24 April Wednesday

കൊച്ചി കപ്പല്‍നിര്‍മാണ ശാലയില്‍ 422 ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Thursday Aug 4, 2016

കൊച്ചിന്‍ ഷിപ്യാഡില്‍ പ്രോജക്ട് അസിസ്റ്റന്റിന്റെയും വര്‍ക്ക്മാന്റെയും തസ്തികകളിലായി കരാര്‍ അടിസ്ഥാനത്തില്‍ 395 ഒഴിവ്.
ഫാബ്രിക്കേഷന്‍ അസിസ്റ്റന്റ്: 170 ഒഴിവ്. (വെല്‍ഡര്‍ 130, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ 40) എസ്എസ്എല്‍സി പാസാകണം. ഐടിഐയും നാഷണല്‍ അപ്രന്റീസ്ഷിപ് സര്‍ട്ടിഫിക്കറ്റും.  കുറഞ്ഞത് മൂന്നുവര്‍ഷ ജോലിപരിചയം.

ഔട്ട്ഫിറ്റ് അസിസ്റ്റന്റ്: 145 ഒഴിവ്. (ഫിറ്റര്‍ 40, ഫിറ്റര്‍ പൈപ്പ് പ്ളമ്പര്‍ 25, ഡീസല്‍ മെക്കാനിക് 10, പെയിന്റര്‍ 15, മെഷിനിസ്റ്റ് 5, ഷിപ് റൈറ്റ്വുഡ് 20, ഇലക്ട്രീഷ്യന്‍ 15, ഇലക്ട്രോണിക്സ് മെക്കാനിക് 10: എസ്എസ്എല്‍സി പാസാകണം. ഐടിഐയും നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും. കുറഞ്ഞത് മൂന്നുവര്‍ഷ ജോലി പരിചയവും.
ജനറല്‍ വര്‍ക്കര്‍ (ക്യാന്റീന്‍): 10 ഒഴിവ്. ഏഴാം ക്ളാസ് പാസാകണം. ഫുഡ് പ്രൊഡക്ഷനിലോ ഫുഡ് ആന്‍ഡ് ബിവറേജസ് സര്‍വീസിലോ ഒരുവര്‍ഷ സര്‍ട്ടിഫിക്കറ്റ്. കുറഞ്ഞത് മൂന്നുവര്‍ഷ ജോലിപരിചയവും.

സെമി സ്കില്‍ഡ് റിഗ്ഗര്‍: 40 ഒഴിവ്. നാലാം ക്ളാസ് പാസാകണം. കുറഞ്ഞത് മൂന്നുവര്‍ഷ ജോലിപരിചയവും.
പ്രോജക്ട് അസിസ്റ്റന്റ്: 20 ഒഴിവ്. മെക്കാനിക്കല്‍ 10, ഇലക്ട്രിക്കല്‍ 5, ഇലക്ട്രോണിക്സ് 2, സിവില്‍ 2, ഇന്‍സ്ട്രുമെന്റേഷന്‍ 1. കുറഞ്ഞത് 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ ഡിപ്ളോമ. രണ്ടുവര്‍ഷ ജോലിപരിചയം.

പ്രോജക്ട് അസിസ്റ്റന്റ്: എട്ട് ഒഴിവ്. കൊമേഴ്സ്യല്‍ 6, ഐടി 2. കുറഞ്ഞത് 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ ഡിപ്ളോമയും  രണ്ടുവര്‍ഷ ജോലിപരിചയവും.
പ്രോജക്ട് അസിസ്റ്റന്റ്: രണ്ട് ഒഴിവ്. കൊമേഴ്സില്‍ ബിരുദാനന്തര ബിരുദവും രണ്ടുവര്‍ഷ ജോലിപരിചയവും.

എല്ലാ തസ്തികയ്ക്കും 30 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി. സംവരണവിഭാഗത്തിന് നിയമാനുസൃത വയസ്സിളവ്.  അപേക്ഷാഫീസ് 100 രൂപ. എസ്സി, എസ്ടി, വികലാംഗര്‍ എന്നിവര്‍ക്ക് ഫീസില്ല. ww.cochinshipyard.com  വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി 24 വരെ അപേക്ഷിക്കാം.
കൊച്ചി കപ്പല്‍നിര്‍മാണശാലയില്‍ ഫയര്‍മാന്റെ 12 ഒഴിവിലേക്കും സേഫ്റ്റി അസിസ്റ്റന്റിന്റെ 15 ഒഴിവിലേക്കും അപേക്ഷിക്കാം.
ഫയര്‍മാന്‍: 12 ഒഴിവ്: എസ്എസ്എല്‍സിയും നാലുമുതല്‍ ആറുമാസംവരെയുള്ള ഫയര്‍ ഫൈറ്റിങ് പരിശീലനം/ന്യൂക്ളിയര്‍ ബയോളജിക്കല്‍ കെമിക്കല്‍ ഡിഫന്‍സ് ആന്‍ഡ് ഡാമേജ് കണ്‍ട്രോളിന്റെ ഫയര്‍ ഫൈറ്റിങ് സര്‍ട്ടിഫിക്കറ്റും. കുറഞ്ഞത് ഒരുവര്‍ഷ ജോലിപരിചയം.

സേഫ്റ്റി അസിസ്ററന്റ്: 15 ഒഴിവ്: എസ്എസ്എല്‍സി പാസാകണം. ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റിയില്‍ ഒരുവര്‍ഷ ഡിപ്ളോമ/സര്‍ട്ടിഫിക്കറ്റ്. ഒരുവര്‍ഷത്തില്‍ കുറയാത്ത ജോലിപരിചയം.
എല്ലാ തസ്തികയ്ക്കും 30 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി. സംവരണവിഭാഗത്തിന് നിയമാനുസൃത വയസ്സിളവ്.  അപേക്ഷാഫീസ് 100 രൂപ. എസ്സി, എസ്ടി, വികലാംഗര്‍ എന്നിവര്‍ക്ക് ഫീസില്ല. www.cochinshipyard.com വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി 12 വരെ അപേക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top