25 September Monday

വ്യോമസേനയിൽ 
276 ഓഫീസർ

വെബ് ഡെസ്‌ക്‌Updated: Sunday Jun 4, 2023

വ്യോമസേനയിൽ കമീഷൻഡ്‌ ഓഫീസർമാരെ തെരഞ്ഞെടുക്കുന്നതിന്‌ എയർഫോഴ്‌സ്‌ കോമൺ അഡ്‌മിഷൻ ടെസ്‌റ്റ്‌ (AFCAT) എൻസിസി സ്‌പെഷ്യൽ എൻട്രി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഫ്ലയിങ്‌, ഗ്രൗണ്ട്‌ ഡ്യൂട്ടി(ടെക്‌നിക്കൽ), ഗ്രൗണ്ട്‌ ഡ്യൂട്ടി (നോൺ ടെക്‌നിക്കൽ) ബ്രാഞ്ചുകളിലേക്കാണ്‌ തെരഞ്ഞെടുപ്പ്‌. സ്‌ത്രീകൾക്കും അപേക്ഷിക്കാം. അപേക്ഷകർ അവിവാഹിതരായിരിക്കണം. ബിരുദം/ എൻജിനിയറിങ്‌ ബിരുദം/ ബിരുദാനന്തരബിരുദം യോഗ്യതയുള്ളവർക്ക്‌ അപേക്ഷിക്കാം. പ്രായം: ഫ്ലയിങ്‌ ബ്രാഞ്ച്‌  20 – -24, ഗ്രൗണ്ട്‌ ഡ്യൂട്ടി 20 –- 26. പരീക്ഷ ആഗസ്‌ത്‌ 25, 26, 27 തീയതികളിൽ. കേരളത്തിൽ കണ്ണൂർ, തൃശൂർ, കൊച്ചി, തിരുവനന്തപുരം എന്നിവ പരീക്ഷാ കേന്ദ്രം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30. വിശദവിവരങ്ങൾക്ക്‌ hrrps:/careerairforce.nic.in, https:/afcat.cdac.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top