26 April Friday

ലക്ചറര്‍, ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍, ഹൈസ്കൂള്‍ അസിസ്റ്റന്റ്23 തസ്തികകളില്‍ പിഎസ്‌സി വിജ്ഞാപനം

വെബ് ഡെസ്‌ക്‌Updated: Thursday Aug 4, 2016

പിഎസ്സി 23 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസാധാരണ ഗസറ്റ് വിജ്ഞാപനതീയതി 2016 ജൂലൈ 26. www.keralapsc.gov.in വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി 31 വരെ അപേക്ഷിക്കാം.

ജനറല്‍ റിക്രൂട്ട്മെന്റ്

ലക്ചറര്‍ ഇന്‍ ഇലക്ട്രിക്കല്‍ ആന്‍ലക്ചറര്‍ ഇന്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനിയറിങ് (ഗവ. പോളിടെക്നിക്): സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്. 29 ഒഴിവ്. കാറ്റഗറി നമ്പര്‍ 187/2016.

അംഗീകൃത സര്‍വകലാശാലയില്‍നിന്ന് റഗുലര്‍ വിദ്യാഭ്യാസത്തിനുശേഷം ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനിയറിങ്ങിലോ ടെക്നോളജിയിലോ ഫസ്റ്റ്ക്ളാസ് ബാച്ചിലര്‍ ബിരുദം. ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിടെക്/ബിഇ ബിരുദം. ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനിയറിങ്ങില്‍ ബിടെക്/ബിഇ ബിരുദം.
എക്സൈസ് ഇന്‍സ്പെക്ടര്‍ (ട്രെയ്നി): ഒഴിവുകളുടെ എണ്ണം കണക്കാക്കപ്പെട്ടിട്ടില്ല. കാറ്റഗറി 188/2016.  അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ബിഎ/ബിഎസ്സി/ ബികോം ബിരുദമോ തത്തുല്യ യോഗ്യതയോ.  വിമുക്തഭടന്മാര്‍ക്ക് കുറഞ്ഞ യോഗ്യതയായ എസ്എസ്എല്‍സി മതി. വിജ്ഞാപനത്തില്‍ പറയുന്ന ശാരീരിക യോഗ്യതകളും വേണം.
റേഡിയോഗ്രാഫര്‍: മൂന്ന് ഒഴിവ്. കാറ്റഗറി 189/2016.

റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍: കാറ്റഗറി 190/1016 വനംവകുപ്പില്‍.  അഞ്ച് ഒഴിവ്. സയന്‍സ്/എന്‍ജിനിയറിങ് ബിരുദമുള്ളവര്‍ക്ക് നീക്കിവച്ച ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്നവര്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസേഴ്സ് കോഴ്സും  തുടര്‍ന്ന് വനംവകുപ്പില്‍ ഒരുവര്‍ഷ പ്രായോഗിക പരിശീലനവും നേടണം.

അഗ്രികള്‍ചര്‍, ബോട്ടണി, കെമിസ്ട്രി, കംപ്യൂട്ടര്‍ അപ്ളിക്കേഷന്‍, കംപ്യൂട്ടര്‍ സയന്‍സ്, എന്‍ജിനിയറിങ് (അഗ്രികള്‍ചര്‍), കെമിസ്ട്രി, സിവില്‍, കംപ്യൂട്ടര്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, മെക്കാനിക്കല്‍, എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ഫോറസ്ട്രി, ജിയോളജി, ഹോര്‍ട്ടികള്‍ചര്‍, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, വെറ്ററിനറി സയന്‍സ്, സുവോളജി എന്നിവയിലൊന്നില്‍ സയന്‍സ്/എന്‍ജിനിയറിങ് ബിരുദം. വിജ്ഞാപനത്തില്‍ പറയുന്ന ശാരീരികയോഗ്യതകളും വേണം.

റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍: വനംവകുപ്പ്, കാറ്റഗറി 191/2016.  എട്ട് ഒഴിവ്. ഇത് തസ്തികമാറ്റംവഴിയുള്ള നിയമനം. വിജ്ഞാപനം കാണുക.
അസി. മാനേജര്‍ ഗ്രേഡ് 2: സ്റ്റേറ്റ് ഫാമിങ് കോര്‍പറേഷന്‍. കാറ്റഗറി 192/2016. ഒരു ഒഴിവ്. അഗ്രികള്‍ചര്‍/ഹോര്‍ട്ടികള്‍ചര്‍/ഫോറസ്ട്രി എന്നീ വിഷയങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ അംഗീകൃത
സര്‍വകലാശാലാ ബിരുദം.

ഇന്‍വെസ്റ്റിഗേറ്റര്‍ (ആന്ത്രപ്പോളജി/സോഷ്യോളജി): കാറ്റഗറി 193/2016. മൂന്ന് ഒഴിവ്.
ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ്: കാറ്റഗറി 194/2016. ഡെന്റല്‍ ഹൈജീനിസ്റ്റ് ഗ്രേഡ് 2. ഒരു ഒഴിവ്.
ടെക്നീഷ്യന്‍: മില്‍മയില്‍. കാറ്റഗറി 195/2016. 10 ഒഴിവ്.

ടെക്നീഷ്യന്‍: മില്‍മയില്‍. 10 ഒഴിവ്. കാറ്റഗറി 196/2017. മില്‍മയ്ക്കുകീഴിലുള്ള സൊസൈറ്റി ജീവനക്കാരില്‍നിന്നും.
ജൂനിയര്‍ അസിസ്റ്റന്റ്: കാറ്റഗറി 197/2016. മില്‍മയില്‍. നാല് ഒഴിവ്.
ജൂനിയര്‍ അസിസ്റ്റന്റ്: കാറ്റഗറി 198/2016. മില്‍മയില്‍. മൂന്ന് ഒഴിവ്. മില്‍മയ്ക്കുകീഴിലുള്ള സൊസൈറ്റി ജീവനക്കാരില്‍നിന്നും.

ജനറല്‍ റിക്രൂട്ട്മെന്റ്–ജില്ലാതലം

ഹൈസ്കൂള്‍ അസിസ്റ്റന്റ്: അറബിക്, കാറ്റഗറി 199/2016. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ (എണ്ണം കണക്കാക്കപ്പെട്ടിട്ടില്ല).
ഹൈസ്കൂള്‍ അസിസ്റ്റന്റ്: അറബിക്. കാറ്റഗറി 200/2016. തസ്തികമാറ്റംവഴിയുള്ള നിയമനം. എറണാകുളം ഒന്ന്, പാലക്കാട് ഒന്ന്, മലപ്പുറം രണ്ട്, കോഴിക്കോട് ഒന്ന്, കാസര്‍കോട് ഒന്ന്.
അസിസ്റ്റന്റ്–ക്രെയിന്‍ ഡ്രൈവര്‍: ഇലക്ട്രിക്കല്‍. തുറമുഖവകുപ്പ്. കൊല്ലം 2, കോഴിക്കോട് 8. കാറ്റഗറി 201./2016.
ബോട്ട് ഡെക്മാന്‍: കാറ്റഗറി 202/2016. എക്സൈസ്. ആലപ്പുഴ ഒന്ന്.

എന്‍സിഎ ഒഴിവുകള്‍

ലക്ചറര്‍–മൈക്രോ ബയോളജി, ലക്ചറര്‍ ഫിസിക്സ്, ലക്ചറര്‍ മാത്തമാറ്റിക്സ്, മെയില്‍ വാര്‍ഡന്‍, ഡ്രൈവര്‍, ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് എന്നീ തസ്തികകളില്‍ എന്‍സിഎ സംവരണ ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top