20 April Saturday

സീനിയോറിറ്റി ലിസ്റ്റിലുള്ളവര്‍ക്ക് കെഎസ്ഇബിയില്‍ മസ്ദൂര്‍ പരീക്ഷ

വെബ് ഡെസ്‌ക്‌Updated: Thursday May 4, 2017

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ വ്യവസ്ഥകള്‍ക്കു വിധേയമായി പെറ്റി കോണ്‍ട്രാക്ട് വര്‍ക്കേഴ്സ് ആയി ജോലിചെയ്ത/ജോലിചെയ്യുന്നവര്‍ക്ക് മസ്ദൂര്‍ നിയമനം നല്‍കുന്നതിന് യോഗ്യതാ നിര്‍ണയപരീക്ഷയ്ക്ക് ടി വിഭാഗത്തില്‍പ്പെട്ടവരും 2004 ഡിസംബര്‍ 15ന് പാലക്കാട് ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണല്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലും തുടര്‍ന്ന് ഹൈക്കോടതി, സുപ്രീംകോടതി എന്നിവിടങ്ങളില്‍നിന്നുള്ള ഉത്തരവുകള്‍ അനുസരിച്ചും തിരുവനന്തപുരം ലേബര്‍ കമീഷണര്‍ തയ്യാറാക്കിയ അന്തിമ സീനിയോറിറ്റിലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യേഗാര്‍ഥികളില്‍നിന്നുമാത്രം നിശ്ചിത മാതൃകയില്‍ പിഎസ്സി അപേക്ഷ ക്ഷണിച്ചു. അസാധാരണ ഗസറ്റ് വിജ്ഞാപനതീയതി 2017 ഏപ്രില്‍ 21. പൂരിപ്പിച്ച അപേക്ഷ 10 വരെ സ്വീകരിക്കും. കാറ്റഗറി നമ്പര്‍ 63/2017.


യോഗ്യത: നാലാം ക്ളാസ് പാസാകണം. 10-ാംക്ളാസ് പാസായവര്‍ക്കും അപേക്ഷിക്കാം. എന്നാല്‍ അവരുടെ അപേക്ഷയുടെ സ്വീകാര്യത ഹൈക്കോടതിയുടെ അന്തിമവിധിക്ക് വിധേയമാകും.
157.48 സെ.മീ. ഉയരം. കണ്ണടയില്ലാതെ സാധാരണ കാഴ്ച. വര്‍ണാന്ധത പാടില്ല. പുറംജോലികള്‍ ചെയ്യാനുള്ള ശാരീരികക്ഷമത  വേണം. വിജ്ഞാപനത്തിലെ മാതൃകയില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വേണം.


www.keralapsc.gov.in വിജ്ഞാപനത്തില്‍ പറയുന്ന മാതൃകയില്‍ തയ്യാറാക്കിയ പൂരിപ്പിച്ച അപേക്ഷ അതത് ജില്ലാ പിഎസ്സി ഓഫീസില്‍ ലഭിക്കണം. വെബ്സൈറ്റിലെ വിശദമായ വിജ്ഞാപനം നോക്കിയശേഷം അര്‍ഹതയുള്ളവര്‍മാത്രം അപേക്ഷിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top