടെസ്റ്റ്, എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഇതുസംബന്ധിച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് വ്യക്തിഗത അറിയിപ്പ് ഉണ്ടാകില്ല. വിശദവിവരങ്ങള്‍ക്കും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ അറിയിപ്പുകള്‍ക്കും ഉദ്യോഗാര്‍ഥികള്‍ www.nrhmarunachal.gov.in എന്ന സൈറ്റിലെ അഡ്വര്‍ടൈസിങ് വിഭാഗം പരിശോധിക്കേണ്ടതാണ്. യോഗ്യതാ മാനദണ്ഡംTOR  നോട്ടിഫിക്കേഷനില്‍ ലഭിക്കും. അപേക്ഷ അയക്കേണ്ട വിലാസം: Mission Directorate, Govt.of Arunachalpradesh, C-sector,Naharlagum
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: സെപ്തംബര്‍ 25 വൈകിട്ട് 4 മണി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top