29 March Friday

29 തസ്‌തികയിൽ 
പിഎസ്‌സി വിജ്ഞാപനം സ്‌റ്റാഫ്‌ നഴ്‌സ്‌, കെഎസ്‌എഫ്‌ഇയിൽ പ്യൂൺ

വെബ് ഡെസ്‌ക്‌Updated: Sunday Jun 4, 2023

 വിവിധ ജില്ലകളിൽ  സ്‌റ്റാഫ്‌ നഴ്‌സ്‌ ഉൾപ്പെടെ 29 തസ്‌തികയിൽ പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു.  കാറ്റഗറി നമ്പർ 56/2023 മുതൽ 84/2023 വരെയാണിത്‌. അസാധാരണ ഗസറ്റ്‌ തീയതി 30.05.2023. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 29. വിശദവിവരങ്ങൾക്ക്‌ www.keralapsc.gov.in കാണുക.   ജനറൽ റിക്രൂട്ട്മെന്റ്  കേരള വാട്ടർ അതോറിറ്റിയിൽ ലീഗൽ അസിസ്റ്റന്റ്, കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ ജൂനിയർ മാനേജർ (ക്വാളിറ്റി അഷ്വറൻസ്) –  തസ്തികമാറ്റം മുഖേന, കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ ഇലക്ട്രീഷ്യൻ, കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡിൽ (കെഎസ്എഫ്ഇ) പ്യൂൺ/വാച്ച്മാൻ (പാർട്ട് ടൈം ജീവനക്കാരിൽനിന്നും നേരിട്ടുള്ള നിയമനം), ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ (ഐഎം) കേരള ലിമിറ്റഡിൽ ഫാർമസിസ്റ്റ്, നഴ്സ്, കേരള ടൂറിസം ഡവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ ബോട്ട് ലാസ്കർ, ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡിൽ ബ്ലൻഡിങ് അസിസ്റ്റന്റ് (എസ് കെഎ), കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ സ്റ്റെനോ ടൈപ്പിസ്റ്റ്. വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (ഹിന്ദി) – തസ്തികമാറ്റം മുഖേന. വിവിധ ജില്ലകളിൽ ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ്. സ്പെഷ്യൽ റിക്രൂട്ട്മെന്റ് ഇടുക്കി ജില്ലയിൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ് (പട്ടികജാതി/പട്ടികവർഗം), കോഴിക്കോട് ജില്ലയിൽ ആരോഗ്യ വകുപ്പിൽ ജൂനിയർ ലബോറട്ടറി അസിസ്റ്റന്റ് (പട്ടികവർഗം).  എൻസിഎ റിക്രൂട്ട്മെന്റ് കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ സ്റ്റാറ്റിസ്റ്റിക്സ് - ഒന്നാം എൻസിഎ- എൽസി/എഐ, പൊതുവിദ്യാഭ്യാസ വകുപ്പിൽ പ്രീ പ്രൈമറി ടീച്ചർ (ബധിര വിദ്യാലയം) -  രണ്ടാം എൻസിഎ ഈഴവ/തിയ്യ/ബില്ലവ, വനിത ശിശു വികസന വകുപ്പിൽ കെയർ ടേക്കർ (മെയിൽ)-രണ്ടാം എൻസിഎ വിശ്വകർമ, കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനി ലിമിറ്റഡിൽ സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് 2 - അഞ്ചാം എൻസിഎ പട്ടികവർഗം. വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (അറബിക്)- ആറാം എൻസിഎ പട്ടികജാതി, പട്ടികവർഗം, വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (അറബിക്) - ഏഴാം എൻസിഎ. ഈഴവ/തിയ്യ/ബില്ലവ, പട്ടികജാതി, പട്ടികവർഗം, എൽസി/ഐഐ, ഒബിസി, വിശ്വകർമ. മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (ഉറുദു) - ഒന്നാം എൻസിഎ. പട്ടികജാതി, എൽസി/എഐ, എസ്ഐയുസി, നാടാർ, മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ (ഉറുദു)- അഞ്ചാം എൻസിഎ. പട്ടികജാതി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top