20 April Saturday

കരസേനയില്‍ യൂണിവേഴ്സിറ്റി എന്‍ട്രി: അപേക്ഷ 9 മുതല്‍

വെബ് ഡെസ്‌ക്‌Updated: Thursday Aug 4, 2016

കരസേനയില്‍ 27–ാമത് യൂണിവേഴ്സിറ്റി എന്‍ട്രി സ്കീമില്‍ അവിവാഹിതരായ എന്‍ജിനിയറിങ് പ്രി ഫൈനല്‍ ഇയര്‍ വിദ്യാര്‍ഥികള്‍ക്ക് ആഗസ്ത് ഒമ്പതുമുതല്‍ സെപ്തംബര്‍ എട്ടുവരെ അപേക്ഷിക്കാം. പുരുഷന്മാര്‍ മാത്രം അപേക്ഷിച്ചാല്‍മതി. 30 ഒഴിവ്.

സിവില്‍: സിവില്‍ എന്‍ജിനിയറിങ്, സിവില്‍ എന്‍ജിനിയറിങ് (സ്ട്രക്ചറല്‍ എന്‍ജിനിയറിങ്), സ്ട്രക്ചറല്‍ എന്‍ജിനിയറിങ്: ഏഴ് ഒഴിവ്. മെക്കാനിക്കല്‍: മെക്കാനിക്കല്‍ എന്‍ജിനിയറിങ്, മെക്കാനിക്കല്‍ (മെക്കാട്രോണിക്സ്), മെക്കാനിക്കല്‍ ആന്‍ഡ് ഓട്ടോമേഷന്‍ എന്‍ജിനിയറിങ്: മൂന്ന് ഒഴിവ്. ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്: ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് (ഇലക്ട്രോണിക്സ് ആന്‍ഡ് പവര്‍), പവര്‍ സിസ്റ്റം എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനിയറിങ്: നാല് ഒഴിവ്.

കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്/കംപ്യൂട്ടര്‍ ടെക്നോളജി/ഇന്‍ഫോടെക്/എംഎസ്സി കംപ്യൂട്ടര്‍ സയന്‍സ്: നാല് ഒഴിവ്. ഇലക്ട്രോണിക്സ് ആന്‍ഡ് ടെലി കമ്യൂണിക്കേഷന്‍/ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍: നാല് ഒഴിവ്.

ഇലക്ട്രോണിക്സ്: പവര്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ഡ്രൈവ്സ്: രണ്ട് ഒഴിവ്. മെറ്റലര്‍ജിക്കല്‍: മെറ്റലര്‍ജിക്കല്‍ എന്‍ജിനിയറിങ്, മെറ്റലര്‍ജി ആന്‍ഡ് മെറ്റീരിയല്‍ ടെക്നോളജി, മെറ്റലര്‍ജി ആന്‍ഡ് മെറ്റീരിയല്‍ എന്‍ജിനിയറിങ്, മെറ്റലര്‍ജി ആന്‍ഡ് എക്സ്പ്ളോസീവ്: രണ്ട് ഒഴിവ്.

ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/ഇന്‍സ്ട്രുമെന്റേഷന്‍: രണ്ട് ഒഴിവ്. മൈക്രോ ഇലക്ട്രോണിക്സ് ആന്‍ഡ് മൈക്രോവേവ്: രണ്ട് ഒഴിവ്. മുകളില്‍പ്പറഞ്ഞ വിഭാഗങ്ങളില്‍ പ്രി ഫൈനല്‍ ഇയറില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.  2018 ജൂലൈയിലാണ് കോഴ്സ് തുടങ്ങുക. അപ്പോഴേക്കും ബിരുദം പൂര്‍ത്തിയാകണം.
    2018 ജൂലൈ ഒന്നിന് 18–24 വയസ്സ്. 1994 ജൂലൈ രണ്ടിനും 2000 ജൂലൈ ഒന്നിനും ഇടയില്‍ ജനിച്ചവരാകണം. (രണ്ടു തീയതിയും ഉള്‍പ്പെടെ)
www.joinindianarmy.nic.in വെബ്സൈറ്റില്‍ വിജ്ഞാപനം പ്രസിദ്ധീകരിക്കും.  


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top